• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

രാജ്യസഭയിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം വേണം: മമതാ ബാനര്‍ജ്ജി 

 ഇന്ത്യന്‍ ബാലന്‍റെ മരണം ഇന്ത്യന്‍ ഡ്രൈവര്‍ കുറ്റമേറ്റു 

കളമശ്ശേരി ബസ് കത്തിയ്ക്കല്‍ സൂഫിയ മദനി ഗൂഢാലോചന നടത്തി:എന്‍ ഐ എ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
നിറയുന്ന സ്ത്രീത്വം(സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....! )
User Rating: / 1
PoorBest 
Written by സുനില്‍ കൃഷ്ണന്‍   
Monday, 01 February 2010 21:47

നിറയുന്ന സ്ത്രീത്വം(സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....! ) 

സുനില്‍ കൃഷ്ണന്‍റെ "കാണാമറയത്ത്" എന്ന ബ്ലോഗാണ്, ഇത്തവണ 

പ്രിയപ്പെട്ട സക്കറിയ

താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണല്ലോ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം.കേരളത്തിലെ ലൈംഗിക സദാചാരബോധത്തെക്കുറിച്ച് താങ്കള്‍ക്കുള്ള വിമര്‍ശനം നേരത്തെ തന്നെ പലയിടത്തും താങ്കള്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ലൈംഗിക സ്വാതന്ത്ര്യം നല്‍കണം എന്ന താങ്കളുടെ “ലിബറേഷന്‍ സെക്സ് തിയറി” താങ്കള്‍ അതിലെല്ലാം ഊന്നി പറഞ്ഞിട്ടുമുണ്ട്.അപ്പോളൊന്നും ഉണ്ടാകാത്ത പ്രശ്നം ഇപ്പോളെങ്ങനെ ഉണ്ടായി?

പയ്യന്നൂരിലെ പ്രസംഗത്തിനു ശേഷം താങ്കള്‍ക്ക് നേരെ “കയ്യേറ്റ ശ്രമം” ( കയ്യേറ്റമല്ല)നടന്നതായിട്ടാണു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിക്കണ്ടത്.എന്നാല്‍ എന്താണു താങ്കള്‍ പയ്യന്നൂരില്‍ പ്രസംഗിച്ചതെന്നും അതിനെ തുടര്‍ന്ന് എന്തുണ്ടായി എന്നും വിശദമായി ഒരു മാധ്യമവും എഴുതിക്കണ്ടില്ല.

താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗത്തില്‍ ആള്‍ക്കാരെ പ്രകോപിപ്പിച്ചതായ ഭാഗം യു ട്യൂബിലെ വീഡിയോയില്‍ നിന്നാണു അറിയാന്‍ കഴിഞ്ഞത് ( ഈ ലിങ്ക് കാണുക).അതില്‍ താങ്കള്‍ പറഞ്ഞതു താഴെ കൊടുക്കുന്നു.

"ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗീകത. പരസ്യ ലൈംഗീകത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖം മൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗീകതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്..."

"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."
"ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതു പക്ഷപ്രസ്ഥാനം ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്..."


"അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതു പക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."

(ഇതില്‍ വ്യത്യസ്തമായ നിറത്തില്‍ തടിച്ച അക്ഷരങ്ങളില്‍ കൊടുത്ത ഭാഗം ശ്രദ്ധിക്കുക)

ഈ വാചകങ്ങള്‍ താങ്കള്‍ പറഞ്ഞതായി ഒരു മാധ്യമവും പറഞ്ഞില്ല.വെറുതെ പ്രസംഗിച്ചിട്ടു പോയ താങ്കളെ ആരൊക്കെയോ ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണു അതിനു ശേഷം താങ്കളും പറഞ്ഞത്.


താങ്കളെ പ്രസംഗത്തിന്റെ പേരില്‍ ആരെങ്കിലും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനല്ല ഞാന്‍ എഴുതുന്നത്.മറിച്ച് താങ്കളുടെ പ്രസംഗത്തിന്റെ നേരര്‍ത്ഥങ്ങള്‍ ഒരാള്‍ക്ക് നല്‍കുന്ന സന്ദേശം ശരിയാണോ എന്ന് അന്വേഷിക്കുക മാത്രമാണു ഇവിടെ ചെയ്യുന്നത്.

“കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്ന പ്രസ്ഥാനമാണു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം” എന്നാണു താങ്കള്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം മാധ്യമങ്ങള്‍ക്കു നല്‍‌കിയ അഭിമുഖത്തില്‍ പറഞ്ഞത്.അതിലൊന്നും യഥാര്‍ത്ഥത്തില്‍ എന്താണു പയ്യന്നൂരില്‍ താങ്കള്‍ പ്രസംഗിച്ചതെന്നു താങ്കള്‍ പറഞ്ഞില്ല.ബുദ്ധിപൂര്‍വം അതു താങ്കള്‍ മറച്ചു വച്ചു.

ഞാന്‍ മുകളില്‍ എഴുതിയ താങ്കളുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നോക്കുക.അതില്‍ പറയുന്നു “"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്.

എന്ത് അടിസ്ഥാനത്തിലാണു ഇതു താങ്കള്‍ പറയുന്നത്? ഏതു വസ്തുതകളുടെ അടിസ്ഥാനത്തില്‍?താങ്കള്‍ക്ക് “ലിബറേഷന്‍ സെക്സ് തിയറി” പ്രചരിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.അതു പക്ഷേ മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു കൊണ്ടായിരിക്കരുത് എന്ന് മാത്രമേ ബുദ്ധിജീവി അല്ലാത്ത എനിക്ക് പറയാനുള്ളൂ.ഒരു ഭാഗത്ത് നവോത്ഥാനം കൊണ്ടുവന്നു എന്ന് പറയുകയും മറുഭാഗത്ത് “ഒളിവിലെ സുഖത്തിലും മറവിലും” ലൈംഗിക സുഖങ്ങളില്‍ ആറാടുകയുമായിരുന്നു എന്നും താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?


എന്താണു താങ്കള്‍ പറയുന്ന ഒളിവിലെ സുഖങ്ങള്‍?അത്ര സുഖകരമായിരുന്നോ ഒളിവിലെ ജീവിതം?

താങ്കളുടെ ഭാഷയില്‍ കേരളത്തിലെ ഇടതു പക്ഷക്കാരെല്ലാം ഒളിവുകാലത്ത് ലൈംഗികതയില്‍ ആറാടിയവര്‍.വാക്കുകളില്‍ എത്ര മധുരം പുരട്ടി അതു പറഞ്ഞാലും പറഞ്ഞതിന്റെ അര്‍ത്ഥം അതുതന്നെ..എന്നു മാത്രമല്ല്ല, ഒരു സഖാവു ജീവിത സഖിയെ സ്വീകരിക്കുന്ന ഭാഗം താങ്കള്‍ പറഞ്ഞതും ദ്വയാര്‍ത്ഥം വച്ചു തന്നെ.ഇതൊക്കെ കേള്‍ക്കാന്‍ മാത്രംകേരളത്തിലെ ഇടതു പ്രസഥാനം എന്തു തെറ്റാണു ചരിത്രത്തില്‍ ചെയ്തിട്ടുള്ളത്?സ്വന്തം ജീവനെപ്പോലും പണയം വച്ചാണു കേരളത്തിലെ പല കുടുംബങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ ഒളിവില്‍സംരക്ഷിച്ചിട്ടുള്ളത്.പോലീസിന്റേയും ജന്മിമാരുടെ ഗുണ്ടകളുടേയും വേട്ടയാടലില്‍ ജിവിതത്തിനും മരണത്തിനും ഇടയിലൂടെ രാഷ്ട്രിയ പ്രവര്‍ത്തനം നടത്തിയവരാണു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍.അതീവ സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന നേതാക്കന്മാര്‍ വരെ ഈ വീട്ടുകാ‍ര്‍ നല്‍കുന്ന വെള്ളമോ, അച്ചാറോ ഉണക്കു കപ്പയോ ഒക്കെമാത്രം കഴിച്ച് ഇരുളടഞ്ഞ തട്ടിന്‍ പുറങ്ങളില്‍ ദിവസങ്ങളോളം വെളിയില്‍വരാതെ കഴിഞ്ഞിട്ടുണ്ട്.അതിനെയാണു “സുഖജീവിതം” എന്നു താങ്കള്‍ കാണുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ‍ഇവിടുത്തെ തൊഴിലാളി സ്ത്രീകള്‍ നിസ്തുലമായ പങ്കാണു വഹിച്ചിട്ടുള്ളത്.ഒരോപ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെ ആണുങ്ങളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒളിവില്‍ പോകുമ്പോള്‍ പോലീസിന്റേയും പട്ടാളത്തിന്റേയുംക്രൂര മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ ഇരയായിട്ടുണ്ട്.അപ്പോളൊന്നും ഒരു വാക്കുകൊണ്ടു പോലും അവരാരും ഒരു നേതാവിനെയും ഒറ്റു കൊടുത്തിട്ടില്ല.ഒളിവില്‍ഇരുന്ന വീടുകളിലെ സ്ത്രീകളും അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നത്.സ്വയം പട്ടിണി കിടന്നു കമ്മ്യൂണിസ്റ്റുകാരെ തീറ്റിപ്പോറ്റിയ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്.എഴുതപ്പെട്ട ചരിത്രങ്ങളിലൊന്നും അവരില്ലായിരിക്കാം.എന്നാലും ഈ പ്രസ്ഥാനത്തിനു അവരെ മറക്കാനാവില്ല.അവരില്ലായിരുന്നുവെങ്കില്‍ പില്‍‌ക്കാലത്ത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ പല നേതാക്കളും ജീവനോടെ ഉണ്ടാവുമായിരുന്നില്ല.പയ്യന്നൂരിലെ പ്രസംഗത്തിലൂടെ താങ്കള്‍ ചെയ്തത് അത്തരം ധീരകളായ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണു.അതിനു കേരളത്തിലെ സ്ത്രീസമൂഹത്തോടു തന്നെ താങ്കള്‍ മാപ്പു പറയേണ്ടതുണ്ട്.സ്ത്രീത്വത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുന്ന അത്തരം ചില സംഭവ കഥകള്‍ കേട്ടോളൂ...

തുടര്‍ന്ന് വായിക്കാം
http://kaanaamarayathu.blogspot.com/

Comments
Add New
നട്ടപ്പിരാന്തന്‍ 2010-02-08 07:54:04

കണിക്കൊന്നയിലൂടെ
പ്രിയപ്പെട്ട സുനിലിന്റെ
ലേഖനം കൂടുതല്‍ ആളുകളിലേക്ക്
എത്തട്ടെ. സക്കറിയ
വിഷയത്തില്‍ ഏറ്റവും നന്നായി
എഴുതപ്പെട്ട പോസ്റ്റ് ആണ്
സുനിലിന്റെത്.

ആശംസകള്‍....
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved