• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. 

 ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ ഭാഗം കേള്‍ക്കണം:സിബിഐ

വനിതാ ബില്‍ രാജ്യസഭയില്‍   ഒന്നിനെതിരെ 186 വോട്ടിന് പാസായി.

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ലവ് ജിഹാദ്!!!!
User Rating: / 1
PoorBest 
Written by അബ്ദുറബ്   
Monday, 01 February 2010 21:42

ലവ്   ജിഹാദ്!!!!

അബ്ദുറബ്

ഇംഗ്ലീഷിലെയും അറബിയിലെയും  രണ്ടു മനോഹരങ്ങളായ രണ്ടു  പദങ്ങള്‍  അതിമനോഹരമായി സമനുയിപ്പിച്ച വിരുതനാണ്  രണ്ടായിരത്തി ഒമ്പതിലെ  അതിമാനുഷന്‍!!!! പ്രണയം ഇസ്ലാമിന്നു  അന്യമാണ്  .  കാമ്പസ്  പ്രണയം അതിലേറെ  നിഷിദ്ധമാണ്.  സത്യസന്ധമായ ഇസ്ലാമികാന്തരീഷത്തില്‍ വളരുന്ന ആണ്‍കുട്ടികളും  പെണ്‍കുട്ടികളും  ദൈവ ഭയമുല്ലാവരും  അതുകൊണ്ട് തന്നെ പഠനത്തെ പ്രണയിക്കുന്നതില്‍   അപ്പുറം ഉള്ളൊരു   പ്രണയം അവര്‍ക്ക് അന്യവുമാണ് .       ഇനി അഥവാ മുസ്ലിം നാമധാരികളായ, താടിവെച്ച  ആരെങ്ങിലും കാമ്പസ്സില്‍  പ്രണയിച്ച്ചിട്ടുണ്ടെങ്ങില്‍    അവര്‍  ഇസ്ലാമിക  ധാര്‍മികത ഇല്ലാത്തവരാണ്.   ആള്‍  കൂട്ടങ്ങള്‍ക്കു  ഇസ്ലാമില്‍ പ്രസക്തിയില്ല.  അതുകൊണ്ട് പ്രേമിച്ചു  ഇസ്ലാമിലേക്ക് ആളെക്കൊണ്ടുവരുവാന്‍   ആരെയും എല്പിച്ചിട്ടില്ല.
    ഇനി അഥവാ ആരെങ്ങിലും ആളെക്കൂട്ടാന്‍ പ്രേമിക്കുന്നു വെങ്കില്‍  അതവരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ്.   .  ഇസ്ലാമിന്നു അതില്‍ യാതൊരു പങ്കുമില്ല എന്ന് അസന്നിദ്ധമായി  പറയുന്നു.   ആര്‍ക്കു വേണമെങ്കിലും ഇക്കാര്യതിന്നായി  ഖുര്‍ ആന്‍ പരിശോധിക്കാവുന്നതാണ്.  നാലായിരത്തില്‍ പരം നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ തൊണ്ണൂറ്റാറു മുതല്‍ പ്രണയിച്ചു പിച്ചിച്ചീന്തി എറിഞ്ഞിട്ടും   ദൈവത്തിന്റെ  ഈ സ്വന്തം നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍  നിസ്സങ്കരായി   നോക്കിനില്‍ക്കുകയാനിപ്പോഴും.  എന്തൊരു ധാര്‍മിക ബോധം! ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ കലപില കൂട്ടുന്നത്തില്‍ അപ്പുറം ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരുവാന്‍ വേണ്ടപ്പെട്ടവര്‍ ശ്രമിക്കുന്നുമില്ല.  കുറ്റം ആരോപിക്കപെട്ടവരാകട്ടെ മൌനത്തിന്റെ  വാല്മീകത്തില്‍ ചുരുണ്ട് കിടക്കുന്നു.    ഒരു അറബി ഭാഷാ പദമാണ് ജിഹാദ്.  മഹാഭാരത യുദ്ധം തിന്മാക്കെതിരെയുള്ള ഒരു  ജിഹാദായിരുന്നു.  ഭാരതീയ പുരുഷോത്തമന്‍   ശ്രീരാമന്‍
രാവണനെതിരെ  ജിഹാദ് നടത്തിയിരുന്നു. 
മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുന്നിടതാണ് ഇസ്ലാം ധന്യവല്‍കരിക്കുന്നത് .  പ്രവാചക   ജീവിതം മുഴുവന്‍  അത്തരത്തില്‍ ക്രിയാത്മകമായിരുന്നു.  അഭീഷ്ടങ്ങളില്‍  നിന്നും  സ്വാര്‍ത്ഥ മോഹങ്ങളില്‍ നിന്നും മോചനം   നേടാന്‍ ശക്തമായ ദൈവ വിശ്വാസം   ആവശ്യമാണ്.  ഒന്നുമില്ലാതെ ഈ ഭൂമികയിലേക്ക് വന്നു ഒന്നുമില്ലാതെ ഇവിടെ  നിന്നുള്ള അനിവാര്യമായ് തിരിച്ചു പോക്കില്‍ നമ്മെ കാത്തിരിക്കുന്നത് നിന്ദിതരും പീഡിതരും നിസ്സഹായരായ സഹാജീവില്കള്‍ക്ക്  വാക്കുകൊണ്ടും ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും സമ്പത്തുകൊണ്ടും  നല്‍കിയ നന്മകള്‍ മാത്രമാണ്. അത് നിങ്ങളെ കാത്തിരിക്കും.  എല്ലാം ദൈവത്തില്‍ നിന്നും വരുന്നു എല്ലാം ദൈവത്തിലേക്ക് പോകുന്നു.  നന്മാകൊണ്ടാണ് തിന്മയെ പ്രതിരോധിക്കേണ്ടത്.  മാര്‍ഗവും ലക്ഷ്യവും  നന്മയുടെതാവനം.  നമ്മുടെ ഭാഗധേയം നിര്‍ണയിക്കുന്നത് നമ്മള്‍ തന്നെയാണ്.  ആ  നിര്‍ണയത്തിന് ദൈവത്തിന്റെ മാര്‍ഗരേഖകള്‍ നിങ്ങള്‍ക്കുമുംബിലുണ്ട് കര്‍ത്താവിനെന്തിനാ    പൊന്‍കുരിശേന്നു ചോദിച്ച   തോമ കാലഘട്ടങ്ങളുടെ  നിതാന്ത പോരാളിയാണ്.   അയല്‍കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍  മുസല്‍മനല്ല എന്ന് പറഞ്ഞ പ്രവാചക തിരുമേനിയുടെ വാക്കുകള്‍ പിന്തുടരുന്ന എത്ര പേരുണ്ട് സമകാലീന മുസ്ലിങ്ങള്‍ എന്ന് പറയുന്നവരുടെ  കൂട്ടത്തില്‍??     മാതൃ രാജ്യത്തിന്റെ സമഗ്ര പുരോഗതിയാണ് യഥാര്‍ത്ഥ മുസല്‍മാന്‍ ആഗ്രഹിക്കുക.  ലോകത്തിലെ ഏക ജനാധിപത്യ മതെതരായ എന്റെ ഭാരതത്തില്‍ എനിക്ക് ജന്മം നല്‍കിയതിനു ജാന്‍  എന്റെ നാഥന് ഒരുപാട് പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.  നാഥാ, നിന്റെ കല്പനകള്‍ അനുസരിച്ച് ജീവിച്ചു  മരിക്കുവാന്‍ ലോകത്ത് എന്റെ ഭാരതത്തെ പോലെ വേറെ ഒരു  രാജ്യവുമില്ല.   ഭീകര വാദികളില്‍    നിന്നും ലൌജിഹാടികളില്‍ നിന്നും എന്റെ രാജ്യത്തെയും ജങ്ങളെവരെയും നീ കത്ത് രക്ഷിച്ചീടണമേ!!!

Comments
Add New
Why do we refer Khoran for everything
Ranjith 2010-02-09 03:46:53

ഇനി അഥവാ ആരെങ്ങിലും
ആളെക്കൂട്ടാന്‍
പ്രേമിക്കുന്നു വെങ്കില്‍
അതവരുടെ സ്വന്തം
ഉത്തരവാദിത്വത്തി ാണ്. .
ഇസ്ലാമിന്നു അതില്‍ യാതൊരു
പങ്കുമില്ല എന്ന്
അസന്നിദ്ധമായി പറയുന്നു.
ആര്‍ക്കു വേണമെങ്കിലും
ഇക്കാര്യതിന്നായി ഖുര്‍ ആന്‍
പരിശോധിക്കാവുന്ന ാണ്. !!
Ellathinum
Khuran parisodhikkan prayunnathenthinaanu..?Khuranil veruthe alukale bomb vachu
kollan parayunnundo..?Athum jihad aano.? I wish all Muslims refer to Khoran so
that they won't go for any kind of Jehad..!! (love, bomb..whatever)
Reply
1 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Tuesday, 09 February 2010 21:31 )
 
Copy right 2008-2009 kanikkonna.com, All rights reserved