|
വായന ആനന്ദമാക്കാം കണിക്കൊന്നയിലൂടെ |
|
|
|
|
Written by editor
|
|
Sunday, 21 February 2010 20:50 |
വായന ആനന്ദമാക്കാം കണിക്കൊന്നയിലൂടെ 
വായനയെ സ്നേഹിക്കുന്നവര്‍ക്കായി കണിക്കൊന്നയുടെ ഉപഹാരമാണ്,കണിക്കൊന്ന ലൈബ്രറി.കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന മധുരം മലയാളം പബ്ലിക്കേഷന്‍സും ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഉണ്‍മ പബ്ലിക്കേഷന്‍സുമാണ്‍ ഞങ്ങളോടൊപ്പം ചേര്‍ന്നിരിക്കുന്നത്.ഈ രണ്ട് പ്രസാധകരുടേയും ബുക്കുകള്‍ ആവശ്യാനുസരണം വായനക്കാര്‍ക്ക് കേരളത്തില്‍ എവിടെയാണെങ്കിലും ഞങ്ങള്‍ വി പി പിയായി എത്തിച്ചു കൊടുക്കും,കണിക്കൊന്നയുടെ മനോഹരമായ ഒരു ബുക്ക് മാര്‍ക്കോടു കൂടി. മറ്റു പ്രസാധകരുമായി ഉടന്‍ തന്നെ ബന്ധപ്പെട്ട് അവരുടേതും പുസ്തകങ്ങള്‍ നിങ്ങള്‍ക്കായി എത്തിക്കുന്നുണ്ട്. പുസ്തകങ്ങള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവും ഞങ്ങള്‍ തരുന്നു. വായന ഒരു ഉത്സവമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വായനക്കൂട്ടവും ഞങ്ങള്‍ തുടങ്ങുന്നുണ്ട്,ഇവിടെ നിങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍, അതിന്‍റെ റിവ്യൂ,ചര്‍ച്ചാവേദി എന്ന നിങ്ങള്‍ക്ക് നടത്താം,എന്നു വച്ചാല്‍ കണിക്കൊന്നയുടെ ഈ വിപ്ലവത്തില്‍ ഓരോ വായനക്കാരനും ഭാഗഭാക്കാവുകയാണ്.കൂടാതെ 100 കൊടുത്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാസം തോറും 100 രൂപയുടെ ബുക്കും വീട്ടില്‍ എത്തും. പ്രിയപ്പെട്ടവര്‍ക്ക് ആകര്‍ഷകമായ ഒരു ഗിഫ്റ്റ് കൊടുക്കാനായി നിങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാം. എല്ലാ വായനക്കാര്‍ക്കും നല്ല വായന നേരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ ചെയ്യാം :
This e-mail address is being protected from spambots. You need JavaScript enabled to view it
വിളിക്കാം : 9846923633
|
|
Last Updated ( Monday, 05 April 2010 21:28 )
|