• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ജമന്തിപ്പൂക്കള്‍
User Rating: / 1
PoorBest 
Written by ബിന്ദു കൃഷ്ണപ്രസാദ്   
Sunday, 07 March 2010 22:21

ജമന്തിപ്പൂക്കള്‍

ബിന്ദു കൃഷ്ണപ്രസാദ്

 കോളേജില്‍ നിന്ന് ടൗണിലുള്ള ബസ്‌സ്റ്റാന്റിലേക്ക് അവള്‍ തനിച്ചാണ് വന്നത്. അവിടുന്നങ്ങോട്ടുള്ള യാത്ര ഒരേ ബസ്സിലായിരുന്നെങ്കിലും, തമ്മില്‍ കണ്ടിട്ടും കാണാത്തഭാവത്തില്‍, തികച്ചും അപരിചിതരെന്നപോലെ, ബസ്സിന്റെ വെവ്വേറെ വാതിലുകളിലൂടെ ഞങ്ങള്‍ അകത്തു കയറി. ആര്‍ക്കും ഒരു സംശയവും തോന്നാനിടവരാത്ത രീതിയിലായിരിക്കണം കാര്യങ്ങള്‍... ഒരു പിഴവും സംഭവിച്ചുകൂടാ... കോളേജ് ബാഗിനുള്ളില്‍ വച്ച് പലപ്രവശ്യമായി അവള്‍ എത്തിച്ചുതന്നിട്ടുള്ള, അവളുടെ വസ്ത്രങ്ങള്‍ നിറച്ച കൊച്ചുബാഗുമായി ഞാന്‍ ഏറ്റവും പിന്‍നിരയില്‍ ഇരിപ്പുറപ്പിച്ചു.

 

തമ്മില്‍ കാണാന്‍ പോലും പറ്റാത്ത വിധം തിരക്കനുഭവപ്പെട്ട ആ ബസ്സിലെ രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയ്ക്കു ശേഷം മറ്റൊരു ബസ്‌സ്റ്റാന്റില്‍ ഇറങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത ലാഘവത്വം അനുഭവപ്പെട്ടു. ആശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിയ്ക്കവേ, സഫലമായ ഒളിച്ചോട്ടത്തിന്റെ ആഹ്ലാദം അവളുടെ മുഖത്തും അലയടിച്ചു. രക്ഷപ്പെട്ടു...!! ഇനിയൊന്നും പേടിയ്ക്കാനില്ല...ഇവിടെ ഞങ്ങളെ തിരിച്ചറിയുന്നവര്‍ ആരും തന്നെ ഉണ്ടാവാനിടയില്ല...

ഉച്ചയൂണിന്റെ സമയമൊക്കെ കഴിഞ്ഞുപോയിരുന്നെങ്കിലും ബസ്‌സ്റ്റാന്റിനുപുറത്തുള്ള ഒരു ഹോട്ടലില്‍ ഊണ് കിട്ടി. കൗണ്ടറിലൊരു പിച്ചളക്കിണ്ണത്തില്‍ മഞ്ഞളും കുങ്കുമവും വാടിത്തുടങ്ങിയ കുറച്ചു ജമന്തിപ്പൂക്കളും വച്ചിരുന്നു. അവള്‍ അതില്‍നിന്നൊരു പൂവെടുത്ത് കയ്യില്‍ വച്ചു തിരുപ്പിടിച്ചുകൊണ്ടുനിന്നു. കൗണ്ടറിലിരുന്ന തമിഴന്‍ ചിരിച്ചുകൊണ്ട് ഒരു പിടി പൂക്കളെടുത്ത് കൊടുക്കുകയും ചെയ്തു. അവളുടെ മുഖമൊരു കൊച്ചുകുട്ടിയുടേതുപോലെ വിടര്‍ന്നു.

ഞങ്ങള്‍ക്കു പോകാനുള്ള ബസ്സ് പുറപ്പെടാറായി കിടപ്പുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയൊരു മുന്നുമണിക്കൂര്‍ നേരത്തെ യാത്രകൂടി....സീറ്റുകളധികവും ഒഴിഞ്ഞുകിടക്കുന്ന ബസ്സിലെ എറ്റവും സൗകര്യപ്രദമായ സ്ഥാനത്തുതന്നെ ഞങ്ങളിരിപ്പുറപ്പിച്ചു. വാതോരാതെയുള്ള വര്‍ത്തമാനങ്ങളും കുസൃതിച്ചിരികളുമായി തികച്ചും ഉല്ലാസകരമായിത്തന്നെ യാത്ര പുരോഗമിച്ചു.

 

“നമുക്കുള്ള വീട് ഉടനെ ശരിയാവില്ലേ?” ഇടയ്ക്കെപ്പോഴോ അവള്‍ ആശങ്ക പങ്കുവച്ചു.

“രണ്ടുദിവസത്തിനകം. അതുവരെ ആ വീട്ടില്‍ത്തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും...ഒരു കുഴപ്പവുമില്ല...ഞാന്‍ നേരത്തേ പറഞ്ഞില്ലേ, അവരെന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും ഭാര്യയുമാണെന്ന്..?. നാളെ രജിസ്റ്ററോഫീസിലും നമ്മുടെ കൂടെ അവരാണ് വരുന്നത്”. ഞാന്‍ പറഞ്ഞു.

“നമുക്കൊരു കൊച്ചു വീടു മതി....വലിയ മുറ്റമുള്ളൊരു കൊച്ചു വീട്.....മുറ്റം മുഴുവന്‍ ഞാന്‍ ജമന്തികള്‍ വച്ചുപിടിപ്പിയ്ക്കും..... ജമന്തിപ്പൂക്കളുടെ ഗന്ധമായിരിയ്ക്കണം അവിടത്തെ കാറ്റിനെന്നും....” അവള്‍ കയ്യിലിരുന്ന, കൊഴിഞ്ഞുതുടങ്ങിയ ജമന്തിപ്പൂവിതളുകളെ മെല്ലെ എന്റെ മുഖത്തേയ്ക്ക് ഊതിപ്പറപ്പിച്ചുകൊണ്ട്, ഒരു സ്വപ്നത്തിലെന്നപോലെ പറഞ്ഞു.

 

ബസ്സിറങ്ങുമ്പോള്‍ നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു. ഞാന്‍ അവളേയും കൂട്ടി വേഗം വീട്ടിലേയ്ക്ക് നടന്നു. മാര്‍ട്ടിനും സൂസനും ഞങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു. കുശലസംഭാഷണങ്ങള്‍ക്കും ചായസല്‍ക്കാരത്തിനും ശേഷം സൂസന്‍ ബാഗുമായി അവളെ കിടപ്പുമുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അല്പസമയത്തിനുശേഷം ബാഗില്‍നിന്ന് വസ്ത്രങ്ങളെടുത്ത് അവള്‍ കുളിമുറിയില്‍ കയറി കതകടയ്ക്കുന്നതു കണ്ടു.

മാര്‍ട്ടിനും ഞാനും പരസ്പരം നോക്കി പുഞ്ചിരിച്ചു. മാര്‍ട്ടിന്‍ വച്ചുനീട്ടിയ എന്റെ പ്രതിഫലം എണ്ണിവാങ്ങി ഞാന്‍ ഉടനെതന്നെ ഇറങ്ങി....

എന്റെ ദൗത്യം ഇവിടെ തീരുന്നു!

വെളിയില്‍ കടന്ന് റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കവേ, കിഴവന്‍ സേഠിന്റെ കറുത്ത ആഡംബരക്കാര്‍ ഗേറ്റിനുള്ളിലേയ്ക്ക് ഒഴുകി നീങ്ങുന്നതു കണ്ടു ഊറിച്ചിരിച്ചുകൊണ്ട് ഞാന്‍ നടന്നു....

ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കൂളിയിടുമ്പോള്‍ ഓര്‍ത്തു: ഇന്നൊരു നല്ല ദിവസം തന്നെ...കൈനിറയെ പണമാണ് ഈ അനാഘ്രാതകുസുമം എനിയ്ക്ക് നേടിത്തന്നത്! സുന്ദരിയെങ്കിലും, അവളൊരു ബുദ്ധിശൂന്യയായതുകൊണ്ട് ഏറെയൊന്നും ബുദ്ധിമുട്ടാതെ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുവാനെനിയ്ക്ക് സാധിച്ചു....

തീര്‍ന്നില്ല.......ഏറ്റെടുത്ത ജോലികള്‍ ഇനിയുമുണ്ട്...........പലതും കുഴപ്പം പിടിച്ചതുമാണ്.....വിശ്രമിക്കാന്‍ നേരമില്ല.......എപ്പോഴും ഭാഗ്യം കൂടെ ഉണ്ടായെന്നും വരില്ല.....എന്തൊക്കെയായാലും ഒന്നുണ്ട്, ‘സഹപ്രവര്‍ത്തകര്‍ക്കിടയില്‍’ നല്ല മതിപ്പ് നേടിയെടുക്കാന്‍ ഇതിനോടകം എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിശ്വസ്തതയുടേയും അര്‍പ്പണബോധത്തിന്റേയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല തന്നെ!!!!

http://bindukp.blogspot.com/2009/09/blog-post.html

Comments
Add New
ജമന്തിപ്പൂക്കള്‍
V. M. Nair 2010-03-09 05:34:55

Short and sweet....
Reply
0 0
ബിലാത്തിപട്ടണം.
മുരളീമുകുന്ദൻ 2010-03-09 08:44:33

അഭിനന്ദനങ്ങൾ
ബിന്ദു....
കണിക്കൊന് നയിൽ
കണികണ്ടതിനാണ് കേട്ടൊ .
Reply
1 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved