• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
സുരുചി
User Rating: / 10
PoorBest 
Written by ജ്യോതിര്‍മയി ശങ്കരന്‍   
Tuesday, 09 December 2008 15:02

 പാവ് ഭാജി ഉണ്ടാക്കാം

വായില്‍ വെള്ളമൂറുന്ന വിഭവങ്ങളുമായി കണിക്കൊന്നയുടെ പുതിയ പാചകം പേജ്
സുരുചി
ശ്രീമതി ജ്യോതിര്‍മയി ശങ്കരന്‍റെ വക പാവ് ഭാജി, മുംബൈജാലകം വായിച്ചിട്ടുള്ള ആരും മറക്കാന്‍ വഴിയില്ല.അത് ഉണ്ടാക്കുന്നതെങ്ങനെയെന്നുള്ള നിരവധി പേരുടെ ചോദ്യത്തിന്‍റെ ഉത്തരം ഇതാ
പാവ് ഭാജി ഉണ്ടാക്കൂ,

 

തികച്ചും മഹാരാഷ്ട്രീയന്‍ ആയ വിഭവമാണിതു. പച്ചക്കറികളെല്ലാം
അടങ്ങിയിട്ടുള്ളതിനാല്‍ ഇതിനെ ഒരു പൂര്‍ണ്ണ ഭക്ഷണമായി കരുതാം.

വേണ്ട സാധനങ്ങള്‍:-
മസാലകള്‍:-

വെളുത്തുള്ളി പേസ്റ്റ്--2റ്റീസ്പൂണ്‍
നനുക്കനെ കൊത്തിയരിഞ്ഞ സബോള ഉള്ളി--2
കൊത്തിയരിഞ്ഞ തക്കാളി-2
പാവ് ഭാജി മസാ‍ല- 1 ടേബിള്‍ സ്പൂണ്‍(ഇതു കടകളില്‍ കിട്ടും)
മുളകുപൊടി-2റ്റീസ്പൂണ്‍ അഥവാ ആവശ്യാനുസരണം
പാചക എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
 പച്ചക്കറികള്‍:-
 ഉരുളക്കിഴങ്ങു
 മട്ടര്‍(ഫ്രെഷ് ആയ ഗ്രീന്‍ പീസ്),
കോളിഫ്ലവര്‍
കാപ്സിക്കം                ഇവയെല്ലാം കൂടി 500 ഗ്രാം

കൂടെ വിളമ്പാന്‍:
പാവ്(മൃദുവായ ബണ്‍)  ബ്രെഡ്ഡ്
ബട്ടര്‍
കൊത്തിയരിഞ്ഞ ഉള്ളി
ചെറുനാരങ്ങ കഷ്ണങ്ങള്‍
മല്ലിയില

ഉണ്ടാക്കുന്ന വിധം:
പച്ചക്കറികളെല്ലാം കുക്കറില്‍ നന്നായി വേവിച്ചു ഉടച്ചു തീരെ
കഷ്ണങ്ങളില്ലാതെ കുഴമ്പു പോലെയാക്കുക.ചീനച്ചട്ടി അടുപ്പില്‍ വെച്ചു എണ്ണ
ഒഴിച്ചു നന്നായി ചൂടായാല്‍ വെളുത്തുള്ളി അരച്ചതു അതിലിട്ടു ഫ്രൈ ചെയ്യുക.
അതിലേയ്ക്കു അരിഞ്ഞു വെച്ച ഉള്ളി ചേത്തു മൃദുവാകുന്നതു വരെ വഴറ്റുക.
അതിലേയ്ക്കു മുളകുപൊടിയും പാവ് ഭാജി മസാലയും ചേര്‍ത്തു നന്നായി ഫ്രൈ
ചെയ്യുക. തക്കാളി ചേര്‍ത്തു നന്നായി വെന്തു പച്ചമണം വിട്ടു ഫ്രൈ ആയാല്‍
അതിലേയ്ക്കു വേവിച്ചു ഉടച്ചു വച്ചിരിയ്ക്കുന്ന പച്ചക്കറി മിക്സ് ചെറ്ത്തു
നന്നായി മിക്സ് ചെയ്തു വെള്ളം പോരെങ്കില്‍ ചേര്‍ത്തു വീണ്ടും തിളപ്പിച്ചു
ഉപ്പു ചേര്‍ക്കുക. ഭാജി വല്ലാതെ വെള്ളമാകരുതു കട്ടയുമാവരുതു. (ഏകദേശം
ദോശമാവു പരുവം) വാങ്ങി വച്ചു അതിലേയ്ക്കു ഒരു വലിയ കഷ്ണം അമുല്‍ ബട്ടര്‍
ഇടുക. മല്ലിയില മീതെ തൂവുക.
വിളമ്പല്‍:

പാവിനെ രണ്ടുപുറവും നടുകീറി നടുവിലെ രണ്ടൂഭാഗവും വെണ്ണ പുരട്ടി
ദോശക്കല്ലില്‍ ചൂടാക്കിയെടുത്തു പ്ലേറ്റില്‍ വയ്ക്കുക സൈഡില്‍ ഭാജി,
ഉള്ളിയരിഞ്ഞതു, മല്ലിയില, ചെറുനാരങ്ങക്കഷ്ണം എന്നിവവയ്ക്കുക.   ചെറിയ
പാത്രത്തില്‍ ഭാജിയെടുത്തു മുകളില്‍ ഉള്ളിയരിഞ്ഞതും  മല്ലിയിലയും വിതറി
ചെറുനാരങ്ങ നീര്‍ മീതെ തൂവി ഇളക്കി പാവിന്റെ കഷ്ണവും(അഥവ ബ്രെഡ്) കൂട്ടി
കഴിയ്ക്കുക.

(പാവ് ഭാജി മസാല:. മല്ലി, കുരുമുളകു,കരയാമ്പൂ,
മാങ്ങാപ്പൊടി,മഞ്ഞള്‍,ചുക്കു,കറുത്ത ഏലക്കാ
യ, ജീര,ത്രിഫല, മുളകു ഉപ്പു, വഴനയില.....ഒക്കെ ഇതിലുണ്ടൂ)
ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ....

Comments
Add New
Bhagavathy 2008-12-11 08:08:24

yuuuuuuuuuuuuuuuuuummmmmmmmmmmmmyyyyyyy
Reply
0 0
great recipie
sapna george 2009-01-11 15:25:34

Jyothirmayi.............great yummy stuff and great start too. congrats
Reply
1 0
പാവ് ഭാജി
CM 2009-08-05 11:59:03

നല്ല വിവരണം.
Reply
1 0
aNish 2010-04-18 12:07:44

Santhosham kondenikku irikkaan vayyeee....! ThanQ for this recipe. :)
Reply
3 0
Good
prajeesh 2010-04-24 10:36:42

kollaam... undakki nokkiyittu abhiprayam parayaam...
Reply
1 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved