Tuesday Feb 07

കാഫ്ക - ഒരു പരിഛേദനകര്‍മ്മം

Written by രവികുമാര്‍ വി Thursday, 26 January 2012 15:03
ഞാൻ വെർഫലിനെ വെറുക്കുന്നു, അതു പക്ഷേ അവനോട് എനിക്കസൂയ ഉള്ളതുകൊണ്ടല്ല, അവനോടും എനിക്കസൂയ ഉള്ളതു കൊണ്ടാണ്‌. അവൻ ആരോഗ്യവാനാണ്‌, ചെറുപ്പക്കാരനാണ്‌, പണക്കാരനുമാണ്‌, ഞാനല്ലാത്തതൊക്കെ. അതിനും പുറമേ, സംഗീതബോധം കൊണ്ട് അനുഗൃഹീതനുമാണവൻ; സ്തുത്യർഹമായ ജോലി ചെയ്തു കഴിഞ്ഞിരിക്കുന്നു അവൻ, വളരെ നേരത്തേ, വളരെ അനായാസമായും. അതിസന്തുഷ്ടമായ ഒരു ജീവിതമാണ്‌ അവനു പിന്നിലുള്ളത്, മുന്നിലുള്ളതും; ഞാനോ, കുടഞ്ഞെറിയാനാവാത്ത ഭാരങ്ങളും വച്ചു വേണം ഞാൻ ജോലി ചെയ്യാൻ; സംഗീതമാകട്ടെ, എനിയ്ക്കു തീരെ വിലക്കപ്പെട്ടതും. 

Read more: കാഫ്ക - ഒരു പരിഛേദനകര്‍മ്മം

ബി പ്രാക്ടിക്കൽ

Written by മനോജ് ധര്‍മ്മരാജന്‍ Thursday, 26 January 2012 15:10
ആദ്യത്തെ ഒരാഴ്ച്ച സ്വർഗമായിരിക്കും
ശേഷം, കാറ്റുപോയ ബലൂൺ പോലെ
കീശ ശൂന്യമായിത്തീരും.
പിന്നെ പണി കഴിഞ്ഞ്
പൊടിയും വിയർപ്പുമണിഞ്ഞ്
നടന്നു തളർന്നെത്തുമ്പോൾ 
നട്ടുച്ചയ്ക്കലക്കിയും
ഉള്ളിയരിഞ്ഞും കനലൂതിയും
മറ്റൊരുച്ഛിഷ്ടമായ്
അടുക്കളയിൽ പുകയുന്നുണ്ടാവും.

Read more: ബി പ്രാക്ടിക്കൽ

പ്രണയം പ്രാര്‍ത്ഥന

Written by ശ്രീപാര്‍വ്വതി Wednesday, 25 January 2012 16:22

പ്രണയം പ്രാര്‍ത്ഥനയെന്ന് കാറ്റ് മൊഴിയുന്നു...
നീ പ്രാര്‍ത്ഥനയെങ്കില്‍  ഞാനോ... സംശയമെന്ത്... നിന്നിലുരുകിത്തീരുന്ന മന്ത്രങ്ങള്‍....
നീയും ഞാനും പരസ്പരം ഉരുകി ഒന്നായവര്‍...
നീ എരിഞ്ഞടങ്ങുന്ന സൂര്യനെങ്കില്‍ ഞാന്‍, ചുവന്ന ചക്രവാളം.

Read more: പ്രണയം പ്രാര്‍ത്ഥന

എന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മയ്ക്ക്

Written by ശരണ്യ മോഹന്‍ Wednesday, 25 January 2012 16:18

ബാല്യത്തിന്‍റെ മഴയില്‍ എന്നോടൊപ്പം നനഞ്ഞ സഹപാഠികള്‍ !!പൊട്ടിയഓടിന്‍റെ വിള്ളലിലൂടെ ക്ലാസ്സ്‌റൂമിലേയ്ക്ക് കിനിഞ്ഞിറങ്ങിയ മഴത്തുള്ളികള്‍ സ്ലേറ്റില്‍ ഏറ്റുവാങ്ങി നിര്‍വൃതിയടഞ്ഞ നിമിഷങ്ങള്‍ ,ആര്‍ത്തുപെയ്യുന്ന മഴ കൊതിയോടെ നോക്കിയിരുന്നതും പെട്ടെന്ന് വന്നുചേരുന്ന ഇടിമിന്നലില്‍ ചെവിപൊത്തി ചേര്‍ന്നിരുന്നതും കുളിര്‍മ്മ നല്‍കുന്ന ഓര്‍മ്മകള്‍ മാത്രം..ഇടവേളകളില്‍ സ്കൂള്‍ വരാന്തയില്‍ നിന്നുംകൊണ്ട് കൈകുമ്പിളില്‍ ഏറ്റുവാങ്ങിയ മഴത്തുള്ളികള്‍ക്കു സന്തോഷത്തിന്‍റെ മാത്രം മുഖമായിരുന്നല്ലോ 

Read more: എന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മയ്ക്ക്

തിരുത്ത്

Written by എം കെ ഖരീം Wednesday, 25 January 2012 16:13

വര്‍ത്തമാന കാലത്ത് തിരുത്ത് അനിവാര്യമായിരിക്കുന്നു. സുഖമുള്ള വാര്‍ത്തകളല്ല ഓരോ ദിവസവും നമുക്ക് മുന്നിലെത്തുന്നത്. ആഗോള ഭീമന്മാര്‍ ഭാരതത്തിന്റെ അടിവേര് തന്നെ ഇളക്കി കൊണ്ടിരിക്കുന്നു. അവര്‍ വര്‍ഗീയതയെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നു. മതേതരര്‍ എന്ന് അവകാശപ്പെടുന്ന രാക്ഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും അതിന്റെ ചട്ടുകമായി മാറുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന് സഭകള്‍ തീരുമാനിക്കും എന്ന് പറയുമ്പോള്‍ നാം വര്‍ഗീയതയിലോ ഫാസിസത്തിലോ ചെന്ന് പതിക്കുന്നു.

Read more: തിരുത്ത്

പത്മ അവാര്‍ഡ്: ഒറ്റയാള്‍ പോരാട്ടത്തിന്‌ ഏഴുവയസ്സ്‌

Written by എബി ജെ ജോസ് Thursday, 26 January 2012 15:07
ദേശീയ ബഹുമതികളായ പത്മ അവാര്‍ഡുനിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ഏഴുവര്‍ഷം പിന്നിട്ടു. പത്മ ബഹുമതികള്‍ അനര്‍ഹര്‍ കരസ്ഥമാക്കുന്നത്‌ ഏഴുവര്‍ഷം മുമ്പ്‌ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ എബിയുടെ പോരാട്ടം ആരംഭിക്കുന്നത്‌.. 1954 മുതല്‍ പത്മ അവാര്‍ഡുകള്‍ നേടിയവരുടെ ലിസ്റ്റ്‌ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഒട്ടേറെ അപാകതകള്‍ കണ്ടെത്തി. 

Read more: പത്മ അവാര്‍ഡ്: ഒറ്റയാള്‍ പോരാട്ടത്തിന്‌ ഏഴുവയസ്സ്‌

മുല്ലപ്പെരിയാര്‍; സമവായം അനിവാര്യം.

Written by അഡ്വ: അനില്‍ ഐക്കര Wednesday, 11 January 2012 15:36

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്നങ്ങള്‍ ഇനി സംവദിക്കുന്നതില്‍ അര്‍ത്ഥമില്ല. പുതിയ അണക്കെട്ട് അല്ലാതെ മറ്റ് മാര്‍ഗമില്ല എന്നു പഠനങ്ങള്‍ ആവര്‍ ത്തിച്ചു പറയുമ്പോള്‍ അണക്കെട്ട് അല്ലാതെ മറ്റെന്ത് പരിഹാരമെന്ന് ആരും യുക്തി സഹമായി ചിന്തിച്ചിട്ടില്ലായെന്നു വേണം കരുതുവാന്‍.

Read more: മുല്ലപ്പെരിയാര്‍; സമവായം അനിവാര്യം.

Page 1 of 45

ഇന്നത്തെ മുഖം

ഇന്നത്തെ മുഖം
Banner
Banner
Banner
Banner
Banner
Banner
Banner
Banner
Banner