|
കനകമുന്തിരികള്‍ പൂക്കുന്നു... കണിക്കൊന്നയില്‍ നിന്നും |
|
|
|
|
Written by editor
|
|
Friday, 15 January 2010 21:31 |
കനകമുന്തിരികള്‍ പൂക്കുന്നു... കണിക്കൊന്നയില്‍ നിന്നും
കണിക്കൊന്ന പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ആദ്യ പുസ്തകം ഡോ.ധനലക്ഷ്മിയുടെ കനകമുന്തിരികള്‍ ആണ്.കവിതകള്‍ ഒരു നോവാണ്, എഴുത്തുകാരിക്കെന്ന് അവരുടെ ഓരോ കവിതയും വെളിവാക്കുന്നു.കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ അച്ചടിയുടെ ലോകത്തെ ആദ്യത്തെ സംരംഭമാണ്,ഈ പുസ്തകം.വളരെയടുത്ത ദിവസം തന്നെ കവിതകളുടെ പ്രകാശനച്ചടങ്ങിന്‍റെ തീയതി വായനക്കാരെ അറിയിക്കുന്നതായിരിക്കും.
പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന റോയല്‍റ്റി തുക,ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാണ്, ഡോ.ധനലക്ഷിമിയുടെ ആഗ്രഹം,കണിക്കൊന്നയും ആ ആഗ്രഹത്തില്‍ കൈകോര്‍ക്കുന്നു,ഈ സംരംഭത്തില്‍ ലാഭം എന്നൊന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.കിട്ടുന്ന ലാഭം ഒരു രൂപയെങ്കിലും അത് റോയല്‍റ്റി തുകയ്ക്കൊപ്പം ആശയറ്റ ഏതെങ്കിലുമൊരു ജീവിതം കെട്ടിപ്പെടുക്കാന്‍ നല്‍കണമെന്നുണ്ട്. വായനക്കാരുടെ പൂര്‍ണ്ണമായ സഹകരണം ഇതിനായി പ്രതീക്ഷിക്കുന്നു.തുടര്‍ന്നുള്ള വിവരങ്ങള്‍ ഉടനേ അറിയിക്കുന്നതാണ്.
|
|
Last Updated ( Monday, 01 February 2010 22:10 )
|