• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

 

പ്രശസ്ത സിനിമാ സംവിധായകനും അഭിനേതാവുമായിരുന്ന വേണു നാഗവള്ളി വിടവാങ്ങി

രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നു രാവിലെയാണ്, അന്തരിച്ചത്

സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ലേഖനം -ആല്‍ മരം അതിവിശേഷം
User Rating: / 3
PoorBest 
Written by വിജു. ഡി.ആര്‍   
Sunday, 30 August 2009 13:48

ലേഖനം -ആല്‍ മരം അതിവിശേഷം

സമ്പാദനം
വിജു. ഡി.ആര്‍

 ആല്‍മരം വെറും ഒരു മരം അല്ല, ശ്രേഷ്ഠതയും പവിത്രതയും സങ്കല്‍പിച്ച്‌ ആരാധിക്കുന്ന പുണ്യവൃക്ഷമാണു. അപൂര്‍വ്വഗുണങ്ങള്‍ ദാനം ചെയ്യുന്ന ഈ മഹാവൃക്ഷം പല രോഗങ്ങളുടെയും ആശ്വാസകാരകന്‍ കൂടിയാണു. ആല്‍വൃക്ഷ കുടുംബത്തില്‍ അരയാല്‍, പേരാല്‍, അത്തിയാല്‍, ഇത്തിയാല്‍, കല്ലാല്‍ ഇങ്ങനെ പല ഇനങ്ങളുണ്ട്‌. ഇതില്‍ അരയാലിനാണു പ്രാധാന്യം. വൃക്ഷങ്ങളുടെ രാജാവെന്ന സ്ഥാനം കല്‍പിച്ചിരിക്കുന്ന അരയാലിനു 2000 വര്‍ഷം ആയുര്‍ദൈര്‍ഘ്യം ആണു കല്‍പിച്ചിരിക്കുന്നത്‌. അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നല്‍ ഭക്ഷണം കഴിക്കല്‍. ആല്‍മരത്തിണ്റ്റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ടു. ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണു. ബോദ്ധിവൃക്ഷം എന്നു അരയാലിനു വിശേഷാര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌ അതിനാലാണു.
        ആലുന്നത്‌ കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്‍ത്ഥം, ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ വൃക്ഷങ്ങളില്‍ അരയാല്‍ താനാണന്ന്‌ പറയുന്നുണ്ടു. ആല്‍മര ദര്‍ശന-സ്പര്‍ശന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണു."യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നിലനിക്കൂന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു. "

 "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായതേ നമോ നമഃ"
 ആല്‍ മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചോല്ലേണ്ട മന്ത്രം ആണു ഇത്‌. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്ത്‌ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക്‌ സ്ഥാനം കല്‍പ്ച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്‍ക്കും നിവാരണമാണു.

 "അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ"
നമസ്കാര മന്ത്രം ആണു ഇതു. ആലിനു എത്ര ര്പദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണു. അരയാലിനു 7 പ്രദക്ഷിണം വേണം 7  ന്ടെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം ആല്‍മരചുവടുകളില്‍ പ്രാണന്‍ , അപാനന്‍, വ്യാനന്‍ ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വുയു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്‍ത്തറയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യ്ത്തോടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.

ആലിണ്റ്റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിനു ആയുര്‍വേദത്തില്‍ ഉപയൊഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചിലഗര്‍ഭാശയ രോഗങ്ങളുടെ ശമനത്തിനു ആല്‍മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന്‌ കഷായം ഫലപ്രദമാണു. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്ക്കാരവും നാല്ലതാണു. പ്രമേഹം ,കുഷ്ഠം , ത്വക്ക്‌ , അര്‍ശ്ശസ്സ്‌ , രക്തശുദ്ധി ഇവക്കെല്ലാം ആല്‍ തണാലാണു.

 ശനിദശാകാലം ശനിയുടെ അപഹാരം ,കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണു. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നാണു. പുരാണ മതം. ഇതിണ്റ്റെ പിന്നിലെ പുരാണകഥ ..പാലാഴി കടഞ്ഞ്പ്പോള്‍ ഉയര്‍ന്നു വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയു ടെ ജ്യേഷ്ഠ സ്ഥാനം കല്‍പിക്കുന്ന ജ്യേഷ്ഠാ ഭഗവതിയും.(മൂതേവി) ഉണ്ടായിരുന്നു.ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളതിരുന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആല്‍മരചുവട്ടില്‍ ഇരുന്നുകൊള്ളന്‍ അനുവദിച്ചു. അതെ തുടര്‍ന്നു ഒരു വ്യവസ്തപ്രകാരം എല്ലാശനിയാഴ്ചയും മഹാലക്ഷ്മി ആല്‍ മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്കാരത്തിനു പ്രാധാന്യം വന്നു. ഉച്ചകഴിഞ്ഞും രാത്രിയിലും ആലിനെ പ്രദക്ഷിണം ചെയ്യരുത്‌ എന്നു വിധിയുണു..എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയര്‍കൂളര്‍ ശരീരത്തിനും മനസ്സിനും നവോന്‍മേഷം നല്‍കും എന്നതില്‍ യാതൊരു സംശയം ഇല്ലം.

 

Comments
Add New
Aaalmaram athi vishesham....
P.Gopinatha Menon... 2009-09-04 08:16:20

priya suhruthe..valare nannaayittundu..
.Nammude nattile randu madha
samhithakalkku ee oru vadavriksham punya vrikshmaanennu vijuvinnu
manassilaayille..?. Utharendyayil pandu binbhisaara raajavinde makan
sidhaartha raajakumaarannu deyva knjaanam ...bhodham...labhicha aa
aalmarathinte sthalamonnu chennu kaanaan sramikkuka...athi visistamaanavidam...
eeyyide etho oru patthrathilo...maasikayilo matto.. athinepatti oru aarticle
vannurunnathaayi orkkunnu... njaan avidangalilokke oru round poyi vannathaanu
ketto....good. iniyum nannayi ezhuthuka itharam viknjaanapradhangalaaya
lekhanangal...
Reply
0 0
ARAYAL MAAHATMYAM
GOPINATH N 2009-10-18 17:10:01

ARAYAALINTE AYURVEDA MAHIMAYUM , AIR COOLER GUNAVUM MATHRAM MATHIYAKUNNILLA
ATHINE VARNNIKKAN. ENTHUKONDU ARAYALCHUVATTIL MANASSANTHI KAIVARUNNU ENNUM, ATHU
ETTAVUM POSITIVE ENERGY PRASARIPPIKKUNNATHANENNUM THUDANGI ORU JANMAM MUZHUVZN
RESEARCH CHEYTHAL THEERATHA MAHATHWANGAL INIYUM KIDAKKUNNU....ENTHAYALUM SHRI
VIJUVINU PRNAMAM.
Reply
0 0
vinod 2010-05-07 09:16:46

aalinte perukelkubol thanne manasilunrunna pachppum santhathayum avrnaneeyam,
vayasukalathengilum aalmarathanlil sorapranjirikanulla vaikunnerangal labhikaan
aagraham,kooduthal oxygen thrunna maramanennariyan mammookayude cbi
vendivannu..vijuvinorayiram nandi.keep on writing..abt our kani konna too
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved