• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
Example of Category Blog layout (FAQs/General category)
ചിറകൊടിഞ്ഞ ശലഭം PDF Print E-mail
Written by ശ്രീപാര്‍വ്വതി   
Friday, 06 August 2010 21:46

ചിറകൊടിഞ്ഞ ശലഭം

ശ്രീപാര്‍വ്വതി

അര്‍ബുദബാധ ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ അഡ്മിറ്റായിരുന്ന പ്രിയപ്പെട്ട ചിത്ര ശലഭം.. , എഴുത്തുകാരി രമ്യ ആന്‍രണി  വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30 അന്തരിച്ചു. രമ്യയുടെ ഓര്‍മ്മക്കള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍

അവള്‍ ഒരു ചിത്ര ശലഭമായിരുന്നു, വര്‍ണ ചിറകുകള്‍ വീശി ഏറെ ദൂരം പറക്കാന്‍ പക്ഷേ അവള്‍ക്ക് കഴിഞ്ഞില്ല. എന്നാലും പൂകളോളം സുഗന്ധമുള്ള അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ അവള്‍ക്കു കഴിഞ്ഞു.

ആ ചിത്ര ശലഭത്തിന്‍റെ പേര്, രമ്യാ ആന്‍റണി. എന്തിനും ഏതിനും താങ്ങയി നിന്ന കൂട്ടുകാരുടെ കൈ പിടിച്ച് രമ്യ ഏറെ ദൂരം നടന്നു, തന്‍റെ ശരീരം മഹാ രോഗത്തിനു വിട്ടു കൊടുത്ത് എന്നാല്‍ മനസ്സു കൊണ്ട് ഉറക്കെ ചിരിച്ച് അവള്‍ പിന്നെയും നടന്നു. വാക്കുകള്‍ വരികളായും വരികള്‍ പുസ്തകമായും ജനിച്ചു. ശുഭപ്രതീക്ഷയായിരുന്നു രമ്യയുടെ ശക്തി.
രമ്യയുടെ കവിതകള്‍ വല്ലാത്ത ആത്മശക്തിയുള്ള അവളിലെ എഴുത്തുകാരിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.

"വരുമൊരിക്കല്‍
എന്‍റെ ആ നിദ്ര നിശബ്ദമായി
മനസ്സും ആത്മാവും
നിന്നെ ഏല്‍പ്പിച്ചു
വെറും ജഡമായി
ചുറ്റുമുള്ളതൊന്നും കാണാതെ കേള്‍ക്കാതെ
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാഅതെ
പ്രണയിക്കുവാന്‍ കാമുകിയില്ലെന്നു പരിഭവിക്കാതെ
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ
നീ ഒന്നു വേഗം വന്നുവെങ്കില്‍.......

ശലഭായനം എന്ന കവിതാസമാഹാരത്തിലെ ഓരോ കവിതയും അവളുടെ പ്രതീക്ഷകലും മിടിപ്പുകളും കാണിച്ചു തരുന്നു.കവിതയെഴുതുന്ന, എപ്പോഴും ചിരിക്കുന്ന മുഖമുള്ള അര്‍ബുദത്തിന്‍റെ വേദന കാര്യമാക്കാതെ നടക്കുന്ന രമ്യ, ശരീരത്തിന്‍റെ വേദനയേക്കാളധികം മാതാപിതാക്കളുടെ അവഗണന അവളെ വേദനിപ്പിച്ചിരുന്നു.പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ അവള്‍ക്ക് പകര്‍ന്ന ആത്മധൈര്യം അവളെ അതീവ സന്തോഷവതിയാക്കി. അവരാണ്, അവളെ ഉയരങ്ങള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്.
അങ്ങാകാശത്തില്‍ ഒരു സിംഹാസനത്തിലാണ്, അവര്‍ അവളെ ഇരുത്തിയത്.
യൌവ്വനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ രമ്യയ്ക്ക്.ആഘോഷങ്ങളും നിറച്ചാര്‍ത്തുകളും അവളുടെ കൂട്ടുകാര്‍ ഈ ചുരുങ്ങിയ അവളുടെ ദിനങ്ങളില്‍ രമ്യയ്ക്ക് നല്‍കി, ഇനി അവള്‍ക്കു മടങ്ങാം...
ഈ ജന്മത്തില്‍ നേടാവുന്നതിന്‍റെ പരകോടി നേടിയെന്ന ആത്മഹര്‍ഷത്തോടേ...

Last Updated ( Saturday, 21 August 2010 21:30 )
 
എഡിറ്റോറിയല്‍ PDF Print E-mail
Written by എഡിറ്റര്‍   
Tuesday, 20 July 2010 23:13

തീവ്രവാദത്തിന്‍റെ നാടോ കേരളം???

എഡിറ്റര്‍ 

കേരളം ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണോ, അല്ല മത ഭ്രാന്തായലം എന്നു തിരുത്തണം. ഇക്കഴിഞ്ഞ നാളില്‍ തൊടുപുഴയുണ്ടായ സംഭവം അതാണ്, സൂചിപ്പിക്കുന്നത്.മാതാവിന്‍റേയും സഹോദരിയുടേയും ഒപ്പം നില്‍ക്കുകയായിരുന്ന തൊടുപുഴ  ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍  ടി ജെ ജോസഫിനെ ഒരു സംഘം ആള്‍ക്കാര്‍ അക്രമിച്ചു, അക്രമണത്തില്‍ അദ്ദേഹത്തിന്‍റെ കൈപ്പത്തി വേറിട്ടു പോയി,വീണ്ടും ത്ന്നി ചേര്‍ത്തു വയ്ക്കതിരിക്കാനെന്നോണം മുറിച്ചയിടം വീണ്ടും അവര്‍ ചീന്തിയിട്ടു.
ഇക്കഴിഞ്ഞ പരീക്ഷയില്‍ ചോദ്യക്കടലാസ്സു തയ്യാറാക്കി അതില്‍ മത നിന്ദ പേറുന്ന തരം സംഭാഷണങ്ങള്‍  ഉള്‍പ്പെടുത്തിയ ആദ്ധ്യാപകനാണ്, അദ്ദേഹം, ഈ പ്രശ്നത്തില്‍ അദ്ദേഹം കേസിലാണ്,കോളേഗില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.

മൂന്നു മാസം മുന്‍പ് നടന്ന ഈ കേസില്‍ അദ്ദേഹം വിചാരണ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രതികാര ബുദ്ധിയോടെ അദ്ദേഹത്തിനെതിരേ തിരിഞ്ഞത് ആരായാലും ശരിയായില്ല.തെറ്റുകള്‍ക്ക് ശിക്ഷ വിധിക്കാന്‍ നമുക്ക് ഭരണതലങ്ങളുണ്ട്, നീതിന്യായ വ്യവസ്ഥയുണ്ട്, ഇവയെല്ലാം പരാജയപ്പെട്ടെങ്കില്‍ പോരേ മറ്റുള്ള വഴി. മത നിന്ദ വലര്‍ത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇട്ടത് വലിയ തെറ്റു തന്നെ, പക്ഷേ ആ മത വിശ്വാസികള്‍ തന്നെ അതേ കാരണത്തില്‍ ഇത്തരമൊരു ആക്രമണത്തിനു മുതിര്‍ന്നത് അപലപനീയമാണ്.

ഈ വിവാദ സംഭവത്തിനു ശേഷം പല ഭീകര സംഘടനകളുടേയും നോട്ടപ്പുള്ളിയായിരുന്നു ജോസഫ്, അദ്ദേഅഹം പലതവണ തന്‍റെ ജീവനു ഭീഷണിയുള്ല കാര്യം പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു, പക്ഷേ പോലീസിന്‍റെ ഭാഗത്തു നിന്നും അദ്ദേഹത്തെ പ്രത്യേകിച്ച് കോടതിയില്‍ വിചാരനയിലിരിക്കുന്ന ഒരു പ്രധാന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ ഇരുന്നത് വീഴ്ച്ചയാണ്.

ഒറ്റൊരു ഭയത്തോടെയാണ്, നാം ഭീകരാക്രമ്മണത്തേയും ഭീകരരേയും കുറിച്ചോര്‍ക്കുന്നത്, പക്ഷേ നമ്മുടെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു അക്രമം എല്ലാ സുരക്ഷാ രംഗത്തേയും ഒന്ന് ഉത്തേജിപ്പിച്ചിട്ടുണ്ട്, കൈ വെട്ടിയ കേസിലെ പല പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു,തമസം വിനാ പ്രതികളെ അകത്താക്കിയ പോലീസ് ഡിപ്പാര്‍ട്മെന്‍റ്, അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്,രാഷ്ട്രീയ നേതാക്കളും ഇതിനെത്രേ ശകതമായ നിലപാടുമായി തന്നെയാണ്, മുന്നോട്ടു പോകുന്നത്,
കേരളം ഒരിക്കലും ഒരു മത ഭ്രാന്തലയമാകാതിരിക്കട്ടെ
നന്മ പുലരട്ടെ

Last Updated ( Saturday, 21 August 2010 21:27 )
 
എഡിറ്റോറിയല്‍ PDF Print E-mail
Written by editor   
Tuesday, 06 July 2010 21:26

ഹര്‍ത്താലും നമ്മളും

പത്തു ദിവസത്തെ അകലത്തിനിടയില്‍ ഒരേ കാരണം പറഞ്ഞ് രണ്ടു ഹര്‍ത്താലുകള്‍.വളരെ ശോചനീയമായ ഒരു സാംസ്കാരിക അധ:പതനത്തിലാണ്, നാമിപ്പോള്‍.തങ്ങള്‍ക്ക് പ്രതികരണശേഷി ആവശ്യമില്ലെന്ന് പൊതുജനങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

"ഞങ്ങള്‍ക്ക് ഹര്‍ത്താല്‍ ആവശ്യമുണ്ട്,ഇടയ്ക്ക് കിട്ടുന്ന അവധി ദിവസം എന്തൊക്കെ കാര്യങ്ങള്‍ നടക്കുമെന്നോ..."ഇത്തരം ചോദ്യങ്ങളാണ്, ഇന്ന് ഹര്‍ത്താല്‍ ദിനത്തില്‍ നമ്മുടെ വീടുകളില്‍ ഉയരുന്നത്.ടൂറിസത്തിനും സംസ്കാരത്തിനും കേള്‍വികേട്ട നമ്മുടെ സ്വന്തം കേരളത്തിലാണ്, ഇത്തരം നിര്‍ജ്ജീവമായ മറുപടികള്‍ എന്നോര്‍ക്കണം.അനു മിമിഷം ഐ ടി പാര്‍ക്കുകളായും ടൂറിസം വഴിയായും വികസിച്ചു കൊണ്ടിരിക്കുന്ന കേരളം പോലെയൊരു സംസ്ഥാനത്തിന്,ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന ഹര്‍ത്താലുകള്‍ ഗുണകരമാകില്ല.
കടകമ്പോളങ്ങള്‍ അടയ്ക്കാതെയും ഓഫീസ് കാര്യങ്ങള്‍ മുടങ്ങാതെയും ഗതാഗതം തടസ്സപ്പെടാതെയും ഹര്‍ത്താല്‍ നടത്താവുന്നതിന്‍റെ സാദ്ധ്യതകളെപ്പറ്റി ആലോചിക്കാവുന്നതാണ്.നോക്കിപ്പഠിക്കാന്‍ മദ്രാസും ത്രിപുരയുമൊക്കെ ഉണ്ടല്ലോ..

നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ നടത്തുന്ന ഹര്‍ത്താലുകളെ ജനകീയ സമരം എന്ന് പറയാനാകില്ല.നാടിന്‍റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചവുമല്ലാത്ത സാഹചര്യത്തില്‍ കോടികള്‍ നഷ്ടം വരുത്തി ഇത്തരം ഹര്‍ത്താലുകള്‍ നടത്തണോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചു. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ചുവപ്പുനാടകളില്‍ കുരുങ്ങിയിടൊങ്ങുന്ന പ്രോജക്ടുകള്‍ എത്രയെണ്ണമുണ്ട്,അതിവേഗ സര്‍വീസുകള്‍ ഒരു പരിധിവരെ ഈ ചീത്തപ്പേര്‍ പരിഹരിക്കുന്നുണ്ടെങ്കിലും മുട്ടില്ലാതെ വരുന്ന ഹര്‍ത്താലുകള്‍ ഇതിന്, വിഘാതമാണ്.

ഇതിനൊക്കെ എതിരേ പൊതുജനത്തിന്‍റെ ഭാഗത്തു നിന്നും പങ്കാളിത്തങ്ങള്‍ ഉണ്ടായേ പറ്റൂ.പണ്ടത്തെപ്പോലെയല്ല പ്രതികരിക്കാന്‍ ഇന്നവര്‍ക്ക് അവരുടേതായ മാദ്ധ്യമങ്ങള്‍ ഉണ്ട്.ബ്ലോഗുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളായ ഓര്‍ക്കുട്ട്, ട്വിറ്റര്‍,ഫെസ്ബുക്ക് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. തകരുന്നത് നമ്മുടെ സമ്പദ്-വ്യവസ്ഥയാണ്, നഷ്ടപ്പെടുന്നത് നമ്മുടെ ഖജനാവും, കോടികളൂടെ നഷ്ടമുണ്ടാക്കുന്ന ഈ ഹര്‍ത്താല്‍ എന്തു പ്രയോജനമാണ് ഉണ്ടാക്കുന്നത്, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന,നിത്യോപയോഗ സാധന വില വര്‍ദ്ധന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള കാരണങ്ങള്‍ തന്നെ,പക്ഷേ നമ്മുടെ തന്നെ ഖജനാവിലെ പണം നഷ്ടപ്പെടുത്തി ഇത്തരമൊരു സമരമാര്‍ഗ്ഗം അനിവാര്യമോ ആലോചിക്കൂ

Last Updated ( Tuesday, 20 July 2010 23:39 )
 
സെലിബ്രിറ്റി ചാറ്റ് PDF Print E-mail
Written by editor   
Friday, 04 June 2010 20:19

സെലിബ്രിറ്റി ചാറ്റ്

ഈ മാസം മുതല്‍(അടുത്തയാഴ്ച്ച മുതല്‍) കണിക്കൊന്നയില്‍ കാണാം,കേള്‍ക്കാം,വായിക്കാം പ്രശസ്തരായ വ്യക്സ്തികളുമായുള്ള ഇന്‍റര്‍വ്യൂകള്‍.ആദ്യമായി വായനക്കാര്‍ക്കായി പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്.ഇന്‍റര്‍നെറ്റിന്‍റെ സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട്,മൊബൈല്‍ വഴി എടുത്ത സംഭാഷണങ്ങള്‍ അതു പോലെ തന്നെ,നിങ്ങള്‍ക്ക് കേള്‍ക്കാം.
കേട്ടിട്ട്,വായിച്ചിട്ട് അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ.

  

Last Updated ( Monday, 14 June 2010 23:25 )
 
വായന ആനന്ദമാക്കാം കണിക്കൊന്നയിലൂടെ PDF Print E-mail
Written by editor   
Sunday, 21 February 2010 20:50

വായന ആനന്ദമാക്കാം കണിക്കൊന്നയിലൂടെ 

വായനയെ സ്നേഹിക്കുന്നവര്‍ക്കായി കണിക്കൊന്നയുടെ ഉപഹാരമാണ്,കണിക്കൊന്ന ലൈബ്രറി.കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന മധുരം മലയാളം പബ്ലിക്കേഷന്‍സും ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഉണ്‍മ പബ്ലിക്കേഷന്‍സുമാണ്‍ ഞങ്ങളോടൊപ്പം ചേര്‍ന്നിരിക്കുന്നത്.

Last Updated ( Monday, 05 April 2010 21:28 )
Read more...
 
കനകമുന്തിരികള്‍ പൂക്കുന്നു... കണിക്കൊന്നയില്‍ നിന്നും PDF Print E-mail
Written by editor   
Friday, 15 January 2010 21:31

കനകമുന്തിരികള്‍ പൂക്കുന്നു... കണിക്കൊന്നയില്‍ നിന്നും

കണിക്കൊന്ന പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ആദ്യ പുസ്തകം ഡോ.ധനലക്ഷ്മിയുടെ കനകമുന്തിരികള്‍ ആണ്.കവിതകള്‍ ഒരു നോവാണ്, എഴുത്തുകാരിക്കെന്ന് അവരുടെ ഓരോ കവിതയും വെളിവാക്കുന്നു.കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ അച്ചടിയുടെ ലോകത്തെ ആദ്യത്തെ സംരംഭമാണ്,ഈ പുസ്തകം.വളരെയടുത്ത ദിവസം തന്നെ കവിതകളുടെ പ്രകാശനച്ചടങ്ങിന്‍റെ തീയതി വായനക്കാരെ അറിയിക്കുന്നതായിരിക്കും.

പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന റോയല്‍റ്റി തുക,ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാണ്, ഡോ.ധനലക്ഷിമിയുടെ ആഗ്രഹം,കണിക്കൊന്നയും ആ ആഗ്രഹത്തില്‍ കൈകോര്‍ക്കുന്നു,ഈ സംരംഭത്തില്‍ ലാഭം എന്നൊന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.കിട്ടുന്ന ലാഭം ഒരു രൂപയെങ്കിലും അത് റോയല്‍റ്റി തുകയ്ക്കൊപ്പം ആശയറ്റ ഏതെങ്കിലുമൊരു ജീവിതം കെട്ടിപ്പെടുക്കാന്‍ നല്‍കണമെന്നുണ്ട്. വായനക്കാരുടെ പൂര്‍ണ്ണമായ സഹകരണം ഇതിനായി പ്രതീക്ഷിക്കുന്നു.തുടര്‍ന്നുള്ള വിവരങ്ങള്‍ ഉടനേ അറിയിക്കുന്നതാണ്.

Last Updated ( Monday, 01 February 2010 22:10 )
 
കണിക്കൊന്നയുടെ ആദ്യ പുസ്തകം PDF Print E-mail
Written by managing editor   
Thursday, 31 December 2009 22:57

കണിക്കൊന്നയുടെ ആദ്യ പുസ്തകം

മലയാളികള്‍ നെഞ്ചേറ്റി ലാളിക്കുന്ന കണിക്കൊന്ന കുടുംബത്തില്‍ നിന്നും ഇനി അച്ചടിയും.
കണിക്കൊന്ന-കൂട്ടം ബ്ലോഗ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ബ്ലോഗര്‍ ഡോ.ധനലക്ഷ്മിയുടെ കവിതകള്‍ക്കു വേണ്ടിയാണ്,ആദ്യമായി ഞങ്ങള്‍  മഷിയിറ്റിക്കുന്നത്.

ഓണ്‍ലൈന്‍ മാഗസിന്‍ എന്ന പരിധിയ്ക്കു പുറത്തു കടന്ന് വിശാലമായ പ്രിന്‍റ്റിങ്ങിന്‍റെ ലോകത്തേയ്ക്കുള്ള ഞങ്ങളുടെ കടന്നു വരവ് വായനക്കാര്‍ക്ക് പുതു വര്‍ഷത്തില്‍ ഞങ്ങള്‍ തരുന്ന സമ്മാനമാണ്.സാധാരണ പബ്ലിഷിങ്ങുകളില്‍ നിന്നും റേറ്റു കുറ്ച്ച് എന്നാല്‍ ക്വാളിറ്റിയില്‍ കുറവു വരുത്താതെ ചെയ്യനാണ്, ഞങ്ങളുടെ ശ്രമം.
പ്രിയ വായനക്കാരുടെ സ്നേഹം ഇത്രയും കാലം ഞങ്ങള്‍ക്കൊപ്പമുട്ണായിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കുന്നു,തുടര്‍ന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം,മെയില്‍ അയക്കാം.

സസ്നേഹം

കണിക്കൊന്ന മീഡിയ ഗ്രൂപ്പിനു വേണ്ടി
മാനേജിങ്ങ് എഡിറ്റര്‍

Last Updated ( Monday, 18 January 2010 22:41 )
 
More Articles...
  • ഫോട്ടോ മത്സരം-ജൂറി അംഗങ്ങളുടെ അഭിപ്രായങ്ങള്‍
  • ലേഖന മത്സരം - ജൂറി അംഗങ്ങളുടെ അഭിപ്രായങ്ങള്‍
  • ഓണം വരവായ് മത്സര വിജയികള്‍
  • എഡിറ്റോറിയല്‍ - ഒരു ലാവ്ലിന്‍ നാടകം
« StartPrev12NextEnd »

Page 1 of 2
Copy right 2008-2009 kanikkonna.com, All rights reserved