• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
രാമായണ മഹിമ
User Rating: / 7
PoorBest 
Written by വിജു ഡി.ആര്‍   
Wednesday, 05 August 2009 14:42

രാമായണ മഹിമ

വിജു ഡി.ആര്‍

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ

 "ഭൂമിയിലൂള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥത്തിനായി
     ശ്രീ മാഹാരാമായണം ചമയ്ക്കെന്നരുള്‍ ചെയ്തു"

    വിധാതാവ്‌ നാരദനോട്‌ അരുളി ചെയ്ത വാക്കുകളാണു മേലുദ്ധരിച്ചത്‌. ശ്രീമത്തും മഹത്തുമായ രാമായണം രചിക്കുവാനാണു നിര്‍ദ്ദേശം നല്‍കുന്നത്‌. അദ്ധ്യാത്മരാമായണം അദ്ധ്യാത്മ പ്രതീകവും അത്യന്തം രഹസ്യവുമാണന്ന്‌ രാമായണത്തില്‍ തന്നെ പ്രസ്താവമുണ്ട്‌. രഹസ്യം എന്നതിനു സൂക്ഷ്മമായി മനുസിലാക്കേണ്ടത്‌ എന്നാണര്‍ത്ഥം. നിസ്വര്‍ത്ഥനായ ഒരു വ്യക്തിയെ വാര്‍ത്തെടുക്കേണ്ട കര്‍ത്തവ്യം രാമായണ സങ്കല്‍പത്തില്‍ ഉടനീളം വ്യക്തമാണു.  എന്റെ എന്നുള്ള ചിന്തയില്‍ നിന്ന്‌ സുഖവും ദുഖവും ഉണ്ടാകും സുഖ ദുഖങ്ങളില്‍ നിന്ന്‌ മനസ്‌ സ്വതന്ത്രമാകുന്നതു മുക്തി. അതിനു വേണ്ടി ലക്ഷ്യബോധം വളര്‍ത്തുകയും വ്യക്തികളെ സമൂഹത്തിന്ടെ അവിഭാജ്യഘടകമാക്കി കൃത്യനിര്‍വഹണത്തിനു തയ്യാറാക്കുകയും ചെയ്യുന്ന ഉദാത്തമായ സങ്കല്‍പം രാമായണം നിര്‍വഹിക്കുന്നു. ഇതിനായി രാമനെന്ന കേന്ദ്രസങ്കലപത്തെ ആസ്പദിച്ച്‌ പ്രപഞ്ചരഹസ്യം ഓരോന്നോരോന്നയി ചര്‍ച്ച ചെയ്യപ്പെടുന്നു.

          അജ്ഞാനമാകുന്ന ഇരുട്ടിന്റെ പ്രതീകങ്ങളെ അകറ്റി സത്തുക്കള്‍ക്കായി ജ്ഞാനമാകുന്ന ദീപം തെളിയിച്ചു കൊടുത്തു കൊണ്ട്‌ രാമന്‍ യാത്ര ചെയ്യുകയാണ് രാമായണ പാരായണത്തില്‍ ഉടനീളം. നാലു നൂറ്റാണ്ടിലേറെയായി മലയാളിയുടെ മനസില്‍ സ്ഥാനം പിടിച്ച തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം ഇന്നും കരയായ കരയെല്ലാം ശാരിക പ്പൈതലിന്റെ കിളി കൊഞ്ചലായി മുങ്ങി നിവരുന്നുണ്ടു.

          ഉത്തരായനം കഴിങ്ങ്‌ ദക്ഷിണായനം തുടങ്ങുന്ന കാലമായ കര്‍ക്കിടകം രാമായണമാസമായാണ് കേരളത്തില്‍ ആചരിക്കുന്നത്‌. ദേവന്‍മാര്‍ ഉണര്‍ന്നിരിക്കുന്ന സമയമെന്ന സങ്കല്‍പവും പിതൃക്കള്‍ക്ക്‌ പ്രിയപ്പെട്ട മാസമെന്ന സങ്കല്‍പവും കര്‍ക്കിടകത്തെ കൂടുതല്‍   പ്രാധാന്യമുള്ളതാക്കുന്നു. ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശി കര്‍ക്കിടകമാണു. കര്‍ക്കിടക രാശിയുടെ അടയാളം ഞണ്ടാണു. ജനന സമയത്ത്‌ തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റെത്‌. ഏറ്റവും വലിയ പാപമായ മാതൃഹത്യക്കു വരെ കര്‍ക്കിടകത്തില്‍ രാമായണം വായിച്ചല്‍ പരിഹാരമാകുമെന്നാണ്‍ വിശ്വാസം. കൂടാതെ വാലമീകി രാമായണം എഴുതിയ ശേഷം ലവകുശന്‍മാരെ കൊണ്ട്‌ ആദ്യം പാടിച്ചത്‌ കര്‍ക്കിടക മാസത്തിലായിരുന്നു. അതുപോലെ രാമന്‍ ജനിച്ചത്‌ കര്‍ക്കിടക ലഗ്നത്തിലാനു. വാഴം ഉച്ചത്തിലാകുന്നതും കര്‍ക്കിടകത്തിലാണ്. രാമന്‍ പമ്പാതീരത്ത്‌ പിതൃബലി നടത്തിയതും കര്‍ക്കിടക മാസത്തിലാണു.
        
          ഇങ്ങനെ യൊക്കെ ആയാലും മലയാളികള്‍ പലരും കര്‍ക്കിടകത്തെ പഞ്ഞമാസമായി കരുതുന്നുണ്ടു. അതിനു കാരണം ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട്‌ ഈ സമയത്ത്‌ കാര്‍ഷികമായ വിളകള്‍ക്ക്‌ നാശം സംഭവിക്കുകയും അതോടൊപ്പം തന്നെ ദക്ഷിണായനത്തിന്റെ ആരംഭകാലമാകയാല്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങള്‍ പെട്ടന്നതു ബാധിക്കുന്നത്‌ കൊണ്ട്‌ ശരീരവും മനസും ദുര്‍ബലമാകുന്നതും ഈ സമയത്ത്‌ ആയത്‌ കൊണ്ടാണ്‍. ശ്രീരാമ പട്ടഭിക്ഷേകത്തിന്റെ ചിത്രത്തിനു മുമ്പില്‍ നെയ്യ്‌ വിളക്ക്‌ കത്തിച്ച്‌ നിവേദ്യങ്ങള്‍ ഒരുക്കി  വടക്കോട്ടോ ക്ഴക്കോട്ടോ തിരുഞ്ഞിരുന്നു മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്‌ ശുദ്ധമായി രാമായണം പാരായണം ചെയ്താല്‍ ഉണ്ടാകുന്ന അഭീഷ്ടസിദ്ധികളെക്കുറിച്ച്‌ രാമായണത്തില്‍ തന്നെ ശ്രീ പരമേശ്വരന്‍ പാര്‍വ്വതീദേവിയോട്‌ പറയുന്നുണ്ടു.
          "ഭക്തിയും  വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടും "എന്ന ഫല ശ്രുതിയെ ഫലിപ്പിച്ച്‌ അദ്ധ്യാത്മ ജ്ഞാനമുണ്ടാക്കി

" പുത്ര സന്തതി ,ധന സമൃദ്ധിയും , ദീര്‍ഘായുസ്സും
 മിത്രസമ്പത്തി , കീര്‍ത്തി രോഗശാന്തിയുമുണ്ടാം"

 ബ്രഹ്മദേവനും പാരായണം ചെയ്യുന്നവര്‍ക്കുള്ള വരങ്ങളെ പ്പറ്റി പ്രദിപാദിക്കുന്നുണ്ടു. ,"ശൂദ്രസ്വഭാവമുള്ളവനു മഹത്വമുണ്ടാകുമെന്നും നിത്യപാരായണം ചെയ്യുന്നവനു കവി ജ്ഞാനം ഉണ്ടാകുമെന്നും"
രാമായണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വായിക്കാം. കര്‍ക്കിടകത്തിലെ വായിക്കാവൂ എന്ന നിബന്ധന ഒന്നും ഇല്ല. പാരായണത്തിനു കഴിയാത്തവര്‍ കേള്‍ക്കുന്നത്‌ പോലും നല്ലതാണു.
അദ്ധ്യാത്മ രാമായണത്തില്‍ ആകെ 7 കാണ്ഡങ്ങള്‍ ആണ്‍ ഉള്ളത്‌.
1)ബാലകാണ്ഡം
2) അയോദ്ധ്യാകാണ്ഡം
3) ആരണ്യകാണ്ഡം
4)കിഷ്കിന്ധാകാണ്ഡം
5) സുന്ദരകാണ്ഡം
6) യുദ്ധ കാണ്ഡം
7) ഉത്തരകാണ്ഡം

 രാമായണ പാരായണ ഫലശ്രുതി

1)സന്താന ഭാഗ്യത്തിനു:- ബാലകാണ്ഡത്തിലെ പുത്രലാഭ ആലോചനാ മുതല്‍ പുത്രകാമേഷ്ടി വരെയും കൌസല്യാ സ്തുതിയും  വായിക്കുന്നത്‌ ഫലപ്രാപ്തിക്ക്‌ ഇടനല്‍കും
2)സുഖപ്രസവത്തിനും ബാലപീഡകള്‍ ഇല്ലാതാവുന്നതിനും:- ബാലകാണ്ഡത്തിലെ ശ്രീരാമാവതാരം വായിക്കണം
3)കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ :- ബാലകാണ്ഡത്തിലെ ബാല്യവും കൌമാരവും എന്ന ഭാഗം പാരായണം ചെയ്യണം
4)പാപശന്തിക്ക്‌:- ബാലകാണ്ഡത്തിലെ അഹല്യാമോക്ഷം പാരായണം ചെയ്യണം 
5)ദുരിതശാന്തിക്ക്‌:- കിഷ്കിന്ധാകാണ്ഡത്തിലെ സ്വയംപ്രഭാ ഗതി പാരായണം ചെയ്യണം
6)രോഗശാന്തിക്ക്‌:- ആരണ്യകാണ്ഡത്തിലെ കബന്ധസ്തുതി പാരായണം ചെയ്യണം
7)പ്രേമസാഫല്യത്തിനും ദാമ്പത്യ ഭദ്രതക്കും മംഗല്യദോഷത്തിനും:- ബാലകാണ്ഡത്തിലെ സീതാസ്വയം വരം പാരായണം ചെയ്യണം
8) ആയൂരാരോഗ്യത്തിനു:-യുദ്ധകാണ്ഡത്തിലെ ഔഷധാഹരണം പാരായണം ചെയ്യണം
9)ധനാഭിവൃദ്ധിക്ക്‌:- ആരണ്യകാണ്ഡത്തിലെ ജടായു സ്തുതി പാരായണം ചെയ്യണം
10) രാമായണം മുഴുവന്‍ പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്‌ സുന്ദരകാണ്ഡം മാത്രം വായിച്ചാല്‍ മതിയാകും. സുന്ദരകാണ്ഡത്തില്‍ ഗായത്രീ മന്ത്രം തുടര്‍ച്ചയായി വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നാണു വേദ പണ്ഡിതരുടെ അഭിപ്രായം. രാമായണത്തിലെ മുഴുവന്‍ കഥകളും ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നതിനാല്‍ സുന്ദരകാണ്ഡത്തിനു സവിശേഷ പാധാന്യം അര്‍ഹിക്കൂന്നു.ഇങ്ങനെ വാല്‍മീകി തന്നെ പറയുന്നുണ്ട്‌.
വിരഹദുഖങ്ങള്‍ മാറാനും കര്‍മ്മവിഘ്നങ്ങള്‍ മാറാനും ബുദ്ധിശക്തിക്കും തുടങ്ങി സകലവിധ ദോഷങ്ങള്‍ക്കും പരിഹാരാര്‍ത്ഥം സുന്ദരകാണ്ഡം പാരായണം ചെയ്യണം
        പട്ടഭിക്ഷേകം പാരായണം ചെയ്ത ശേഷം ഉത്തര രാമായണം വായിക്കരുത്‌. ഉത്തര രാമായണം വായിച്ച ശേഷം ബാല കാണ്ഡം തുടങ്ങി പട്ടഭിക്ഷേകം വായിക്കണം. മലയാളികള്‍ പൊതുവേ ഉത്തര രാമായണം വായിക്കറില്ല...അതു പോലെ ആരണ്യകാണ്ഡം പാരായണം ചെയ്യുകയാണങ്കില്‍ സുന്ദരകാണ്ഡം കൂടെ പാരായണം ചെയ്യണം .
         കാലദേശങ്ങള്‍ക്കും അവസ്ഥക്കും സൌകര്യങ്ങള്‍ക്കും അറിവിനുമൊത്ത്‌ ക്രിയാക്രമങ്ങളില്‍ ഭേദമുണ്ടകുമെങ്കിലും രാമായണ പാരായണം മലയാള ക്കരയില്‍ നിലനില്‍ക്കട്ടെ ചിരകാലം

Comments
Add New
very good
hari 2009-08-07 04:11:38

this is a very good article about ramayana. i got a lot of information
regarding ramayana masam. hope u will keep on giving us some light on our
ancient sriptures.
thank you very much for your effort.

hari
Reply
3 0
INFORMATIV........!!
DR DHANALAKSHMI 2009-08-07 06:07:23

A VERY VERY INFORMATIV ARTICLE.......!!

KEEP THE SPIRIT.........!!
Reply
1 1
Article that can be kept close to heart
Abilash Rajan 2009-08-08 14:07:01

Kollaam aliya ne verum puli alla ne oru pupuli aan.Aliyan enium uyarangal ley ku
poku
Reply
0 0
Great Work....... Keep it up!!!
Bobby 2009-08-10 16:52:59

Hi.Viju...Great work man..... keep the spirit...!!! Expecting more!!!
Reply
2 0
Rajesh Unuppally
Rajesh Unuppally 2010-03-28 17:55:36

great !! viju; something informative..
Reply
1 0
Gambheeram!!
Anish 2010-04-15 05:48:30

Manoharamaayittundu....!! Thudarnnum ezhuthaanaayi ellaa mangalangalum...
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved