• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ചര്‍ച്ചാവേദി-ജ്യോത്സ്യം ശാസ്ത്രമോ വിശ്വാസമോ??
User Rating: / 11
PoorBest 
Written by editor   
Tuesday, 31 March 2009 18:09

 ജ്യോത്സ്യം ശാസ്ത്രമോ വിശ്വാസമോ??

ശ്രീപാര്‍വ്വതി
ജ്യോത്സ്യം ശാസ്ത്രമോ വിശ്വാസമോ??
ജ്യോത്സ്യം ശാസ്ത്രമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു,ഗ്രഹവും ദോഷങ്ങളും പരിഹാരങ്ങളും ജ്യോത്സ്യം അംഗീകരിക്കുന്നു,ജനിച്ച സമയത്ത് ഉള്ള ഗ്രഹങ്ങളുടെ കണക്കു വച്ച് ഭാവി നിര്‍ണ്ണയിക്കുന്നു,മരണസമയം വരെ നിര്‍ണ്ണയിക്കപ്പെടുന്നു,എന്താണു ഇതിന്‍റെ തത്വം.നിങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നുണ്ടോ?

അനില്‍ ഐക്കര
ഇതു തന്നെയാണു എനിക്കു ചോദിക്കുവാനുള്ളത്. ജ്യോത്സ്യം സത്യമോ മിഥ്യയോ?
ശാസ്ത്രമൊന്നുമില്ല, എന്നാണു വിശ്വാസം, എന്നാല്‍ പരമ്പരാഗതമായി പലരും പിന്തുടരുന്ന ചില സംഗതികള്‍ എന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ട്. ഉത്തരം ഇനിയും കിട്ടുന്നില്ല.

ഹരി
ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന അഭിപ്രായം എനിക്കുമില്ല..ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വരൂപിച്ചെടുത്ത പൊതുസ്വഭാവങ്ങളാണ് ജ്യോതിഷ ഫലമായി പറയുന്നത്..അത് പൂര്‍ണ്ണമായും സത്യമാവണമെന്നില്ല..ചില സാധ്യതകള്‍ മാത്രമേയുള്ളൂ..നമ്മുടെ നാട്ടിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്ന പോലെ, മഴ പെയ്യാനും പെയ്യാതിരിക്കാനും....

 

രമ്യ മാര്‍ട്ടിന്‍

ഇതൊക്കെ ചര്‍ച്ച ചെയ്യുവാനെന്തിരിക്കുന്നു?ഇഷ്ടഫലസിദ്ധമോതിരങ്ങള്‍ നമ്മുടെ നാട്ടില്‍ വിതയ്ക്കുന്ന വിഷം എത്ര തീവ്രം.ജ്യോതിഷത്തിലെ നിയമങ്ങള്‍ക് യാതൊരു ശാസ്ത്രീയതയുമില്ല.ജ്യോതിഷ പ്രവചനങ്ങല്‍ ഏതെങ്കിലും ശരിയായിട്ടുണ്ടെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രം.ഈ അന്ധവിശ്വാസത്തെ ശാസ്ത്രമെന്നൊക്കെ വിളീക്കരുതേ..


ഹരീഷ്
ജ്യോതിഷത്തെ ശാസ്ത്രമെന്നൊക്കെ വിളിക്കുന്നത്‌ സൂക്ഷിച്ച്‌ വേണം.

വൈധവ്യഭയം മൂലം എത്ര പെണ്‍കുട്ടികള്‍ വിവാഹം പോലും
കഴിക്കാതെ കഴിയുന്നു.എത്ര വിവാഹങ്ങള്‍ മുടങ്ങുന്നു,
എത്ര ബന്ധങ്ങള്‍ തകരുന്നു.?

ഒരു മോതിരം ധരിക്കുന്നതും മാലയിടുന്നതുമൊക്കെ ഭാഗ്യവും
നന്മയും കൊണ്ടുവരുമെങ്കില്‍ നമ്മള്‍ ആരൊക്കെ
എന്തൊക്കെ ആവുമായിരുന്നു!

ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നും വേറൊരു രാശിയിലേക്ക്‌
നീങ്ങുന്നു എന്നു കരുതാം. ചന്ദ്രന്‍ നീങ്ങുന്നു എന്നെങ്ങനെ വിശ്വസിക്കും.
സൂര്യന്‍ നീങ്ങുന്നു എന്നെങ്ങനെ വിശ്വസിക്കും


അനില്‍ ഐകര
തീര്‍ച്ചയായും മന്ദാരം ഈ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല. രമ്യാ..!
ഗ്രഹങ്ങള്‍ ചലിക്കുന്നു എന്ന തെറ്റായ ധാരണ നിലവിലുണ്ടായിരുന്ന കാലത്താണ്‌
ഈ ജ്യോതിഷം ഉത്ഭവിച്ചത്‌. ഒരിക്കലും വിശ്വസനീയമല്ലാത്ത വിധം ഗ്രഹങ്ങളെ ഓരോ
രാശിയില്‍ അവര്‍ പിടിച്ചിടുന്നു. ഒരു പുസ്തകത്തില്‍ കണ്ടതോര്‍മ്മ വരുന്നു.
ഗ്രഹങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ രാശി വേറെയല്ലേ കാണുകയെന്ന്.
ഉദാഹരണത്തിനു ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ വ്യാഴം ഇടവം രാശിയില്‍ കാണുന്നു
എന്നു കരുതുക,
എന്നാല്‍ ഇതേ വ്യാഴം നമ്മള്‍ ബുധനില്‍ നിന്നോ, ചൊവ്വയില്‍ നിന്നോ നോക്കുമ്പോള്‍
മറ്റൊരു രാശിയില്‍ ആയിരിക്കും. അപ്പോള്‍ രാശി എന്നത്‌ ഭൂമിയുമായി ബന്ധപ്പെട്ട്‌
നമുക്കുണ്ടാകുന്ന ചില തോന്നലുകള്‍ ആകുന്നു.

അപ്പോള്‍ പിന്നെ ജ്യോതിഷത്തിനു എന്ത്‌ അടിസ്ഥാനം? അത് തെളിയിക്കുവാന്‍
ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണ്.!

 

രമ്യാ മാര്‍ട്ടിന്‍

ജ്യോതിഷം കൊണ്ടുള്ള വിഷമങ്ങള്‍.
1. ചൊവ്വാദോഷം! എന്തൊരു പാടാനെന്നോ ഒരു കല്യാണാലോചന.


2. വീടിനു മുന്നില്‍ ഉള്ള വൃക്ഷം ശാപം, അത്‌ വെട്ടിക്കളഞ്ഞ്‌ ഉള്ള തണല്‍ കൂടെ കളയുക.

3. ജനിക്കുമ്പോഴെ ജാതകം നോക്കിയെഴുതി അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ വളര്‍ത്തുന്ന രീതി ആ കുട്ടിയെ എത്ര വേദനാജനകമായി ബാധിക്കും.

4. ആയുസ്സിനെപ്പറ്റി വിഷമിക്കുന്ന എത്രയോ പേര്‍!


5. ഒരു പുന്നര്‍വിവാഹത്തെ പറ്റി ആലോചിക്കുവാന്‍ പോലുമാകാതെ വൈധവ്യദുഖം പേറുന്നവരെത്ര.


6.ഗ്രഹ ദോഷങ്ങള്‍ മാറ്റുവാന്‍ മന്ത്രയന്ത്രങ്ങള്‍ ധരിച്ച്‌ കാശ്‌ കളയുന്നവരെത്ര.

7. ഏതൊരു കാര്യത്തിനും ഒരു തടസ്സം കണ്ടാല്‍ അടുത്ത ജ്യോല്‍സ്യനെ കണ്ട്‌ കാര്യം നടത്തുവാന്‍ പണവും സമയവും കളയുന്നവരെത്ര?

8. മദ്യപാനം, അസുഖങ്ങള്‍ ഇവയൊക്കെ മാറ്റുവാന്‍ കവടി നിരത്തിക്കുന്നവരെത്ര.

9. ജ്യോതിഷത്തിന്റെ പേരില്‍ എത്രയോ ആളുകള്‍ വഴിപാടുകള്‍ നടത്തി കൈയ്യില്‍ ഉള്ള കാശു കൂടി കളഞ്ഞ്‌ നിത്യദുരിതത്തിലേക്ക്‌ ഒരു പടി കൂടി അടുക്കുന്നു?


10. എത്ര മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ പിഴച്ചതിനു സ്വന്തം ഗ്രഹദോഷ നിവാരണം നടത്തി പ്രാര്‍ത്ഥിച്ച്‌ നശിക്കുന്നു..?

കഷ്ടം!

ആറ്റുകാലിന്റെ പരസ്യം കണ്ടാല്‍ ആഗോള സാമ്പത്തികമാന്ദ്യം ഇങ്ങേരിന്നു തീര്‍ക്കുമെന്ന് തോന്നും! ആഹാ..

നമ്മുടെ ധനമന്ത്രിയെക്കാള്‍ മിടുക്ക്‌ ഇവിടിരുന്നു കവറ്റി നിരത്തുന്ന ആറ്റുകാലിനല്ലയോ!!

 

 ശ്രീപാര്‍വ്വതി
എന്താണീ ശാസ്ത്രം
ഒരു ചോദ്യം കൂടി,ശാസ്ത്രത്തെപ്പറ്റി എല്ലാവരും പറയുന്നതു കേട്ടു,എന്താണീ ശാസ്ത്രം?അത് പൂര്‍ണ്ണമാണോ?മെഡിക്കല്‍ സയന്‍സ്,ഫിസിക്സ്, ബയോളജി,എല്ലാം ശാസ്ത്രമാണല്ലൊ,പക്ഷെ ഇതിലേതാണ്, പൂര്‍ണ്ണം.
അങ്ങനെ വന്നാല്‍ ജ്യോതിശാസ്ത്രം പൂര്‍ണ്ണമല്ലാത്ത് ഒരു തെറ്റാണോ?
പിന്നെ യാഥാര്‍ത്ഥ്യത്തിന്‍റെ നേര്‍ക്ക് കണ്ണടച്ചിട്ട് കാര്യമില്ലല്ലോ.തട്ടിപ്പുകാരും പറ്റിപ്പുകാരും കള്ളയന്ത്രക്കാരും ജ്യോതിഷത്തിന്‍റെ വില കളയുന്നുണ്ട്.

വെണ്‍മാരനല്ലൂര്‍

ഏത് തത്വശാസ്ത്രങ്ങളേയും അവയുടെ വ്യാഖ്യാതാക്കളുടെ തെറ്റുകള്‍വെച്ച് എതിര്‍ക്കാന്‍ പാടില്ല. ജ്യോതിഷത്തെ പ്രയോജനപ്പെടുത്തിയ രീതിവെച്ച് ജ്യോതിഷ സിദ്ധാന്തത്തിനെ ശ്രദ്ധിക്കാതെ വിടുന്നത് ശരിയല്ല. ഈയത്തെ സ്വര്‍ണ്ണമാക്കാന്‍ ശ്രമിച്ച കഥയില്ലാത്ത വിശ്വാസങ്ങളാണ്, ആധുനീക ശാസ്ത്രത്തിന്റെ ആരംഭമായിത്തീര്‍ന്നതെന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മിക്കുന്നു. ജ്യോതിഷത്തെ അനുകൂലിക്കുവെന്ന് തെറ്റിദ്ധരിക്കരുത്. ശ്രീകൃഷ്ണനും ശ്രീരാമനും മുന്‍പ് ജ്യോതിഷ സിദ്ധാന്തം നിലനിന്നിരുന്നതായി അവരുടെ ജാതകക്കുറിപ്പുകളില്‍ നിന്ന് ഊഹിക്കാവുന്നതാണ്. ശ്രീകൃഷ്ണനും, ശ്രീരാമനും സാങ്കല്‍പ്പികമായാല്‍പ്പോലും അത്ര പുരാതനമായതാണ് ജ്യോതിഷമെന്ന സൂചന അതിലുണ്ട്.

മറ്റൊരു ശ്രദ്ധേയമായ കാര്യം ആധുനീക ശാസ്ത്രം കണ്ടെത്തിയതായി അവകാശപ്പെടുന്ന പല കണക്കുശാസ്ത്ര തിയറികളും ജ്യോതിഷത്തില്‍ വളരെ പണ്ടേ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്നും ഗണനകളുടെ ഒരു മഹാസാഗരമാണ് ജ്യോതിഷം. ആ ഗണനകള്‍ മനസ്സുകൊണ്ട് ചെയ്യാന്‍ പഠിച്ചാല്‍ മാത്രം നല്ലൊരു ഗണനാസമര്‍ത്ഥമായ ബുദ്ധിശക്തി ലഭിക്കും. ഗ്രഹങ്ങള്‍ക്കും12 ഭാവങ്ങള്‍ക്കും കൊടുത്തിരിക്കുന്ന അര്‍ത്ഥഗഹനത വളരെ ചിന്തനീയവും ജീവിതത്തിലെ ഏത് വശങ്ങളേയും അവലോകനം ചെയ്യാന്‍ സമര്‍ത്ഥമായ ഒരു ഗ്രാഫ് ഡ്രായിങ്ങുമാണത്.

ഏത് പ്രശ്നങ്ങള്‍ നേരിട്ടാലും ആരും ചെയ്യുന്നത് , പ്രശ്നത്തിന്‍റെ നാനാവശങ്ങളിലെ സാദ്ധ്യതകളെ അവലോകനം ചെയ്യുകയെന്നതാണ്. ഈ നാനാവശങ്ങള്‍ ആരെങ്കിലും പ്രൊവൈഡ് ചെയ്യുകയാണെങ്കില്‍ ആലോചനയും ഒരു നിഗമനവും എളുപ്പമാകും. ജ്യോതിഷം അതിനുള്ള നല്ലൊരു രൂപരേഖ നല്‍കുന്നു. എന്നാല്‍ ഇന്നത്തെ ജ്യോതിഷന്മാര്‍ കാണാപ്പാഠം പഠിച്ച് അതും പ്രയോജനരഹിതമാക്കുകയാണ് ചെയ്യുന്നത്. ധനസമ്പാദനത്തിനുള്ള ഉപാധിയായിട്ടും ജ്യോതിഷം അധപ്പതിച്ചിരിക്കുന്നു.

 

 ശ്രീപാര്‍വ്വതി
എന്താണ്, അതിനെ ശാസ്ത്രമല്ലാതാക്കിയത്?
അതാണു സുരേഷ്ജി ഞാന്‍ നേരത്തെ ചോദിച്ചത്,എന്താണ്, ശാസ്ത്രത്തിന്‍റെ നിര്‍വചനം എന്ന്.അടിസ്ഥാനപരമായി കണക്കുകളും ഒക്കെ വച്ചാണ്,ജ്യോതിഷം ഗണിക്കുന്നത്,കണക്ക് ശാസ്ത്രമല്ലേ?
പിന്നെ എന്താണ്, അതിനെ ശാസ്ത്രമല്ലാതാക്കിയത്?

പ്രശാന്ത്
സത്യം പറഞ്ഞാല്‍ ഞാന്‍ കണ്‍ഫ്യൂഷനിലാണ്.
വളരെ അടുത്ത ചിലര്‍ പറയുന്നു ജ്യോത്സ്യന്‍ പറഞ്ഞത് എല്ലാം അച്ചട്ടായി ഫലിച്ചു. ജ്യോത്സ്യം സത്യമാണെന്നതിന് നൂറു ഉദാഹരണങ്ങളും.

ഇതെല്ലാം അന്ധവിശ്വാസങ്ങളാണ് എന്നതിന് ഉപോല്‍ബലകമായ തെളിവു നിരത്തും മറ്റു ചിലര്‍.

ജ്യോത്സ്യം ശാസ്ത്രമാണെന്നും ചിലപ്പോള്‍ അല്ലെന്നും തോന്നുന്ന ഒരു മാനസികാവസ്ഥയിലാണ് ഞാന്‍.
എനിക്ക് ചില സംശയങ്ങളും ഉണ്ട്. വഴിയെ ചോദിക്കാം.


പ്രശാന്ത്
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വ പാപേഭ്യോ മൊക്ഷയിഷ്യാമി മാ ശുച:


അര്‍ത്ഥം: സര്‍വ്വ ധര്‍മ്മങ്ങളേയും നിശ്ശേഷം ഉപേക്ഷിച്ചിട്ട്, ഏകനായ എന്നെ മാത്രം ശരണം പ്രാപിച്ചുകൊള്ളുക. ഞാന്‍ നിന്നെ സകല പാപങ്ങളില്‍ നിന്നും മോചിപ്പിച്ചുകൊള്ളാം. നീ ദു:ഖിക്കണ്ട.കടപ്പാട്: ഭഗവത് ഗീത പരിഭാഷ, ഡോ.ആര്‍.ലീലാദേവി

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുന് ഉപദേശിക്കുന്നതാണ് ഇത്.

 

വെണ്‍മാരനല്ലൂര്‍

‌ജ്യോതിഷം സ്വയം പഠിച്ച വ്യക്തിയാണ്ഞാന്‍ . ആദ്യം വിശ്വാസിയല്ലാതിരുന്ന എന്നെ നയിച്ചത് ബാംഗളൂര്‍ ബി വി രാമന്‍ എന്ന, ഗാന്ധിജിയുടെ മരണം പ്രവചിച്ച, ലോകപ്രശസ്ഥനായ ജ്യോതിഷനാണ്. തികച്ചും ഒരു ഗവേഷണമെന്നരീതിയിലാണ് ഇന്നും ജ്യോതിഷത്തെ കാണുന്നത്, വിശ്വാസം എന്നരീതിയിലല്ല. വളരെ വളരെ സ്വതന്ത്രമായ രീതിയിലാണ് ഞാന്‍ ഗ്രഹനിലകളെ അവലോകനം ചെയ്യുന്നത്. അതിനുള്ള ധൈര്യം തന്നത് മുന്‍പറഞ്ഞ ജ്യോഷിഷനാണ്.

‌ശാസ്ത്രീയജ്ഞാനവും , മനശ്ശാസ്ത്രജ്ഞാനവും ഉള്ളവ്യക്തികളോട് അവരുടെ ജാതകം വിശകലനം ചെയ്യുകയെന്നത്, എന്നെ സംബന്ധിച്ചിടത്തോളം ഹരം പകരുന്ന ഒരനുഭവമാണ്. കാരണം ഞാന്‍ പറയുന്നത് അവര്‍ക്കാണ് ഏറ്റവും നന്നായി മനസ്സിലാക്കാനും പ്രതികരിക്കാനും കഴിയുന്നത്. അന്ധവിശ്വാസികളോട് ഒരു പ്രവചനങ്ങളും പറയാറില്ല, കാരണം അത് അവരെ കൂടുതല്‍ വിഷമങ്ങളിലേക്കും അന്ധതയിലേക്കും നയിക്കുകയേയുള്ളു. അവര്‍ക്ക് സ്നേഹഭാഷണത്തിലൂടെ ആത്മവിശ്വാസം നല്‍കുന്ന നുറുങ്ങുവിദ്യകള്‍ പറഞ്ഞുകൊടുക്കുകയാണ് പതിവ്. മാത്രമല്ല ജ്യോതിഷത്തെ വിശ്വസിക്കുന്നതിനുപകരം സ്വയം വിശ്വസിക്കാനാണ് ഉപദേശിക്കാറും.

‌എന്നെത്തന്നെ അതിശയിപ്പിച്ച ഒന്നില്‍ക്കൂടുതല്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവയെക്കുറിച്ച് പറയാനും തയ്യാറാണ്. പക്ഷെ, സ്ഥിരം കേട്ട്തഴമ്പിച്ച പല്ലവികള്‍ പോലെ തോന്നുമെന്നതിനാല്‍ , ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരുടേയെങ്കിലും ജാതകം വിശകലനം ചെയ്യാന്‍ ഒരു പരീക്ഷണമെന്നപോലെ ഞാന്‍ തയ്യാറാണ്. സമയം കുറവാണെങ്കിലും രസകരമാണെന്നുണ്ടെങ്കില്‍ .....കേള്‍ക്കുന്നവര്‍ ഒരു അന്വേഷണാത്മക ബുദ്ധി നിലനിര്‍ത്തുകയാണെങ്കില്‍ .....

ശരിയാകുന്ന പ്രവചനങ്ങളേക്കുറിച്ച്,എങ്ങനെയാണ് ചിന്തിച്ചതെന്നുകൂടെ വിചാരങ്ങള്‍പോലെ കുറിക്കാനും തയ്യാറാണ്.
വ്യാഴം പിഴ (?)‌ തീര്‍ക്കാന്‍ ഗുരുവായൂരപ്പന് പൂജ നടത്താന്‍ പറയുന്നു ചില ജ്യോത്സ്യര്‍.

ഗുരുവായൂരപ്പന്‍ കനിഞ്ഞാലും വ്യാഴം അതിനു സമ്മതിക്കില്ല എന്നാണോ?
അതോ വ്യാഴത്തിനെ കൂടി പ്രീതിപ്പെടുത്തിയാലേ ഗുരുവായൂരപ്പന്‍ കനിയൂ എന്നാണോ?

സര്‍വ്വശക്തനായ ദൈവം ഗ്രഹങ്ങള്‍ക്കും മേലെയല്ലേ?
അറിവുള്ളവര്‍ പറഞ്ഞുതരൂ...

 

യൂസഫ്

സ്വാമി വിവേകാനന്ദന്റെ ഒരു കഥ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു..
" ഒരു ജ്യോതിഷി ഒരു രാജാവിന്റെ അടുക്കല്‍ ചെന്ന് അദ്ദേഹം ആറു മാസത്തിനുള്ളില്‍ മരിക്കുമെന്ന് പ്രവചിച്ചു.. അത് കേട്ട് ഭയന്ന രാജാവ് അപ്പോള്‍ തന്നെ മരിക്കുമെന്ന നിലയിലായി.. അപ്പോള്‍ മന്ത്രി അവിടെ എത്തി. " ജ്യോതിഷികള്‍ പൊതുവേ വിഡ്ഢികള്‍ ആണെന്നും അവര്‍ പറയുന്നത് വിശ്വസിക്കേണ്ടത് ഇല്ലെന്നും " പറഞ്ഞു രാജാവിനെ ആശ്വസിപ്പിക്കാന്‍ നോക്കിഎന്കിലും ഫലിച്ചില്ല . അപ്പോള്‍ മന്ത്രി ജ്യോതിഷിയോട് " രാജാവിന്റെ മരണം പ്രവചിച്ചത് ശരി തന്നെയോ " എന്ന് ഒരിക്കല്‍ കൂടി ചോദിച്ചു.. വീണ്ടും ഗണിച്ച ശേഷം ജ്യോതിഷി തന്റെ പ്രവചനത്തില്‍ ഉറച്ചു നിന്നു . ഉടനെ മന്ത്രി ജ്യോതിഷിയോട് " നിങ്ങള്‍ എപ്പോഴാണ് മരിക്കുക " എന്ന് ചോദിച്ചു.. " പന്ത്രണ്ടു വര്ഷം കഴിഞ്ഞ്" എന്ന് മറുപടി.. അത് കേട്ട ഉടനെ മന്ത്രി വാളെടുത്തു വീശി ആ ജ്യോതിഷിയുടെ കഥ കഴിച്ചു..എന്നിട്ട് രാജാവിനോട് പറഞ്ഞു.." അങ്ങേക്കിപ്പോള്‍ മനസ്സിലായല്ലോ അയാള്‍ കള്ളനാണെന്ന്.. ഈ നിമിഷം തന്നെ അയാള്‍ ചത്ത്തുവല്ലോ.. " ( വിവേകാനന്ദ സാഹിത്യ സര്‍വസ്വം - വാ.4 പുറം 87 )


നവീന്‍
ഈശ്വരനില്‍ വിശ്വസിക്കു‌ എനിക്ക് ആയിരം പേരെ മനപരിവര്‍ത്ത്താനം

ചെയ്യണം എന്നില്ല ഒരു യഥാര്‍ത്ഥ മനുഷ്യനെ കിട്ട്യാല്‍ മതി. ആരും വന്നു

സഹായിക്കാന്‍ നിങ്ങള്‍ നോക്കി ഇരിക്കേണ്ട മനുഷ്യരുടെ

സഹായങ്ങലെക്കാള്‍ ഒക്കെ വലുതല്ലേ ഈശ്വരന്‍ !

പുന്ന്യവാനായിരിക്കുക്ക ഈശ്വരനില്‍ വിശ്വസിക്കുക . ഇപ്പോഴും

അവിടുത്തെ അവലംബിച്ച് കൊള്ളുക അപ്പോള്‍ നിങ്ങള്‍ നേരായ

മാര്‍ഗത്ത്തിലനെന്നു ഉറപ്പായി ,ആനിലയില്‍ നിങ്ങള്‍ക്കെതിരായി ഒരു

ശക്തിക്കും ചലിക്കുക സാധ്യമല്ല .
( സ്വാമി വിവേകാനന്ദന്‍ .)

മനസ്സില്‍ വ്യാകുലതകള്‍ നിറയുമ്പോഴാണ് ഒരു മനുഷ്യന്‍ ജ്യോതിഷത്തെയും മറ്റും ആശ്രയിക്കുന്നത് . അത്തരത്തില്‍ വ്യാകുലതകള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍ വിധിയെ പോലും മാറി മറിക്കാന്‍ പ്രാപതനാണ് .

ജ്യോതിഷം ഒരു അന്ധവിശ്വാസമായി തള്ളി കളയേണ്ട വസ്തുത അല്ല എന്നാണ് എന്‍റെ അഭിപ്രായം .ജ്യോല്സ്യന്മാരില്‍ കള്ളനമാരില്ല എന്ന് ഞാന്‍‌ പറയുന്നില്ല , നമ്മുടെ നാട്ടില്‍ എത്ര വ്യാജ ഡോക്റെര്‍സിനെ പിടിക്കപെട്ടിരികുന്നു
എന്ന് വച്ച് വൈദ്യ ശാസ്ത്ര എല്ലാം കള്ളമാണ് പറയാന്‍ പറ്റുമോ ? അതില്‍ പരം വിഡ്ഢിത്തം എന്തുണ്ട് ?നമ്മള്‍ തെറ്റ് കാണാനായി മാത്രം ഒന്നിനെ സമീപിക്കുമ്പോള്‍ അതില്‍ തെറ്റല്ലാതെ മറ്റൊന്നും കാണാന്‍ സാധിക്കില്ല . മുകളില്‍ പ്രതിപാതിക്കുകയുണ്ടായി എന്താ നമ്മളും ദൈവമല്ലേ എന്ന്
കടലിലെ മല്‍സ്യങ്ങള്‍ ജലത്തെ അണ്‌െഷിക്കുന്നത് പോലെ ആണ് നമ്മള്‍ ദൈവത്തെ തിരയുന്നത് എന്ന് ഞാന്‍‌ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു .

contiuiing in mandaram community

Comments
Add New
ആനന്ദ് വിവേക് 2009-04-01 08:30:33

എന്താണീ ശാസ്ത്രം ശാസ്ത്രം
എന്നത് നിരന്തരമായ പരീക്ഷണ
നിരീക്ഷണങ്ങളിലൂട
ഉരുത്തിരിയുന്നതാ ്.
ശാസ്ത്രീയ കണ്ടുപിടുത്തങ്ങള
‍ക്ക്‌ കൃത്യമായ തെളിവ്
ഉണ്ടായിരിക്കും ഇതു ആര്‍ക്കും
പരീക്ഷിച്ച്
ബോദ്ധ്യപ്പെടാവുന നതാണ്‌ ഈ
തെളിവുകളാണ്‌ നമ്മുടെ
ജ്യോതിഷത്തിന്‌ ഇല്ലാതെ
പോയത്‌ ജ്യോതിഷത്തിനെ
ഒരിക്കലും ശാസ്ത്രവുമായി
താരതമ്യം ചെയ്യുവാന്‍ പാടില്ല
ശ്...
Reply
3 0
yeljey 2009-07-30 13:13:06

ശ്രീ പാര്‍വതിയുടെ ചോദ്യം
അര്‍ത്ഥവത്താണ്.എന
താണ്‍ ശാസ്ത്രം?അത ു
പൂര്‍ണ്ണമാണോ?എന്ന വേണ്ട
അതിന്‍റെ നിലനില്‍പ്പിനെത്
ന്നെ ചോദ്യം ചെയ്യാം. ആരും
വാളെടുക്കില്ല.കപട
ശാസ്ത്രങ്ങളുടെ കാര്യത്തില്‍
അതു ബധകമല്ല.ചോദ്യങ്ങള ‍
നിഷിദ്ധമാണവിടെ.
എന്ത്?,എന്തുകൊണ്ട്
?,എങ്ങിനെ?എന്നീ ചോദ്യങ്ങള്‍
ഭൂകംബമുണ്ടാക്കും.
ദാ:നവഗ്രഹങ്ങളില്
എങ്ങിനെയാണ്‍ സൂര് യന്‍
Reply
2 0
ജ്യോതിഷം ഒരു ശാസ്ത്രം
അബ്ദുറബ് 2010-08-25 09:21:25

ശാസ്ത്രീയ വിശകലനത്തിലുടെ
വിലയിരുത്തുമ്പോള ‍ ജ്യോതിഷം
ശാസ്ത്രമാണ്. കാരണം പ്രപഞ്ചം
ദൈവം സൃഷ്ടിച്ചിരിക്കു ്നത്‌
മനുഷ്യന്റെ ആവാസത്തിന്നു
വേണ്ടിയാണ്. അതിന്നായി
സര്‍വചാരാ ചരങ്ങളെയും
സൃഷ്ടിച്ചു. മണ്ണും മനുഷ്യനും
അബെധ്യ ബന്ധമുണ്ട്. ആകര്‍ഷണ
വികര്‍ഷണ നിയമങ്ങളാണ് ഭൂമിയെ
നിലനിര്‍ത്തുന്നത . ഭൂമിയും
ഗ്രഹങ്ങളും പരസ്പര
ബന്ധിതമാണ്. സൂര്യന്റെയും
ചന...
Reply
0 0
Astrology
Soorath 2010-02-14 08:28:08

Astrology is not a topic to be discussed as if its a big crime in believing it
nor not believing it. Astrology is a topic which is still unknown to many. which
includes those who discuss about astrology.How ever for those who don't believe
in it the reason is very simple they don't find astrology to their advantage or
because of their educational qualification prevent them from agreeing to the
fact that there exist knowledge still out of their reach. yes the theories that
exist in astrology are very much contradict with scientific theory. the answer
is very simple even before the scientist came to know about the stars and the
planets astrology clearly defined about it. thanks to the great conquerors in
the 14th and 15th century who destroyed thakshasila and nalanda by which we lost
invaluable records on astrology and many other information. we now don't have
any real researchers in astrology who try to give answers to the questi...
Reply
0 0
yeljey 2009-08-01 11:49:47

അക്ഷരപ്പിശകുകള്‍ ൊണ്ട്
പറഞ്ഞകാര്യങ്ങള്‍ 
വേറെയായിപ്പോയിരി
്കുന്നു.ജ്യോതിഷം
ശാസ്ത്രമാണെന്ന കാര്യത്തില്‍
സംശയം ഉണ്ടാകേണ്ടകാര്യമ
ല്ല.പക്ഷെ അതു സയന്‍സ്
ആണോ(?)എന്നുള്ളതാണു
വിഷയമെങ്കില്‍ ഖേദപൂര്‍വം
പറയട്ടെ, സ്റ്റീഫന്‍ ഹോക്കിങ്
പറഞ്ഞതു പോലെ
അത്(ജ്യോള്‍സ്യം)സയ
ന്‍സിന്‍റെ
പൊതുസിദ്ധാന്തങ്ങ ുമായി
ഒത്തു പോകുന്നില്ല.അതു കൊണ്ട്
അതിനെ സയന്‍സ...
Reply
0 0
editor 2009-08-01 16:58:00

need more discussion please type in malayalam and send to us @
editor@kanikkonna.com will add ur thoughts also in there
Reply
0 0
jyothishavum jyothishasthravum
Boban Joseph 2009-12-24 09:25:35

Sent my opinion to editor@kanikkonna.com in malayalam
Reply
1 0
my opinion
sujith 2009-08-14 11:14:46

ഇവിടെ എല്ലാവരുടെയും
വാദങ്ങളില് കഴമ്പുണ്ട് .
ജ്യോതിഷത്തെ പട്ടി തെറ്റായ പല
ധാരണകളും ഉണ്ടയിടുന്ടെന്കി ്
അതിനു കാരണം അറിവ് കുറഞ്ഞ
ജ്യോല്സ്യരും ധന മോഹികളായ
കള്ളാ സ്വമിമാരുമാണ് . ഇത്
ശാസ്ത്രമാണോ അല്ലയോ എന്നുള്ള
തര്ക്കം അവിടെ നില്ക്കട്ടെ .
ഇതിന്റെ കാരണം സിമ്പിള് ആണ്.
നവഗ്രഹങ്ങള് എന്നാ സങ്കല്പം
വരുമ്പോള് സൂര്യന് എങ്ങനെ
ഗ്രഹം ആയി എന്നാണ്
ചോദിക്കുന്...
Reply
1 0
ജോതിഷം ശാസ്ത്രമാണ് അന്ധമായി വിശ്വസിപ്പിക്കളല്ല.
ABDUL RUB.E. 2009-09-17 06:43:52

മനുഷ്യന്‍ മണ്ണില്‍ നിന്നും
സൃഷ്ടിക്കപ്പെട്ട നാണ്.
പ്രപഞ്ചത്തിന്റെ ഓരോ ചലനവും
അവനില്‍ മാറ്റങ്ങളുടാക്കു
്നുട് . പ്രകൃതിയും മനുഷ്യനും
തമ്മിലുള്ള അഭേദ്യമായ
താളക്രമത്ത്തിന്ന ഭംഗം
വരുമ്പോള്‍ മനുഷ്യന് താളം
തെറ്റുന്നു. ഗ്രഹങ്ങളുടെ
നിലകളിലുണ്ടാകുന്
മാറ്റങ്ങള്‍ അവനെ
ശാരീരികമായും മാനസികമായും
സ്വാധീനിക്കുമെന് ്
ഉറപ്പാണ്‌. വേലിയേറ്റ സമയത...
Reply
0 1
Jyothisham - Charcha
GOPINATH 2009-10-15 17:46:03

Suryan oru grahamo ? Palarudeyum samsayamanu...'GRUHAM' ennal grahikkunnathu
(which influences the living and non living things on the earth ennanu
saasthrm).Allathe bhoomi parannathanennu innale vare paranju nadanna sayippinte
'Planet 'mathram alla. Ramya Martinte vaadangal okke paadippazhakiya sadharana
pallavikal.Namukku nashtappetta aa vijnana paithrukathe kurichu kurachu koodi
positive aya gowravatharamaya charcha anu avasyam.
Reply
0 0
jyothisham oru sastramo
josantony 2009-11-04 05:17:09

i had an experience which says there is something scientific in jyothisham. i
wish to relate venmaranalloor to share my experiences.
Anyway as in puranas and
ithihasas there ia a lot of poetic imagery and symbols in jyothisham also. in my
graha nila the jupitor is in the seventh sign and venus is in the first which
is called guru sukra paraspara drushti. A jyothishi said it is called
athimanushayogam and i shall have an age of 120 years. Another jyothishi said
that it means i would not have other janmas and i will get mukti in this janma
itself. As a poet i am experiencing my complex feelings about sex and
spirituality as the result of this grahayoga. Anyone who could understand the
charactiristics of venus and jupitar symbolically, it also could be
understand.
josantonym@gmail.com
Reply
0 0
Astrology
Boban Joseph 2009-12-22 11:41:12

Astrology is the sister of Astronomy. There are so many mistakes even in the
basic of Astrology. It describes there are nine planets (which is including
Sun). Is the sun really a planet?. It is a nearest Star to the earth in the
Solar System of our Universe. Secondly as the real science, Astrology has no
evidence for anything to proof.
Reply
0 0
ജ്യോതിഷവും ജ്യോതിശാസ്ത്രവും - സത്യവും മിഥ്യയും
Boban Joseph 2009-12-29 11:45:43

ജ്യോതിഷതെകുര്രിച ചും ജ്യോതി
ശാസ്ത്രതെകുരിച്ച ം എന്റെ
അറിവനുസരിച്ചുള്ള ചില
ചിന്തകള് വായനക്കാരുമായി
പങ്കുവയ്ക്കാന് ഞാന്
ആഗ്രഹിക്കുന്നു .

മഹാനായ
കെപ്ലെര് ജ്യോതിഷത്തെ
വിവരിക്കുന്നത് "കുലീനയായ
അമ്മയുടെ കുലടയായ പുത്രി"
എന്നാണ്. ഇവിടെ 'കുലീനയായ അമ്മ'
എന്നുധേഷിക്കുന്ന ്
ജ്യോതിശാസ്ത്രതെയ ം 'കുലടായ
പുത്രി' എന്നുധേഷിക്കുനത്
ജ്യോതിഷത്തെയും ...
Reply
0 0
ജ്യോതിഷവും ജ്യോതിശാസ്ത്രവും - സത്യവും മിഥ്യയും
Boban Joseph 2009-12-29 11:47:37

If you find any difficulty
Pl. see my blog

http://jyothishasthrasathyangal.blogspot.com/
f or full reading
Reply
0 0
sajeev. p.s 2010-02-14 02:49:33

jolsyam mathramalla science um sathyamonnumalla appol kanunnathu kothakku pattu
athre ulloo. kure kazhiyumpol nerahte paranjathu sariyalla ippo parayunnatha
sari ennnavum. visvasamanu sathyam. visvasamanu porul. viswasamanu marunnu.
kandupidikkapedunnavaye kalum kandethunnavakkanu visvasyatha kooduthal. rajavu
nagnananennu vilichu parayan madikunnatha nammude samooham. athe samayam
aakramikan pattunnavane angeyattam krrosikuka ennatha samipanam. athu konde
science kondu jeevekunnavare pole jolsyam kondu jeevekunnavareyum namukku
veruthe vidam. aathyanthikamayi vayaranu prasanam, ELLAVARKUM.
Reply
0 0
Anonymous 2010-02-14 12:57:00

Dont beleive such things as any astrologist can say how many people are in the
next room.Then how can they predict our future.
Reply
0 0
Astrology
R. Gopalakrishnan Nair 2010-02-14 16:41:48

The question to be asked now is that what is the use of Astrology. Because, the
arguments for and against astrology has been going on for a long time now. No
body could conclusively prove his/her point whether astrology is science or
superstition. So let us discuss about its utility in our day to day life. Please
go ahead.
Reply
1 0
Anonymous 2010-03-04 06:48:50

exactly correct sir...
Reply
0 0
Astrology
RAGHURAM 2010-02-14 19:08:50

NAMASKARAM

KURACHU SASTRANGALUDE PERUKAL THAZE KANIKAM
[JYOTISASTRAM,NYAYASASTRAM,MEMAMSASASTRAM DHARMASASTRAM]
VIDESHIKAL UTTU NOKKUNA
KARYANGALANE AYURVEDAM,JYOTHISHAM THUDANGIYAVA NAMMALAKATTE JYOTISHAM UNDO ATHO
ILLAYO ENN CHARCHA CHEYUNNU ..KASTAM
Reply
0 0
ABHILASH 2010-03-04 03:15:36

u r very correct..nammukku nammude samskrithi vendathe varumbol athine kurichu
padikkan world university polum (camebridge university pole ulla)thudangi
kazhinjirikkunnu..avide geeta ella dayilum mornigil kuttikal vayikandathu
complusary ayi kazhinjirikkunnu.nammalo?
Reply
0 0
abhilash vijayan chandrika 2010-02-15 06:25:10

ബോബന്‍ ,ജോതിഷം
ശാസ്ത്രമല്ല...പക്ഷ ഒന്ന്
ചോദിക്കട്ടെ..കാലാവ സ്ഥ
നീരിക്ഷണ കേന്ദ്രം
സയന്‍സിന്റെ ബസികിലാണോ
പറയുന്നത്..?എങ്കില ‍ മഴ
പെയ്യും എന്ന് പറഞ്ഞാല്‍
അടുത്ത ആണ്ടു ദിവസം മഴയെ
കാണാറില്ലല്ലോ?പിന നെ
താങ്കള്‍ പറയും പോലെ
വല്ലപ്പോഴും ഒന്ന്
ശേരിയകാറുണ്ട് എന്ന് കരുതി
അത് ശാസ്ത്രമല്ല എന്ന്
പറയാമോ?പിന്നെ മനസിന്റെ
കാര്യം അതും താങ്കള്‍ക്ക്
കൃത്യമ...
Reply
0 0
What is science and belief
Boban Joseph 2010-03-03 08:29:47

Hi,
Your comments cannot read fully. Firstly think what is science and what is
belief. To study a little about MIND vist my
blog
http://manashasthrachinthakal.blogspot.com/

Regards
Boban
Reply
0 0
ABHILASH 2010-03-04 03:10:49

I dont want to visit ur blog to study "manas"...enthennal thankal
mansine kurichu padikkum munbe ( bc 5000 varshangalku munbu)bhratheya
acharyanmar padichu ezhuthiyitundu.athariaynmenki go an visit indian institute
of science and heritage @ trishur or www.iish.com.pinne onnu koodi mansu
satramanekil aa a sadanam evide ennu kaichu thran pattumo.bakiyella sciencilum
shareera bhagangal vivsrichu kattundu.mansinte vikargale alakkanulla measurement
eethanu mashe?ellam poornamalla angayude mansshastrvum.ellareyum maranathil
ninnum rakshikkan angayude satrathinu kazhinjitundo?athinadhyam marunnu kandu
pidiku...enathani marnam ennum..athu rogamano atho vishawasam ano atho sceince
ano?
Reply
0 1
Anish 2010-04-15 06:11:07

People foolish aayikkottey, priyappetts sumodhey! Sumod foolish aakaathey
nakkiyaal mathy :) paranjathindey porul pidi kitty kaanum ennu anumaanikkunnu!
Ini adhavaa kittiyittillengilum pedikkenda, eppozhengilum athu
manassilaayikkollum :)
Mangalaashamsakal, munnottekkulla prayaanathil!! OM!!
Reply
0 0
It is really a Myth
Sumod 2010-02-17 05:32:39

I think it is really a myth. It is bad to a civilised community to follow such
baseless myths. I think we will come out from such myths otherwise we will
become foolish people.
Reply
0 0
Anish 2010-04-15 06:11:45

People foolish aayikkottey, priyappetts sumodhey! Sumod foolish
aakaathey
nakkiyaal mathy :) paranjathindey porul pidi kitty kaanum ennu
anumaanikkunnu!
Ini adhavaa kittiyittillengilum pedikkenda, eppozhengilum
athu
manassilaayikkollum :)
Mangalaashamsakal, munnottekkulla prayaanathil!!
OM!!
Reply
0 0
Anonymous 2010-02-17 06:56:48

malayalam
Reply
0 0
Kiran
Kiran 2010-02-19 14:56:44

Jyolsyam oru shastram onnul alla, but it has some base. What happenes noamlly is
its being used by the people who doesn't know the base.A person who knows the
basic of jyolsyam can tell alot of things provided the corect information has to
be given to him.
Reply
0 0
Anonymous 2010-03-03 10:32:11

ജോതിഷം
ശാസ്ത്രമല് ല...പക്ഷൠ?
ഒന്ന്
ചോദിക്കട്ടെ ..കാലാവ
സ്ഥ
നീരിക്ഷണ
കേന്ദ്രം
സയന്‍സിന ്റെ
ബസികിലാണോ
പറയുന്ന
ത്..?എങ്കിലൠ?‍ മഴ
പെയ്യും എന്ന്
പറഞ്ഞാല്‍
അടുത്ത ആണ്ടു ദിവസം
മഴയെ
കാണാറില്ലല്ല
ോ?പിന࠵?നെ
താങ്കള്‍ പറയും
പോലെ
വല്ലപ്പോഴും
ഒന്ന്
ശേരിയകാറുണ് ട് എന്ന്
കരുതി
അത് ശാസ്ത്രമല്ല
എന്ന്
പറയാമോ?പിന് െ
മനസിന്റെ
കാര്യം അതും
താങ്കള്‍ക്ക്
കൃത് യമമ..
Reply
0 0
Anandam Ajnaatham Avarnnaneeyam...
Anish 2010-04-15 06:08:33

Anantham Ajnaatham Avarnnaneeyam Ee Loka Golam Thiriyunna Maargam. Athingal
Engaandoridathirunnu Nokkunna Marthyan Kathayendharinju?!

Astrology vidditharam
aanennu parayunna nallavaraaya suhrithukkaley, ithu oru shaastram -
"Science" - aanu. Athil kazhambilla ennu ningal parayanam engil, athilum
appurathullathiney ningal manassilaakkiyittundaayirikkanam. Anginey undo?
Thaangal Sarvajna Peedam kayariya mahaatmaavonnum allallo? (Kshamikkanam,
Parihasichathalla). Nammudeyokkey arivinu parimathy undu. aayathinaal, ee
shaastram vidditharamaanu ennu mahaa vidditharam dayavaayi parayaathirikkuka.
Viswasikkaathirikkaam : athu ningaludey ishttam. Pakshey, nishedikkaan varattey!
ellaa mangalangalum aasamsichukollunnu :)
Reply
2 0
ഇതു വെറും കളളം.
Anonymous 2010-04-23 06:31:33

ഇതു വെറും കളളം. കഴിഞഞ വര്‍ഷം
ശാസ്ത വര്‍ഷമായി നാം ആചരിചചു .
എനനിടടും ഈ അന്ധവിശൃസം
മാറുനനിലലലോ ...... (THEIR IS LIMIT OF CHARACTERS SORRY)
Reply
0 0
sujith v s 2010-05-01 08:50:23

jyothikshathodu njanum yojikkunnilla, pakshe athu nammude samskarathinte
bhagamanennu koodi orkkuka. paramparyamayi kittiya oru sambathanennu
paraynnathayirikkum kooduthal sheri...
Reply
0 0
നമസ്തേ
കൃഷ്ണഭദ്ര 2010-05-09 18:47:22

അന്ധവിശ്വാസം ആകാം
അബദ്ധവിശ്വാസമാണ്
മാറേണ്ടത്.പിന്നെ നമ്മുടെ
പൂര്‍വികര്‍ മണ്ടന്‍
മാരായിരുന്നു എന്ന് ഞാന്‍
വിശ്വസിക്കുന്നില ല.ഇന്നു
കണ്ടു പിടിച്ച പല ശാസ്ത്ര്
സത്യങ്ങളും അന്നത്തേ
കാലാവസ്തയില്‍ അവര്‍
കണ്ടത്തിയിരുന്നു.
ാത്രവുമല്ല ഇന്നത്തേക്കാളും
ആധുനികമായി അല്ലെങ്കില്‍
അടിപൊളിയായി അന്നുള്ളവര്‍
ജീവിച്ചിരുന്നു എന്ന് ഞാന്‍
വിശ്വസിക്കുന...
Reply
1 0
ജോതിഷം ഒരു ശാസ്ത്രം ശാസ്ത്രം തന്നെയാ
പ്രതാപ്‌ 2010-06-04 07:50:10

ജോതിഷം ഒരു ശാസ്ത്രം ശാസ്ത്രം
തന്നെയാ
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved