• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
നൊസ്റ്റാള്‍ജിയ
നൊസ്റ്റാള്‍ജിയ
User Rating: / 24
PoorBest 
Written by മറാട്ട് എല്‍ ടി   
Monday, 18 January 2010 20:44

ഞാന് ഇനി ഈ പണിക്ക് ഇല്ല..!!!

മറാട്ട് എല്‍ ടി

..ഞാന്‍ വല്ലപ്പോഴും സത്യങ്ങള്‍ പറയാറുണ്ട്.സത്യമായും പറയാറുണ്ട്.. എന്റെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ഞാന്‍ പങ്കുവെയ്ക്കാം.ഞാന്‍  പറയുന്നത് എന്റെ കലാലയ ജീവിതത്തെ പറ്റീട്ടാണ്. കലാലയം എന്നു പറയാന്‍  പറ്റില്ലെങ്കിലും കുറെ ജീവിതങ്ങള്‍ ഉണ്ടായിരുന്നു.അതില് ഞാന്‍ എന്റെ  ജീവിതത്തെ പറ്റി പറയാം.അല്ലേല്ലും എനിക്ക് എന്റെ കാര്യം മാത്രമല്ലേ  പറയാന്‍ പറ്റൂ.സിനിമാ പ്രാന്ത് മൂത്തിരുന്നത്കൊണ്ട് പ്ലസ്ടു കഴിഞ്ഞ് ഏതേലും ഫിലിം സിറ്റിയിലേക്ക് നാടു വിടാന്‍ ഇരുന്നതാ. .പക്ഷെ ഡിഗ്രി കഴിഞ്ഞിട്ട് പോകണതാ നല്ലത് എന്ന് ചില വിദഗ്ധര്‍ ഉപദേശിച്ചത് കൊണ്ട് അതുണ്ടായില്ല.ആ മോഹം തല്ക്കാലം എട്ടായി മടക്കി മനസ്സില്‍ തന്നെ വെച്ചു.പ്ലസ്ടുന്റെ മാര്ക്ക് ലിസ്റ്റും വാങ്ങി വരുമ്പോള്‍ കാണുന്നവരെല്ലാം ചോദിച്ചു,'എന്താ മറാട്ട്.എല്.റ്റി-ടെ ഫ്യൂച്ചര്‍ പ്ലാന്‍..?'വാഴക്ക.മാര്‍ക്കും കണ്ട് അന്തോംപറിഞ്ഞ് നില്ക്കുന്നവനോടാ കിന്നാരം പറച്ചില്!

പക്ഷെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയ്ക്കും അച്ഛനും അറിഞ്ഞേ പറ്റൂ,എന്താ ഭാവി പരിപാടികള്‍?ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലായി.ഇവര്‍ക്കൊക്കെ എന്താ.ഞാന്‍ കുറച്ചു ദിവസം കൂടി വീട്ടില്‍ നിന്നാ ഇവര്‍ക്ക്
എന്താ.എന്തായാലും എന്റെ മനസ്സിലിരിപ്പുപോലൊന്നും നടന്നില്ല.എനിക്ക് ഉടനെ എന്തേലും തീരുമാനമെടുത്തെ പറ്റൂ.എന്റെ ആദര്‍ശവും വാശിയും കാരണം ഞാന്‍ എന്‍ട്രന്‍സ് എക്സാം കട്ടക്ക് ഉളപ്പിയിരുന്നു.കോച്ചിഗ് സെന്റെറില്‍ ഒരു ദിവസം പോലും കയറിയില്ല.ആ സമയം ധന്യയിലും കുമാറിലും ഗ്രാന്ഡിലും പോയി ഛോട്ടാ മുംബെയും ബിഗ് ബിയും വിനോദയാത്രയം കണ്ടു.അങ്ങനെ എന്റെ എന്ട്രന്സ് പഠിത്തവും വീട്ടുകാര്‍ക്ക് നഷ്ടകണക്കുകള്‍ മാത്രം നല്കി. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തിചേര്ന്നു.ഡിഗ്രിക്ക് തന്നെ ചേരാം.അതുകഴിഞ്ഞ് എന്റെ ആഗ്രഹംപോലെ ഫിലിം ഇന്സ്റ്റിസ്റ്റുട്ടിലും
ചേരാം.തീര്ന്നില്ല പ്രശ്നങ്ങള്‍.എന്ത് വിഷയം എടുക്കും.കണക്കും ഫിസിക്സും വേണ്ടേ വേണ്ടാ.അങ്ങനെയാണ് കമ്പ്യൂട്ടര്‍ സയന്സ് എടുക്കാന്‍ തീരുമാനിച്ചത്.അത് ആ വിഷയത്തോടുള്ള എന്റെ താല്പര്യം കൊണ്ട് മാത്രമാണ്.കാരണങ്ങള്‍ പലതാണ്.ഞാന്‍ എട്ടാം ക്ലാസ്സില് പഠിക്കുമ്പോഴാണ് വീട്ടില് കമ്പ്യൂട്ടര്‍ എടുക്കുന്നത്.അന്നുതൊട്ടേ വരപ്പും അനിമേഷനുമൊക്കെയായി ഞാങ്ങള്‍ ചങ്ങാത്തത്തിലായി.ആ അടുപ്പം വെച്ചാണ് ഞാനൊരു കമ്പ്യൂട്ടര്‍ സയന്സ് വിദ്യാര്‍ത്ഥി ആകാന്‍ തീരുമാനിച്ചത്.വീട്ടില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു.എനിക്ക് താല്പര്യമുള്ളതെടുത്താല്‍ മതീന്നായി അവര്.എനിക്കും സന്തോഷമായി. അങ്ങനെ ഞാന്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായി.അഡ്മിഷനു ചെന്ന കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്.മെറിറ്റ് ലിസ്റ്റില്‍ നാലാമതായിരുന്നു ഞാന്‍.ബസിറങ്ങി കുറേ കഷ്ടപ്പെട്ടു കോളേജ് കണ്ടു
പിടിക്കാന്‍.നാട്ടുക്കാര്‍ക്കൊന്നും അങ്ങനെയൊരു സാധനം അവിടെയുണ്ടെന്നുപ്പോലും അറില്ലായിരുന്നു.കണ്ടെത്തിയപ്പോള്‍ ആകെ തകര്ന്നുപോയി .ഇതോ കോളേജ്?രണ്ട് മൂന്നാല് ഓടിട്ട കെട്ടിടങ്ങള്‍. ഇതായിരുന്നോ എന്റെ സങ്കല്പ്പത്തിലെ കോളേജ്.പെട്ടുപോയില്ലേ.മുന്നോട്ടു വെച്ച കാല് മുന്നോട്ട് തന്നെ.

പിന്നെ എന്റെ ശ്രദ്ധ ചരക്കുകള് വല്ലോം ഉണ്ടോ എന്നതായി.അതുകൂടി എനിക്ക് നെഗറ്റീവായിരുന്നെങ്കില്‍ ഞാന്‍ അന്നു തന്നെ എന്തേലും കൂലി പണിക്ക് പോയേനെ.കൂളത്തില് ചാടി.ഇനി തവളേ പിടിച്ചിട്ടു തന്നെ കാര്യം. ഇതു പറഞ്ഞപ്പോഴാ വേറൊരു കാര്യം ഓര്‍ത്തത്.കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്ത്, അവന് അഡ്മിഷന് സമയത്തുണ്ടായ ഒരു അനുഭവം എന്നോട് വിവരിച്ചു.അവന്റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല.വേറൊന്നും കൊണ്ടല്ല.ഇത് അവന് ആരോടും പറയരുതെന്ന് പറഞ്ഞ് പറഞ്ഞതാണ്.അവന് എന്നെക്കാള് ആരോഗ്യം ഉണ്ട്.ചിലപ്പോ എടുത്ത് ചാമ്പിക്കളയും.അതുകൊണ്ട് പേരു പറയണില്ല. അവനും എന്നേപ്പോലൊരു വായിനോക്കിയായതുകൊണ്ട് അഡ്മിഷനു വന്നപ്പോള്‍ അവന്റേം ശ്രദ്ധ കളറുകളില്‍ തന്നെയായിരുന്നു.അതിലൊന്നിനെ അവന് പെരുത്തിഷ്ടമായി.കിടിലം പീസാണ് അളിയാ-എന്നാ അവന് പറഞ്ഞത്.പക്ഷെ വര്ഷങ്ങള്ക്ക് ശേഷം അവന് നടത്തിയ കുറ്റസമ്മതം കേട്ട് ഞാന്‍ ചിരിച്ച് ചത്തില്ലെന്നേ ഉള്ളു.അത് എന്താണെന്നു വെച്ചാല് അന്ന് അവന് കിടിലമാണെന്ന് പറഞ്ഞ പെണ്ണ് ഇന്ന് ക്ലാസിലെ നമ്പര്‍വണ്‍ കില്ലാടിയാണ്.ചക്കരെ എന്നും വിളിച്ച് അടുത്തോട്ട് ചെന്നാല്‍ അവള് ചെരുപ്പൂരി ചാമ്പും ഇപ്പോ.പാവം എന്റെ സുഹൃത്ത്,ചരക്കാണെന്നു പറഞ്ഞവള്‍ വെടക്കായി പോയല്ലോ..
അത് പറഞ്ഞപ്പോഴാണ് മറ്റൊരു കഥ ഓര്‍മ്മ വന്നത്.ഒരു പ്രണയ കഥ.ക്ലാസിലെ സുന്ദരന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തന് കലശലായ പ്രണയരോഗം.ഞാനാണ് അത് ആദ്യം മനസ്സിലാക്കുന്നത്.എന്നെ കൂടാതെ കഴിഞ്ഞ കഥയിലെ നായകനും മാത്രമേ ഈ കാര്യം അറിയൂ.അന്യജാതിക്കാര്‍ തമ്മിലുള്ള പ്രണയമാണ്.അത് എന്തുമാകട്ടെ.പ്രണയത്തിന് കണ്ണും മൂക്കും കൈയും കാലും തലയും ഉടലുമൊന്നുമില്ലല്ലോ. രസമതല്ല.പുള്ളിക്കാരന്‍ മുടിഞ്ഞ പ്രണയത്തിലാണ്.തട്ടമിട്ട സുന്ദരിയോട് അങ്ങോട്ട് കയറി മിണ്ടുന്നു.എന്നും കുളിച്ചൊരുങ്ങി പൗഡറും സെന്‍റുമടിച്ച് വരുന്നു.ഒരു മാതിരി കന്ചാവടിച്ചതുപോലെ പ്രണയം അമൂല്യമാണ് ചേനയാണ് എന്നൊക്കെ പുലമ്പുന്നു.അങ്ങനെയൊക്കെയാണ് എനിക്ക് സംഗതി പിടിക്കിട്ടുന്നത്.പക്ഷെ പുള്ളി ഇതുവരെയും ഇഷ്ടം വെളിപ്പെടുത്തിയിട്ടില്ല എന്നാണ് നഗ്നമായ സത്യം. അവര്‍ ബിരിയാണിയും ഉണ്ടാക്കിക്കൊണ്ട് വരുന്നതും കാത്ത് പ്രണയപരവശനായി അവന്‍ ഇരുന്നു.ഇനിയാണ് കഥയിലെ ട്വിസ്റ്റ്.കഥാനായികയോട് മറ്റൊരുത്തന് താല്‍പര്യം.വില്ലന്‍ അവളുടെ നായകനാകുമെന്ന് നമ്മുടെ
പ്രണയപരവശന്‍ മനസ്സിലാക്കിയപ്പോള്‍ അവന്‍ തന്‍റെ ആഗ്രഹങ്ങള്‍ ഒരു കുടത്തിനുള്ളിലാക്കി ഭാരതപുഴയില്‍ നിമഞ്ജനം ചെയ്തു എന്നതാണ് സത്യം.കഥാന്ത്യം പണിക്കിട്ടിയത് നായികയ്ക്ക്.വില്ലനായി വന്നവന്‍
നായികയുടെ കൂട്ടുകാരിയെ റാന്ചി.നായകനും നായികയും അങ്ങനെ ചൊറിയും കുത്തിയിരിക്കുകയും വില്ലന്‍ കൈയടി നേടുകയും ചെയ്തു.
ഇങ്ങനെ എത്ര എത്രയോ കഥകള്‍.
എത്രയോ പ്രണയങ്ങള്‍.ലാഭത്തെക്കാളേറെ നഷ്ടങ്ങളാരുന്നെന്നു മാത്രം.നഷ്ടപ്പെട്ടവന്‍റെ ദുഖം നഷ്ടപ്പെട്ടിട്ടുള്ളവര്ക്ക് മാത്രമല്ലേ അറിയൂ. എനിക്കും പ്രണയമുണ്ടായിരുന്നു.പക്ഷെ ആ ഓടിട്ട കെട്ടിട്ടത്തിലെ ഒരു
ജീവനോടും എനിക്ക് ആ വികാരം തോന്നിട്ടില്ല. എനിക്ക് അതിന് വ്യക്തമായ ന്യായങ്ങളും ഉണ്ട്.എന്നെ വെറുക്കാന്‍ പഠിപ്പിച്ച ചില കാര്യങ്ങള്‍. കഥകളിനിയും ഉണ്ട്.അധികം പറയണില്ല.ഇതുപോലും പറയാന്‍ ആഗ്രഹിച്ചതല്ല. ഐ.ടി ഫീല്‍ഡ് എന്നാല്‍ ബന്ധങ്ങള്‍ മരിച്ച തരിശ് നിലമാണ്.അവിടെ മത്സരങ്ങള്‍ മുറുകുന്നു.സ്നേഹത്തിനും നന്മയ്ക്കും മാര്‍ക്കറ്റ് ഇല്ല.ഇവിടെ മനുഷ്യരില്ല.എല്ലാം റോബോട്ടുകളാണ്. സ്നേഹമെന്തെന്നറിയാത്ത നന്മ തീണ്ടിയിട്ടില്ലാത്ത റോബോട്ടുകള്‍.യാന്ത്രികമായിരിക്കുന്നു ജീവിതം.പണമാണ് അന്ത്യമായ ലകഷ്യം.അവിടെയെത്തിചേരാന്‍ ഏത് മാര്‍ഗവും ഈ റോബോട്ടുകള്‍
സ്വീകരിക്കുന്നു. ജയത്തില്‍ കവിഞ്ഞ് ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. സമയമില്ല റോബോട്ടുകള്‍ക്ക്.എന്തൊക്കെ പണികളാണ് സൂര്യന്‍ ഉദിക്കുന്നത് മുതല്‍(ഭാവിയില്‍ ഇവര്‍ തീരുമാനിക്കും സൂര്യനുദിക്കണോ വേണ്ടയോ എന്ന്)ജോലി തുടങ്ങുന്നു.വിരല്‍ത്തുമ്പ് കൊണ്ട് ചിലന്തി വലയിലൂടെ അവര്‍ ലോകത്തെ ഒരു കുടക്കീഴില്‍ ആക്കുന്നു. ലോകം ഇരപിടിയന്മാരുടെ സ്വന്തമായിക്കൊണ്ടിരിക്കുന്നു.ഞാനും
റോബോട്ടാകുകയാണോ..ഞാന്‍ നെന്ചില്‍ കൈവെച്ചു നോക്കി.അതെ എന്‍റ ഹൃദയവും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു

 
നൊസ്റ്റാള്‍ജിയ- മാര്‍ത്തോമാ കോളേജും കെ ബാച്ചും.
User Rating: / 12
PoorBest 
Written by സേനു ഈപ്പന്‍ തോമസ്   
Monday, 30 November 2009 21:21

മാര്‍ത്തോമാ കോളേജും കെ ബാച്ചും.

സേനു ഈപ്പന്‍ തോമസ്


11 ജൂലൈ 1988, തിങ്കളാഴ്ച്ച ആയിരുന്നു ഞങ്ങളുടെ കോളേജിലേക്കുള്ള ആദ്യ ചുവടു വെയ്പ്പ്‌. പക്ഷെ ഗണപതിക്ക്‌ വെച്ചതു കാക്ക കൊണ്ടു പോയി എന്ന് പറഞ്ഞ പോലെ, ജൂലൈ 8നു കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം ഉണ്ടായി. ആ ദുരന്തത്തില്‍ തിരുവല്ല മാര്‍ത്തോമാ കോളേജിലെ ഒരു അദ്ധ്യാപകനും മരണപ്പെട്ടു.ആയതിനാല്‍ 11 ജൂലൈയിലെ ഞങ്ങളുടെ ആദ്യ ചുവടു വെയ്പ്‌ 12 ജൂലൈയിലേക്കു മാറി.നല്ല ശകുനം തന്നെ.

ചൊവ്വാഴ്ച്ച അതിരാവിലെ എഴുന്നേറ്റ്‌,”ലീ”യുടെ ഒരു നീല ജീന്‍സും, ഫുള്‍ സ്ലീവ്‌ ഒരു ടീ ഷര്‍ട്ടും വലിച്ചു കയറ്റി, കണ്ണാടിക്കു മുന്‍പില്‍ അര മണിക്കൂറോളം നിന്ന് മമ്മൂട്ടിയും, മോഹന്‍ലാലും ഒരുങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഒരുങ്ങി,എം.ജി.എമ്മിലെ പഴയ വെള്ള ഷര്‍ട്ടിനോടും, കാക്കി പാന്റ്സിനോടും റ്റാറ്റാ പറഞ്ഞു, കുറ്റപ്പുഴ ബസ്സിലെ ഇടിയും ഏറ്റ്‌ മാര്‍ത്തോമാ കോളേജിന്റെ പടിക്കല്‍ ഇറങ്ങിയപ്പോള്‍ തന്നെ, പണ്ട്‌ രാജീവ്‌ ഗാന്ധിയുടെ ഹൃദയം ഇന്‍ഡ്യക്കു വേണ്ടി തുടിച്ചതു പോലെയോ, അതിലും മുകളിലോ ഇടിച്ചു തുടങ്ങി. വഴിയോരത്ത്‌ വലിച്ചു കെട്ടിയ തോരണങ്ങളും,ഗേറ്റിന്റെ വശത്ത്‌ കെട്ടിയ കറുത്ത കൊടിയും കെ.എസ്‌.യു, എസ്‌.എഫ്‌.ഐ നേതാക്കളും, സീനിയേഴ്സും, വട്ടം കൂടി നിന്നു കുശുകുശുക്കുന്ന പെണ്‍ പടകളും, എല്ലാം കണ്ട്‌, ദൈവമേ... അറിയാവുന്ന ഒരു മുഖമെങ്കിലും കാട്ടി തരണേ എന്ന പ്രാര്‍ത്ഥനയോടെ അവിടെ നിന്നപ്പോള്‍, ദാ കേള്‍ക്കുന്നു..'സമയമാം രഥത്തില്‍ ഞാന്‍ ….സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു….’ എന്ന പാട്ട്‌ തമ്പേറിന്റെ അകമ്പടിയോടെ എന്റെ ചെവിയിലേക്കു ഒഴുകി എത്തി. എന്റെ ദൈവമേ, ഇന്നും ആരാണ്ട്‌ വടിയായോ എന്നു ചിന്തിച്ചു നിന്നപ്പോള്‍... ചെങ്ങന്നൂര്‍ സ്റ്റുഡന്റ്സ്‌ ഒണ്‍ലി ബസ്സ്‌ വന്നു. ആ ബസ്സില്‍ നിന്നും ക്രിസ്ത്യന്‍ ഗാനങ്ങളും, ‘കൊടുങ്ങല്ലൂര്‍ ഭക്തി ഗാനങ്ങളും’ മാത്രമേ കേള്‍ക്കാറുള്ളൂയെന്ന് പിന്നീട്‌ അനുഭവം ഞങ്ങളെ പഠിപ്പിച്ചു.  ആ ബസ്സിലും എനിക്കു അറിയാവുന്ന ആരെയും കാണാഞ്ഞ കാരണം ഞാന്‍ പതുക്കെ വലതു കാല്‍ തന്നെ വെച്ചു കോളേജിന്റെ പടി ചവിട്ടി കയറി. അധികം കഷ്ടപെടേണ്ടി വന്നില്ല..എന്റെ എം.ജി.എം സുഹ്രുത്തുക്കള്‍ എന്നെ കൈ കാട്ടി വിളിച്ചതും, ഞാന്‍ അവരുടെ ഭാഗമായതും ഒപ്പമായിരുന്നു. പിന്നെ ആരൊക്കെയൊ വന്നു ഞങ്ങളെ ഓടിറ്റോറിയത്തില്ലേക്കു കയറ്റി. അവിടുത്തെ മീറ്റിങ്ങിനു ശേഷം ഞങ്ങളെ ഓടിറ്റോറിയത്തിനു സമീപമുള്ള ക്ലാസ്സ്‌ മുറിയിലേക്കു കൊണ്ടു പോയി. കെ.എസ്‌.യു, എസ്‌.എഫ്‌.ഐ സഹോദരങ്ങള്‍ തൊണ്ട പൊട്ടിച്ച്‌ ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട്‌ പ്രകടനം നടത്തുന്നതു ഒരു കന്നിക്കാരന്റെ കൗതുകത്തോടെ നോക്കി കണ്ടു. അങ്ങനെ അന്നു ഞാനും ഫോര്‍ത്ത്‌ ഗ്രൂപ്പില്‍, കെ.ബാച്ച്‌ അംഗമായി, പിന്നീടു പാവാട കെ.എസ്‌.യുവില്‍ അംഗവുമായി. ഒരു ഖദര്‍ധാരിയായി, റിലീസ്‌ സിനിമാ ആരാധകനായി, ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവനായി... ചുരുക്കി പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഒരു യഥാര്‍ത്ഥ്‌'ഫോര്‍ത്ത്‌ ഗ്രൂപ്പുകാരനായി മാറി'. എന്‍.സി.സിയില്‍ ചേര്‍ന്നാല്‍ പൊറൊട്ടായും, മുട്ട കറിയും കിട്ടും എന്ന് കേട്ടതനുസരിച്ചു പോയി എങ്കിലും, കിട്ടിയ യൂണിഫോം ഇട്ട എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ പഴയ PC 312 ഇതിലും എത്രയോ സ്മാര്‍ട്ട്‌ ആണെന്ന് മനസ്സിലാക്കിയ കാരണം കുര്യന്‍ ജോണ്‍ സാറിന്റെ പറോട്ടാ, എന്‍ സി.സി ബൂട്ട്‌ ഇട്ട്‌ ചവിട്ടി പിടിച്ചു വേണം തിന്നാന്‍ എന്ന് കുപ്രച്ചരണം നടത്തി അതില്‍ നിന്നും അതി വിദഗ്ദമായി പിന്മാറി.
വെള്ളിയാഴ്ച്ച പൊതുവേ കോളേജിലെ ഹാജര്‍ നില കുറവായിരിക്കും. അന്നാണല്ലോ പുതിയ ചിത്രങ്ങളുടെ റിലീസ്‌. അക്കൗണ്ടന്‍സിയിലെ ഒരു പൊതു തത്വമായ Debit what comes in and credit what goes out എന്നതിനെ ഞങ്ങള്‍ കൊമ്മേഴ്സക്കാര്‍ വെള്ളിയാഴ്ച്ചകളില്‍ Release what comes in, students what goes out എന്ന തത്വമാക്കി പാലിച്ചിരുന്നു.   ഇനി വെള്ളിയാഴ്ച്ച പടം കാണാന്‍ ബ്ലാക്കില്‍ പോലും ടിക്കറ്റ്‌ കിട്ടിയില്ലായെങ്കില്‍ തീയറ്ററില്‍ പോയി അവിടുത്തെ മൂത്ര പുരയില്‍ കയറി ഒന്നു മൂത്രം എങ്കിലും ഒഴിച്ചാലെ, ഞങ്ങള്‍ക്കു സമാധാനം ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞങ്ങള്‍ ചോരയും, നീരും പിന്നെ ചിലപ്പോള്‍ മൂത്രവും കൊടുത്ത്‌ വളര്‍ത്തിയ സിനിമാ വ്യവസായമാണു ഇന്നു ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്നതു എന്നു ഓര്‍ക്കുമ്പോള്‍ എന്റെ പ്രഷര്‍ കൂടും.
ഉള്ളതു പറയണമല്ലോ...ഞങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ കട്ട്‌ ചെയ്തിരുന്നതേയില്ല. കാരണം ഹിന്ദി പഠിപ്പിച്ചതു കല്യാണം കഴിക്കാത്ത, പൂച്ച കണ്ണുള്ള കൊച്ചമ്മയും, വൈശാലിയിലെ നായിക സുപര്‍ണ്ണയെക്കാളും ഒരു പടി മുന്‍പില്‍ ആയിരുന്ന കൊച്ചമ്മയും ആയിരുന്നു. അങ്ങനെ ഈ രണ്ട്‌ വിഷയങ്ങളെയും ഞങ്ങള്‍ ആത്മാര്‍ഥ്മായി പ്രണയിച്ചു.

ഞങ്ങള്‍ ഒരു 6 അംഗ സംഘമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളില്‍ ഒരുവന്‍ കഞ്ചാവ്‌[സ്വാമി]അടിക്കാന്‍ തുടങ്ങി. ഇതു ഞങ്ങള്‍ അറിഞ്ഞതു വളരെ വൈകിയായിരുന്നു.

സാംജി സാര്‍ ഞങ്ങളെ കൊമ്മേര്‍ഷ്യല്‍ ജോഗ്രഫിയും, ജയിംസ്‌ സാര്‍ ഞങ്ങളെ കറസ്സ്പൊണ്ടെന്‍സും പഠിപ്പിച്ചു. ക്രിസ്തുമസ്‌ പരീക്ഷ തോമസ്‌ മാത്യു സാറിനെ ഭയന്ന് അവസാന നിമിഷം ഞങ്ങളും എഴുതാന്‍ തീരുമാനിച്ചു. പരീക്ഷയക്കു ഞങ്ങള്‍ക്ക്‌ ഇന്‍ഡ്യയുടെ ഭൂപടം തന്ന കാരണം എനിക്കു ഇപ്രാവശ്യം ചേന വരയ്കേണ്ടി വന്നില്ല. ഉത്തര കടലാസു വാങ്ങിക്കാന്‍, ഞങ്ങള്‍ 'മിടുക്കരായ 6 കുട്ടികള്‍' സ്റ്റാഫ്‌ റൂമില്‍ ചെല്ലാന്‍ പറഞ്ഞ ആ ക്ഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. താലപൊലികളും, ആനയും, അമ്പാരിയും ഒന്നുമില്ലാതെ [അഹങ്കാരം തീരെ ഇല്ലാതെ] ഞങ്ങള്‍ കൊമ്മേഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റിലെ 3 സാറന്മരുടെ മുന്‍പില്‍ ഹാജരായി. ഓരോരുത്തരെയും വിളിച്ചു തെറ്റും, കുറ്റവും പറഞ്ഞ്‌, തോമസ്‌ മാത്യു സാര്‍ തുടക്കു പിച്ചുന്നത്‌ ദൂരെ നിന്നു ആരെങ്കിലും കണ്ടാല്‍ ചക്രം ചവിട്ടുന്നതു പോലെ തോന്നി കാണുമായിരിക്കും.
ഓരോരുത്തരെയും കിഴുക്കിയും, തിരുമ്മിയും, പേപ്പറുകള്‍ കൊടുത്ത്‌ ശേഷം, അവസാനം, സാംജി സാര്‍, സ്വാമി അടിക്കുന്ന സുഹ്രുത്തിനെ വിളിച്ചു സ്നേഹാന്വേഷണം നടത്തി, ചോദിച്ചു,  താന്‍ ഏതു സ്കൂളില്‍ ആണു പഠിച്ചതു? 'ചങ്ങനാശ്ശേരി എസ്‌.ബി, സ്ക്കൂളില്‍.' എത്ര മാര്‍ക്കു ഉണ്ടായിരുന്നു തനിക്കു? 380. ഓഹ്‌... താന്‍ കോളേജില്‍ വന്ന ശേഷമാണോ വലി തുടങ്ങിയതു? സുഹ്രുത്ത്‌ ശരിക്കും പരുങ്ങി. ഉത്തരം പറയാതെ നിന്നപ്പോള്‍, സാംജി സാര്‍ അടുത്ത്‌ ചോദ്യം തൊടുത്തു-തന്നെ ആരാണു ജോഗ്രഫി പഠിപ്പിച്ചതു? തെല്ലു അഭിമാനത്തോടെ സുഹ്രുത്ത്‌ പറഞ്ഞു - ഗീവര്‍ഗ്ഗീസ്സ്‌ സാറാ... ഓഹ്‌, ആ സാറാണോ, ഇന്‍ഡ്യയില്‍ ആണു, ജപ്പാന്‍, ചൈനാ, അമേരിക്കാ എന്നീ രാജ്യങ്ങള്‍ എന്ന് പഠിപ്പിച്ചത്‌ എന്നു ചോദിച്ചു, ഉത്തരക്കടലാസു എടുത്തു ഒരു ഏറു.. സംഭവം എന്താണു എന്നു അറിയാന്‍ ഉള്ള ആകാക്ഷയോടെ ഞങ്ങള്‍ ആ ഉത്തരക്കടലാസ്‌ എടുത്ത്‌ നോക്കി...

സംഭവം ഇങ്ങനെ. ഇന്‍ഡ്യയിലെ ഗോതമ്പ്‌ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍, അടയാളപ്പെടുത്താന്‍ ആണു ചോദ്യം. അതിനു അവര്‍ ഭൂപടവും തന്നു. ആ ഭൂപടത്തില്‍ ആണു ഞങ്ങളുടെ സുഹ്രുത്ത്‌ സ്വാമിയുടെ പിന്‍ബലത്തില്‍ ജപ്പാന്‍, ചൈന, അമേരിക്കാ മുതലായ രാജ്യ്ങ്ങള്‍ കണ്ടെത്തിയത്‌. മൂലയില്‍, കോണകം പോലെ, കിടക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്‌, സുഹ്രുത്തിന്റെ വിരല്‍ തുമ്പില്‍ കൂടി കടന്നപ്പോള്‍, അതു ഇറ്റലിയായി മാറി. എന്റെ കഞ്ചാവു സ്വാമിയേ...നീ കേരളത്തെ ഇറ്റലിയാക്കി, ‘സോണിയാജിയെ’ സ്വന്തം മകളാക്കി മാറ്റിയിരിക്കുന്നു. അപാരം തന്നെ നിന്റെ ശക്തി. നിനക്ക്‌ പണ്ടു പണ്ടേ ISO 9002 സര്‍ട്ടിഫിക്കേറ്റ്‌ കിട്ടേണ്ടതായിരുന്നു.

ഏതായാലും ഈ കാര്യങ്ങള്‍ ചൂടാറാതെ തന്നെ ക്ലാസ്സില്‍ അവതരിപ്പിക്കണം എന്നു കരുതി, കിട്ടിയ പിച്ചിന്റെയും, തിരുമ്മിന്റെയും ക്ഷീണം മറന്ന് ഞങ്ങള്‍ ഓടിയപ്പോള്‍, സുഹ്രുത്തു ഈ കാര്യങ്ങള്‍ മറ്റ്‌ ആരോടും പറയരുത്‌ എന്നു ശട്ടം കെട്ടി. അതിനാല്‍ ഈ അന്താരാഷ്ട്ര ബന്ധം സാക്ഷാല്‍ ജോര്‍ജ്ജ്‌ ബുഷ്‌ പോലും അറിഞ്ഞില്ല. ഞങ്ങള്‍ അറിയിച്ചില്ല.

എന്നാല്‍ നീണ്ട 19 വര്‍ഷങ്ങള്‍ക്കു ശേഷം, ഈ ഒരു കാര്യം 10 പേരോടു പറഞ്ഞപ്പോള്‍... ആഹാ.. മനസ്സിനു എന്തൊരു സുഖം. എന്റെ ആ 'വീര്‍പ്പുമുട്ടല്‍' ദാ…. ഇവിടെ തീര്‍ന്നു. ഈശ്വരാാാ ആശ്വാസമായി. ഇന്ന് സുഖമായി ഉറങ്ങാം.
ഗുഡ്‌ നൈറ്റ്‌.

 
നൊസ്റ്റാള്‍ജിയ
Written by editor   
Thursday, 30 July 2009 16:01

നൊസ്റ്റാള്‍ജിയ

കലാലയസ്മരണകള്‍ പങ്കു വയ്ക്കാം

നിറങ്ങള്‍ ഒരുപാട് വിതാനിച്ച ഗൃഹാതുരതകളാണ്, പലര്‍ക്കും തങ്ങളുടെ കലാലയം.അപൂര്‍വ്വം ചിലര്‍ക്ക് നോവിന്‍റേയും.നിങ്ങളുടെ സ്മരണകള്‍ എന്തുമാകട്ടെ,കണിക്കൊന്നയില്‍ പങ്കു വയ്ക്കൂ

e-mail us ur nostalgic memory to "NOSTALGIA"

This e-mail address is being protected from spambots. You need JavaScript enabled to view it

 
നൊസ്റ്റാള്‍ജിയ
Written by ശ്രീപാര്‍വ്വതി   
Saturday, 25 July 2009 15:49

ഒരു യാത്രയുടെ തുടക്കം

ശ്രീപാര്‍വ്വതി

എന്‍റെ യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു, എന്‍റെ ക്യാമ്പസില്‍ നിന്ന്.വലിയ മരങ്ങളുടെ തണലോ,വലിയ ലൈബ്രറിയുടെ നീണ്ട ഇടനാഴികളോ ആ കോളേജിനു ഉണ്ടായിരുന്നില്ല,എന്നിട്ടും ബുദ്ധിജീവി ചമഞ്ഞ് നടക്കാനും പ്രണയിക്കാനും സൌഹൃദം പങ്കു വയ്ക്കാനുമൊക്കെ ഞങ്ങള്‍ക്ക് ഇടം കിട്ടി.അതായിരുന്നു എന്‍റെ കലാലയം. ഒട്ടും ആഗ്രഹമില്ലാതെ ആ കോളേജില്‍ പഠിക്കാന്‍ പോയതും ഇഷ്ടമില്ലാത്ത ഇംഗ്ലീഷ് തിരഞ്ഞെടുക്കേണ്ടി വന്നതും അച്ഛന്‍റെ നിര്‍ബന്ധം കൊണ്ട്.പ്രൈവറ്റ് കോളേജില്‍ പോകാനുള്ള എന്‍റെ ഇഷ്ടമില്ലായ്ക മാറ്റാന്‍ പക്ഷെ ദിനങ്ങള്‍ ഒരുപാടൊന്നും എടുത്തില്ല.ആ ചെറിയ ക്യാമ്പസിനുള്ളില്‍ എനിക്കു കിട്ടിയ നിധികള്‍ അത്രയ്ക്കു വലുതായിരുന്നു. ആദ്യ വര്‍ഷത്തിന്‍റെ മദ്ധ്യത്തിലെപ്പൊഴോ ആണ്, എന്നിലെ എഴുത്തുകാരിയെ ഒരു സുഹൃത്ത് വലിച്ച് പുറത്തിട്ടത്,അവളായിരുന്നു എന്‍റെ എന്നെത്തേയും പ്രിയ സുഹൃത്ത്,ഇപ്പോഴും നില നിന്നു പോരുന്ന ഞങ്ങളുടെ സൌഹൃദത്തിനു എന്തു പേരിട്ടാലാണ്, മതിയാവുക???മനോരമയുടേയും മാതൃഭൂമിയുടേയും ക്യാമ്പസ് പേജുകളില്‍ അക്കാലത്ത് എന്‍റെ ചെറു കുറിപ്പുകള്‍ വന്നു തുടങ്ങി,അതോടെയാണ്, ഞാന്‍ കോളേജില്‍ അറിയപ്പെട്ടു തുടങ്ങുന്നത്,അദ്ധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യത്തിയായി ഞാന്‍,പ്രത്യേകിച്ച് മെയിനും മലയാളവും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ. ആദ്യ കഥ ഒരു ഈയലിനെ പറ്റിയായിരുന്നു,മണ്ണിനടിയില്‍ നിന്ന് പുറത്തെ ലോകത്തെ പറ്റി അതീവ താല്‍പര്യത്തോടെ അന്വേഷിക്കുന്ന ഈയല്‍, ഭൂമിയ്ക്ക് മുകളീല്‍ വന്നപ്പോള്‍ അവന്‍ നേരിട്ട വെല്ലു വിളികള്‍,നക്ഷത്രത്തെ ലക്ഷ്യമിട്ട് കുതിച്ചത്...ആ കഥ അദ്ധ്യപകനു കൊടുത്തതും അദ്ദേഹത്തിന്‍റെ വക നിരൂപണവും കൂടുതല്‍ എഴുതാന്‍ പ്രചോദനമായി.ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും കഴിഞ്ഞപ്പോഴേയ്ക്കും ആ കലാലയം എന്‍റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു,ഒഴിവാക്കാനാകാത്ത ഒരു ശരീരഭാഗം പോലെ അതെന്നിലേയ്ക്ക് വേരുകളാഴ്ത്തി അങ്ങനെ നിന്നു.എന്‍റെ ക്യാമ്പസ് സൌഹൃദങ്ങളുടെ ഒരു പെരുമഴ തന്നു,അദ്ധ്യാപകരുമായുള്ള അല്ലെങ്കില്‍ സുഹൃത്തുക്കളുമായുള്ള ആത്മബന്ധം ഏതോ മുജ്ജന്‍മത്തിന്‍റെ തുടര്‍ക്കഥ പോലെ തോന്നി, ഏതോ ഒരു ജന്‍മത്തില്‍ ബാക്കി വച്ചു പോയ സ്നേഹം പൂര്‍ണ്ണമായും തിരിച്ചു കിട്ടിയ പോലെ.പല പ്രണയങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും സൌഹൃദ കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി.ബുദ്ധിജീവിയായ് ചമഞ്ഞുള്ള നടപ്പ് എനിക്ക് പ്രണയം ഒന്നും തന്നില്ല,പക്ഷെ ഒരുപാട് സൌഹൃദങ്ങളും സ്വപ്നങ്ങളും ലക്ഷ്യവും തന്നു. എന്‍റെ വഴി തിരഞ്ഞെടുക്കാന്‍ എനിക്ക് കൂട്ട് നിന്നു.

എന്‍റെ പ്രിയ കലാലയത്തിനു സ്നേഹപൂര്‍വ്വം പ്രണാമം

 


Copy right 2008-2009 kanikkonna.com, All rights reserved