|
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയില്‍ മുഴുവന്‍ ശാഖ തുറക്കുന്നു: എം.ഡി. |
|
Written by എബി ജെ ജോസ്
|
|
Monday, 14 December 2009 20:33 |
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയില്‍ മുഴുവന്‍ ശാഖ തുറക്കുന്നു: എം.ഡി.എബി ജെ ജോസ്പാലാ: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 2011 നകം ശാഖകള്‍ തുറക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്‌ടര്‍ ഡോ. വി. എ. ജോസഫ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചൂണ്ടച്ചേരിയില്‍ ആരംഭിച്ച എ.ടി.എം. സെന്ററിന്റെ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ത്ത് ഈസ്റ്റിലെ നാലു സംസ്ഥാനങ്ങളിലൊഴികെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ സേവനം നല്‍കി വരുന്നുണ്ട്. 2010 ജൂണ്‍ മാസത്തോടെ മണിപ്പൂരിലൊഴികെ എല്ലായിടത്തും ശാഖകളാകും. 570 ശാഖകളുള്ള ബാങ്ക് ജൂണില്‍ അറുപത് ശാഖകള്‍ ഒന്നിച്ചു തുറന്നുകൊടുത്തുകൊണ്ട് ബാങ്കിംഗ് മേഖലയ്‌ക്ക് കരുത്ത് പകരുമെന്നും വി.എ. ജോസഫ് വ്യക്തമാക്കി. ചൂണ്ടച്ചേരിയിലെ എ.ടി.എം. സെന്റര്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ഘാടനം ചെയ്‌തു. മോണ്‍ ഫിലിപ്പ് ഞരളക്കാട്ട്, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസ് തറപ്പേല്‍, ബാങ്ക് എ.ടി. എം. റാഫേല്‍ ടി.ജെ, പാലാ ബ്രാഞ്ച് മാനേജര്‍ ബിജി എസ്.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു. രാമപുരത്തെ നവീകരിച്ച ശാഖ മേഘാലയാ മുന്‍ഗവര്‍ണ്ണര്‍ എം.എം. ജേക്കബ്ബ് ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക് എം.ഡി. ഡോ. വി.എ. ജോസഫ്, ഫാ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌എം.കെ.ബാലകൃഷ്‌ണന്‍, റാഫേല്‍ ടി.ജെ. ഡോ. വി.ജെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
|