|
സംസ്‌കൃതഭാഷയ്‌ക്ക് പരിഗണന നല്‍കണം |
|
Written by എബി ജെ ജോസ്
|
|
Monday, 01 March 2010 21:02 |
സംസ്‌കൃതഭാഷയ്‌ക്ക് പരിഗണന നല്‍കണം:ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്എബി ജെ ജോസ് പാലാ : സംസ്‌കൃതഭാഷ പരിപോഷിപ്പിക്കുന്നതിനു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നു മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ഡോ. കെ. നാരായണക്കുറുപ്പ് പറഞ്ഞു. അരുണാപുരം ശ്രീരാമകൃഷ്‌ണ ആദര്‍ശസംസ്‌കൃത കോളജ് രജതജൂബിലി ആഘോഷസമാപനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അവസ്ഥ നിലനിന്നാല്‍ അടുത്ത നൂറ്റാണ്ടില്‍ സംസ്‌കൃതഭാഷ ഉണ്ടാവണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്‌കൃത ഭാഷയ്‌ക്ക് അര്‍ഹമായ പരിഗണന ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ദൈവത്തിന്റെ പേരില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാനവരാശിക്ക് ഒരു ദൈവമേയുള്ളുവെന്ന് ശ്രീരാമകൃഷ്‌ണപരമഹംസര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രയ്‌ക്ക് പലവഴി തേടുന്നതുപോലെയാണ് ദൈവത്തിങ്കലേയ്‌ക്കുള്ള യാത്രക്ക് മതങ്ങളുടെ പങ്ക് എല്ലാ മതങ്ങളും നന്മയാണ് പഠിപ്പിക്കുന്നത്. സ്വാമി പ്രശാന്താനന്ദജി മഹാരാജ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി., അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. മുന്‍ പ്രിന്‍സിപ്പാള്‍ സ്വപ്രഭാനന്ദജിയെ സദസില്‍ ആദരിച്ചു. സ്വാമി ശിവമായനന്ദജി മുഖ്യ അനുഗ്രഹപ്രഭാഷണം നടത്തി.
|