• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

 

പ്രശസ്ത സിനിമാ സംവിധായകനും അഭിനേതാവുമായിരുന്ന വേണു നാഗവള്ളി വിടവാങ്ങി

രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നു രാവിലെയാണ്, അന്തരിച്ചത്

സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ലേഖനം - സ്വാമിയേ ശരണം അയ്യപ്പാ
User Rating: / 1
PoorBest 
Written by ശ്രീപതി   
Monday, 30 November 2009 21:29

സ്വാമിയേ ശരണം അയ്യപ്പാ

ശ്രീപതി

വൃതശുദ്ധിയുടെ മണ്ഡലമകരവിളക്കുകാലം. ശബരിമലധര്‍മ്മശാസ്താവിണ്റ്റെ തിരുനാമങ്ങള്‍ ഭക്തര്‍ സദാ മന്ത്രിക്കുന്ന പുണ്യകാലം..കല്ലും മുള്ളും ചവിട്ടി ഈശ്വരസാക്ഷാത്കാരത്തിനായുള്ള തീര്‍ത്ഥയാത്രയുടെ കാലം. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഭക്തന്‍ സ്വാമിയെ ദര്‍ശിക്കുന്ന കാലം കാമം ,ക്രോധം , ലോഭം ,മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നി അഷ്ടരാഗങ്ങളെ ത്യജിച്ച്‌ തത്ത്വങ്ങള്‍ പതിനെട്ടും ഗ്രഹിച്ച്‌ പടിചവിട്ടുന്ന ഭക്തനെ ബൃഹദാരണ്യകോപനിഷത്തിലെ "തത്ത്വമസി" അത്‌ നീയാകുന്നു എന്ന ആത്മ ജ്ഞാനമാണു വരവേല്‍ക്കുന്നത്‌. നീതേടുന്ന ഈശ്വരന്‍ നിന്നില്‍ തന്നെ വസിക്കുന്നു എന്ന തിരിച്ചറിവ്‌..

    ഭക്തിനിര്‍വ്രതിയോടെ വ്രതമുദ്രയോടുകൂടിയ മാല ധരിക്കുമ്പോള്‍ ഭക്തന്‍ സ്വാമിയായി മാറുകയാണു..ഭക്തനും സ്വാമിയും രണ്ടല്ല ഒന്നാണു എന്ന അദ്വൈത സത്യത്തില്‍ നിന്നാണു തീര്‍ത്ഥാടനത്തിണ്റ്റെ ആരംഭം.. ആന്തരികമായ ആദ്ധ്യാത്മ ശക്തികളെ തീര്‍ത്ഥാടന വേളയിലെ ബ്രഹ്മചര്യ നിഷ്ഠകള്‍ ഉണര്‍ത്തുകയും ശാരീരികവും മാനസികവും ആത്മിയവുമായ താളൈക്യം ജീവിതത്തിനു പകര്‍ന്നു നല്‍കുകയും ചെയ്യുന്നു..ദര്‍ശനം, സ്പര്‍ശനം, കേളി , കീര്‍ത്തനം, ഗുഹ്യഭാഷണം ,സങ്കല്‍പം ,അദ്ധ്യവസായം ,ക്രിയാനിവൃത്തി എന്നി അഷ്ടമൈഥുനങ്ങള്‍ ത്യജിച്ചുകൊണ്ടുള്ള ബ്രഹ്മചര്യം ആണു ഇവിടെ പ്രധാനം. എല്ലാജീവജാലങ്ങളിലും ബ്രഹ്മാംശം ഉള്ളതാണന്ന ഭാവത്തോടെ പെരുമാറിയാലെ ബ്ര്‍ഹമചര്യം പൂര്‍ണ്ണമാകുകയുള്ളൂ..

    വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നു വരെയുള്ള തീര്‍ത്ഥാടന കാലയളവില്‍ വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെ ഉള്ള മണ്ഡല കാലത്തിനു പ്രാധാന്യം ഏറുന്നു..മനുഷ്യരുടെ ഒരു വര്‍ഷം ദേവന്‍മാരുടെ ഒരു ദിവസമായാണു കണക്കാക്കുന്നത്‌..ദേവന്‍മാരുടെ പകലിനെ ഉത്തരായനം എന്നും രാത്രിയെ ദക്ഷിണായനം എന്നും പറയുന്നു..ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കുന്നദിവസം ദക്ഷിണായനം അവസാനിക്കുകയാണു..മകരം ഒന്നു മുതല്‍ ഉത്തരായനം ആരംഭിക്കുകയായി. പ്രഭാതത്തിനു മൂന്ന്‌ മണിക്കുര്‍ മുമ്പ്‌ തുട്ങ്ങൂന്ന ബ്രാഹ്മമുഹൂര്‍ത്തമാണു ഈശ്വരോപാസനക്ക്‌ ഉത്തമം..അതിനാല്‍ ദേവന്‍മാരുടെ ബാഹ്മ മുഹൂര്‍ത്ത സമയകാലമായാണു മണ്ഡലകാലത്തെ വിലയിരുത്തുന്നത്‌.. ഇങ്ങനെ 41 ദിവസത്തെ മണ്ഡലവ്രതത്തിനു ശ്രേഷ്ഠത വര്‍ദ്ധിക്കുന്നു.

   ബ്രഹ്മപുരാണം, ശ്രിഭൂതനാഥ ഉത്ഭവം ,ശാസ്താമാഹത്മ്യം ഭാഗവതം ഇവപ്രകാരം പാലാഴി മഥനകാലത്ത്‌ ഹരിയുടെയും ഹരണ്റ്റെയും പുത്രനായി ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച ഉത്രം നക്ഷത്രത്തില്‍ താരകബ്രഹ്മമായ ധര്‍മ്മശാസ്താവു അവതരിച്ചു എന്നാണു പറയുന്നത്‌..ധര്‍മ്മശാസ്താവിണ്റ്റെ അവതാരങ്ങളായാണു മണികണ്ഠനെയും അയ്യപ്പനെയും പുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. ഇതില്‍ കലിയുഗത്തിലെ അവതാരമായ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണു..ഈ ബ്രഹ്മാചാരീ ഭാവത്തില്‍ ചിന്‍മുദ്രയും യോഗദണ്ഡും കൈയില്‍ പിടിച്ചാണു അയ്യപ്പസ്വാമി ശബരിമലയില്‍ കുടികൊള്ളുന്നത്‌..ക്ഷേത്ര നട അടക്കുന്ന സമയത്ത്‌ യോഗനിദ്രയില്‍ ആവുന്ന അവസരത്തില്‍ മാത്രമെ യോഗദണ്ഡ്‌ ഭഗവാണ്റ്റെ കൈയില്‍ കാണുകയുള്ളൂ..

    മഹിഷി വധത്തിനായി ധര്‍മ്മശാസ്താവ്‌ മണികണ്ഠനായും പരശുരാമനാല്‍ പ്രതിഷ്ഠിതമായ ശബരിമല ക്ഷേത്രത്തെ തീവെച്ചു നശിപ്പിക്കുകയും പന്തളം രാജ്യത്തെ ആക്രമിക്കുകയും ചെയ്ത്‌ ഉദയനണ്റ്റെ വധത്തിനായി അയ്യപ്പനയും അവതരിച്ചു എന്നാണു പുരാണങ്ങള്‍ വ്യക്തമാക്കുന്നത്‌.

   രാമായണത്തില്‍ ശ്രീരാമണ്റ്റെ വനവാസകാലഘട്ടത്തില്‍ പ്രദിപാദിച്ചിരിക്കുന്ന പമ്പാതീരത്തെ ബലി തര്‍പ്പണവും ശബരിപീഠവും ഇന്നും ഇവിടെ നിലനില്‍ക്കുന്നു എന്നുള്ളത്‌ ശ്രദ്ധേയം ആണു.. ശ്രീരാമനാല്‍ മോക്ഷം പ്രാപിച്ച ശബരി യോഗാഗ്നിയില്‍ ദഹിച്ച ഭസ്മക്കുളം ശബരിമലയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടു.

     പുണ്യ പാപ ചുമടുകളായ മുന്‍കെട്ടും പിന്‍കെട്ടും തലയിലേന്തി ഭക്തര്‍ എരുമേലി വഴിയും പമ്പവഴിയും ആണു ദര്‍ശനത്തിനു എത്തി ചേരുന്നത്‌. മുന്‍കെട്ടാണു പുണ്യം. ഇതില്‍ അയ്യപ്പ സ്വാമിക്ക്‌ അഭിക്ഷേകത്തിനുള്ള നെയ്യ്‌ .കര്‍പ്പൂരം ,കടുത്തസ്വാമിക്കുള്ള അവല്‍, മലര്‍ ,കാണിക്ക ,കദളിപ്പഴം ,ഉണക്കലരി ,മഞ്ഞപ്പൊടി, ചന്ദനത്തിരി ,പനിനീര്‍ തുടങ്ങിയവയും പിന്‍കെട്ടില്‍ മലക്ക്‌ പോകുന്നവര്‍ക്ക്‌ ആവശ്യമായ വസ്തൂക്കളുമാണു നിറക്കുക.

കാനനപാത

    എരുമേലിയില്‍ എത്തി പേട്ടതുള്ളി പ്രായശ്ചിത്തം നടത്തി കോട്ടപ്പടിയില്‍ വന്ന് വനയാത്രക്ക്‌ തുടക്കം കുറിക്കുന്നു..ഇതു കഴിഞ്ഞാല്‍ പൂങ്കാവനം തുടങ്ങുന്നു. ഇവിടെ ആണു അയ്യപ്പണ്റ്റെ കോട്ടയുടെ തുടക്കം.പിന്നിട്‌ പേരൂത്തോടിലൂടെ കാളകെട്ടി വഴി അഴുതയില്‍ എത്തുന്നു. ഇവിടെ വിശ്രമിച്ച്‌ അഴുത നദിയില്‍ നിന്ന് കല്ല് എടുത്ത്‌ കല്ലിടാം കുന്നില്‍ നിക്ഷേപിച്ച്‌ ഇഞ്ചിപ്പാറകോട്ടയിലേക്ക്‌ യാത്ര തിരിക്കുന്നു..അവിടെ നിന്ന് നാലാമത്തെ കോട്ടയായ കരിമല കയറി വലിയാനവട്ടം,ചെറിയാനവട്ടം എന്നി സമതല പ്രദേശങ്ങള്‍ താണ്ടി പമ്പയില്‍ എത്തിച്ചേരുന്നു..പമ്പാസ്നാനം കഴിഞ്ഞ്‌ നീലിമല കയറി അപ്പാച്ചിക്കുഴി ,ഇപ്പാച്ചിക്കുഴി താണ്ടി അഞ്ചാമത്തെ കോട്ടയായ ശബരിപീഠത്തില്‍ എത്തിച്ചേരുന്നു.. പിന്നിട്‌ ആറാം കോട്ടയായ ശരംകുത്തി വഴി അഞ്ച്‌ ഇന്ദ്രിയങ്ങള്‍, എട്ട്‌ രാഗങ്ങള്‍, മൂന്ന് ഗുണങ്ങള്‍ വിദ്യ, അവിദ്യ ഇവയുടെ ആധാരമായ പതിനെട്ടാം പടി വഴി സന്നിധാനത്തില്‍ എത്തിച്ചേരുന്നു.

    മനുഷ്യജീവിതത്തിലെ ജീവകടം എന്നറിയപ്പെടുന്ന ഋഷികടം, പിതൃകടം ,ദേവകടം ഇവയാണു ശബരിമല വ്രതാനുഷ്ഠാനത്തിലൂടെ ഒരുമിച്ചു തൂരുന്നത്‌..വ്രതകാലത്ത്‌ അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം കൊണ്ട്‌ ഋഷികടവും പുണ്യപാപങ്ങള്‍ ഇരുമുടികെട്ടാക്കി ചുമന്ന് ശരണം വിളിച്ച്‌ തിരുസന്നിധിയില്‍ എത്തിച്ചേരുന്നതിലൂടെ ദേവകടവും പമ്പയില്‍ കുളിച്ച്‌ പിതൃതര്‍പ്പണം ചെയ്യുന്നതോടെ പിതൃകടവും തീരുന്നു.

    "ഭഗവാനെ അയ്യപ്പാ ഞാന്‍ അങ്ങയെ ശരണം പ്രാപിക്കുന്നു" എന്ന അര്‍ത്ഥമുള്ള "സ്വാമിയേ ശരണം അയ്യപ്പാ"എന്ന ശരണമാന്ത്രത്തിലെ ഒാരോ ശബ്ദവും ആദ്ധ്യാത്മിക സ്പന്ദനമുള്ള ബീജമന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണു.ഇതിണ്റ്റെ ഭക്തിപൂര്‍വ്വമുള്ള ഉച്ചാരണം മനസ്സിനെ ആദ്ധ്യത്മിക ശക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട്‌ ആത്മശക്തിയെ പ്രചോദിപ്പിക്കാന്‍ സഹായിക്കുന്നു. മനസ്സിനും നാവിന്‍ തുമ്പിലും ശരണമന്ത്രങ്ങളുമായി ഉള്ളുരുകുന്ന ഭക്തി പോലെ നാളികേരത്തില്‍ നറുനെയ്യ്‌ ഉരുക്കു ഒഴിച്ച്‌ ഇരുമുടിക്കെട്ടുമായി ഭക്തര്‍ നടത്തുന്ന ശബരിമലയാത്ര ഒാരോരുത്തരും സ്വയം ആത്മാവിലറിയേണ്ട ജീവിത യാത്രയാണു..തത്ത്വമസിയിലൂടെ ഞാനാരാണന്ന തിരിച്ചറിവു എല്ലാ സ്വാമിമാര്‍ക്കും ഉണ്ടാകുമാറാകട്ടെ...

Comments
Add New
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved