• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
പഴശ്ശിരാജ - വീണ്ടുമൊരു ക്ലാസിക് കൂടി മലയാളത്തില്‍ നിന്ന്
User Rating: / 6
PoorBest 
Written by ശ്രീഭദ്ര   
Friday, 16 October 2009 20:15

 പഴശ്ശിരാജ - വീണ്ടുമൊരു ക്ലാസിക് കൂടി മലയാളത്തില്‍ നിന്ന്

ശ്രീഭദ്ര

ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം  ചെയ്ത "പഴശ്ശിരാജ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ സിനിമാ പ്രേക്ഷകരെ  പുളകം കൊള്ളിച്ചു.125 ഓളം തീയറ്ററിലാണ്, പഴശ്ശിരാജ പ്രദര്‍ശിപ്പിക്കപ്പെട്ടത്.കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും 500 ഓളം പ്രിന്‍റുകള്‍.റിലീസിങ്ങിനു മുന്‍പു തന്നെ ഈ ചിത്രം ചര്‍ച്ചാ വിഷയമായിരുന്നു,അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീം തന്നെയായിരുന്നു ഈ ചര്‍ച്ചയാവലിനു കാരണം.

പഴശ്ശിരാജയുടെ ജീവിതം സ്വാതന്ത്ര്യ സമരകാലയളവില്‍ എത്രത്തോളം  പ്രാധാന്യമായിരുന്നു എന്ന് എം ടിയുടെ തിരക്കഥ കാണിച്ചു തരുന്നു.എഴുത്തിനോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
അവഗണനയ്ക്കെതിരേ ഉണ്ടായ ഒരു വീരഗാഥയായാവും നാളെ ചലച്ചിത്ര ലോകം ഈ ചിത്രത്തെ വാഴ്ത്തുക

മമ്മൂട്ടി എന്ന നടന്‍റെ സവിശേഷത അദ്ദേഹത്തിന്‍റെ സംഭാഷണമാണ്, കൂടാതെ ആക്ഷനും,അതെ ഈ ചിത്രത്തില്‍ ആവോളമുണ്ടുതാനും.ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു വിനെ പഴശ്ശിരാജ കവച്ചു വയ്ക്കും എന്നതില്‍ സംശയമില്ല.ശരത്കുമാര്‍ എന്ന തമിഴ് നടന്‍റെ മെയ്വഴക്കവും അഭിനയവും പഴശ്ശിരാജയുടെ മാറ്റു കൂട്ടുന്നു.
മലയാളത്തിലെ ഭാഗ്യദേവതയായി ജയറാം ചിത്രത്തിലൂടെ അവതരിച്ച കനിഹയാണ്, പഴശ്ശിരാജയില്‍ കൈതേരി മാക്കമായി അഭിനയിക്കുന്നത്.യുദ്ധമുഖത്തു പടനയിക്കാന്‍ കഴിവുള്ളവളാണ്, കൈതേരി മാക്കം. കനിഹയുടെ അഭിനയ ജീവിതത്തിലെ ഒരു പൊന്‍തൂവലായിരിക്കും കൈതേരി മാക്കം.

പഴശ്ശിരാജയെ ജനപ്രിയമാക്കുന്ന മറ്റൊരു പ്രത്യേകത അതിന്‍റെ ശബ്ദമിശ്രണമാണ്.ഓസ്കാര്‍ അവാര്‍ഡിന്‍റെ തിളക്കം കൂടി ഉണ്ടതിന്.റസൂല്‍ പൂക്കുട്ടിയുടെ കഴിവ് നന്നായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.തല്‍സമയ ശബ്ദലേഖനമാണ്, അദ്ദേഹം പഴശ്ശിരാജയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
എം ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജയെ സിനിമാലോകം വളരെ കൌതുകത്തോടെയും അതിലേറെ ആവേശത്തോടെയുമാണ്, ഉറ്റുനോക്കുന്നത്.മനോജ് കെ ജയന്‍, സുരേഷ്കൃഷ്ണ, പദ്മപ്രിയ തുടങ്ങിയ നടീനടന്‍മാര്‍ക്കൊപ്പം  അന്യഭാഷാ നടന്‍മാരും ധാരാളമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പഴശ്ശിരാജ ചരിത്രം മാറ്റിയെഴുതിയേക്കാം, മലയാള സിനിമയുടെ ചരിത്രം.

 

 
Copy right 2008-2009 kanikkonna.com, All rights reserved