|
Written by അബ്ദുറബ്
|
|
Monday, 18 January 2010 20:53 |
സംവരണവും ഇസ്ലാമും - ഒരു മുസല്‍മാന്റെ വീക്ഷണത്തില്അബ്ദുറബ്മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം എര്‍പ്പെടുത്തിയത് ശുഭോദര്‍ക്കമാണ്. സംവരണം ജന്മാവകാശമല്ല. മറിച്ച് മതേതര ജനാധിപത്യ വ്യവസ്ഥിതി നല്‍കുന്ന ഔദാര്യമാണ്. അര്‍ഹിക്കുന്നവര്‍ക്ക് അത് ഏത് വിശ്വാസി ആയാലും അത് നല്‍കിയേ തീരു. അതിനു മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. മറ്റൊരാളുടെ അനുവാദവും തേടേണ്ടതില്ല. അത് വേണമെന്ന് വാശി പിടിക്കുന്നവര്‍ . മത മൌലികവാദികളാണ് . ഇസ്ലാമിക വ്യ്വസ്ഥിയിതില്‍ സംവരണമില്ല. മറിച്ചു മനുഷ്യ സമൂഹത്തിന്റെ മൊത്തം ഭൌതിക ആത്മീയ വികസനം ഓരോ മുസല്‍മന്റെയും ബാധ്യതയാണ്. സ്വയം പുരോഗതി പ്രപിക്കുന്നസ്തോടൊപ്പം മറ്റുള്ളവരെയും പുരോഗതി ഉറപ്പാക്കുകയാണ് അവന്റെ ആത്യന്ത ലക്‌ഷ്യം. സ്വയം അധ്വാനിക്കാതെ നേടുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. മുസ്ലിം സമൂഹത്തിന്റെ തൊഴില്‍പരമായും വിദ്യാഭാസപരമായും ഉള്ള പുരോഗതി ആസമൂഹതിലെ വ്യക്തികളുടെ ബാധ്യതയാണ്. പ്രത്യേകിച്ചു തന്റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് ഒരു പോറലും ഏല്‍പ്പിക്കാതെ അന്തസ്സായി ജീവിക്കാന്‍ സാഹചര്യമുള്ള തന്റെ രാജ്യത്ത്. ഭാരതത്തിലെ ഓരോ മുസല്‍മാനും സര്‍വശക്തനായ ദൈവം അതിനുള്ള ഭാഗ്യം നല്‍കിയിട്ടുണ്ട്. ഭാരതത്തിന്റെ ഐശ്വര്യവും പുരോഗതിയും ഉറപ്പുവരുത്തുന്നതില്‍ അവന്റെ പങ്ക് കൂടിയേ തീരു. അവന്റെ ഇസ്ലാമിക പരമായ ബാധ്യതയാണത് . തൊഴില്‍ പരമായും വിദ്യാഭ്യാസപരമായും മറ്റു സമൂഹങ്ങല്‍ക്കൊപ്പം മുസ്ലിങ്ങള്‍ സ്വയം എത്തിച്ചേരേണ്ട തുണ്ട് . അതവരുടെ സ്വന്തം ഇസ്‌ലാമികമായ ബാധ്യതയാണ്. കാരണം പ്രപഞ്ചത്തിലെ ഏറ്റവും ഉത്തമ സമുദായമായാണ് മുസ്ലിം സമൂഹത്തെ പ്രവാചക തിരുമേനി വാര്‍ത്തെടുത്ത്, ലോകത്തോട് വിടപറഞ്ഞത്. പ്രവാചക തിരുമേനി ഏല്‍പിച്ച ആ മഹത്തായ ഉത്തര വാദിത്ത്വം അതിന്റെ തനതായ രീതിയില്‍ നിലനിര്‍ത്തിപ്പോരേണ്ട ബാധ്യത മുസ്ലിംങ്ങളുടെതാണ്. തൊഴില്‍ പരമായും വിദ്യാഭ്യാസപരമായും മുസ്ലിം സമൂഹത്തെരണ്ടാംകിട പൌരന്മാരാക്കിയത് യാഥാസ്ഥിതിക പണ്ധിതരെന്നവകാശപ്പെടുന്നവരാണ്. അവരാണിപ്പോള്‍ സംവരണം അവകാശപ്പെട്ടു ചന്ദ്രഹാസമിളക്കുന്നവര്‍. മുസ്ലിം സമൂഹത്തിന് വിദ്യാഭ്യാസവും വിശിഷ്യ ഇംഗ്ലീഷ് വിദ്യാഭ്യാസവും നിഷേധിക്കുകയും ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞു മുസ്ലിം സമൂഹത്തെ പേടിപ്പിച്ചതും. അന്ന് അതവഗണിച്ചു കൊണ്ട് വിദ്യാഭ്യാസം നേടിയവരില്‍ പലരും മറ്റു സമൂഹത്തിലെ പോലെ ഉന്നത പദവികള്‍ അലങ്കരിച്ചു മറ്റുള്ളവര്‍ക്കൊപ്പം മത്സരിച്ചു ഒപ്പമെത്താനാവുമെന്നു സമൂഹത്തെ ബോധ്യപ്പെടുത്തിയി ട്ടുമുന്ദ് . ന്യായാധിപരും ശാസ്ത്രഞ്ജരും ഈ സമൂഹത്തിലുണ്ടായിട്ടുന്ദ് . ഇവിടെയാണ് നീതിപീധതിന്റെ മത്സരിച്ചു നേടണമെന്ന നിര്‍ദേശം അര്‍ത്ഥവത്താവുന്നത് .. . മുസ്ലിം സമൂഹത്തിനു സംവരണം ആവശ്യപെട്ടു മുറവിളി കൂട്ടുന്നവര്‍ ഈ സമൂഹത്തെ വെച്ചു പന്തയം കളിക്കുന്നവരാണെന്ന് മുഖ്യ ധാരയിലെ മുസ്ലിങ്ങള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. സംവരണത്തിന്റെ പേരിലുള്ള ഫണ്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിലപേശി വാങ്ങി കച്ചവടം നടത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും അകറ്റി നിറുത്തുകയും സീറ്റ്കള്‍ക്ക് പ്രാധാന്യ മനുസരിച്ച് കൂടിയ വില വാങ്ങി എല്ലാ മാനദ്ണ്ടങ്ങളും കാറ്റില്‍ പറത്തി കച്ചവടം നടത്തുകയും ചെയ്യുന്നു. പൈസ കൂടുതല്‍ നല്‍കുന്നവരെ ജോലിക്കുവേക്കുന്നു. അവിടെ ഈ പണ്ഡിത കേസരിമാര്‍ തികച്ചും മൌനം. ഇനി കിട്ടിയ സ്കൂള് കളിലാവേട്ടെ പേര് ഇംഗ്ലീഷ് മീഡിയം എന്നാണെങ്കിലും ഇവിടേ പഠിക്കുന്ന കുട്ടികള്‍ക്കാവട്ടെ ഇംഗ്ലീഷും മലയാളവും നന്നായി അറിയാന്‍ പാടില്ലാത്ത അവസ്ഥയും. സിലബസ്സ് സിബിഎസ്സി ആണെന്ന് അവകാശപ്പെടുന്ന സ്കൂളുകളില്‍ പോലും സ്തുതി മെച്ചമെല്ല. മനഗേമെന്റുകള്‍ക്ക് തങ്ങളുടെ സംഘടന പ്രത്യ യ ശാസ്ത്രം കുട്ട്ടികളുടെ വേഷത്തിലും മട്ടിലും ഭാവത്തിലും ഉണ്ടായാല്‍ മതിയെന്ന താല്പര്യം മാത്രമേയുള്ളൂതാനും. സ്ഥിതി ഇതാവുമ്പോള്‍ സവരം നലിക്യാലും ഇവരെങ്ങിനെ തൊഴില്‍ പരമായും വിദ്യാഭ്യാസപരമായും ഒന്നാം കിടക്കാരാകും. മുസ്ലിങ്ങള്‍ സംവരണത്തിന്നു അര്‍ഹരല്ല. മുസ്ലിം സമൂഹത്തിലെ തൊഴില്‍പരമായും വിദ്യാഭ്യാസപരമായും മുന്നോട്ടെ ത്തിക്കേണ്ട ബാധ്യത മുസ്ലിം സമൂഹത്തിലെ സമ്പന്നര്‍ക്കാണ് . സര്‍ക്കാരിനല്ല . ഈ ധാര്‍മികമായ ഉത്തരവാദിത്വത്തില്‍ നിന്നും മുസ്ലിം സമൂഹത്തിലെ സമ്പന്നര്‍ ഒഴിഞ്ഞു മാറി വളരെ വിദഗ്ദമായി പിന്നോക്കക്കാരുടെ പേരില്‍ മെഡിക്കല്‍ കോളേജും എന്ജിനിയരിംഗ് കോളേജും വാങ്ങി കച്ചവടവും കോടികള്‍ കടമെടുക്കാന്‍ പണയം വെച്ചും സേവനം നടത്തുന്നത് ജനാധിപത്യത്തിലെ പകിടകളിയാണ് സമുദായ സേവനമല്ല. ഇസ്ലാമിക ധാര്‍മികത അനുസരിച്ചും ജനാധിപത്യ വ്യവസ്ഥിതി അനുസരിച്ചും മുസല്‍മാന്‍ പ്രോത്സാഹിപ്പിക്കേണ്ടത് പൊതു വിദ്യാഭ്യാസ മേഖലയെയാണ്. ഇസ്ലാമിക ധാര്‍മികത ആവശ്യപ്പെടുന്ന ദേശിയ ബോധാതോടെയും സമഭാവനയോടെയും പരസ്പര സഹവര്‍ത്തി ത്ത്വത്തോടെയും നമ്മുടെ കുട്ടികള്‍ വളരെണമെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കേണ്ടതാണ്. നല്‍കിയ സംവരണ ത്തെ കുറിച്ച് കൃത്യമായ ഒരു പരിശോധന മുസ്ലിം മാനേജുമെന്റുകളുടെ സ്ഥാപനങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ ബോഡും സംസ്ഥാന വിദ്യാഭ്യാസ ബോഡും നടത്തിയേ തീരു. ഇവിടങ്ങളിലെ സൌകര്യങ്ങളും കാമ്പസ് അന്തരീക്ഷവും അധ്യാപകരുടെ യോഗ്യതകളും അവര്‍ക്ക് നല്‍കുന്ന വെതനങ്ങളും മറ്റാനുകൂല്യങ്ങളും പ്രധാന ധ്യാപകരുടെ യോഗ്യതകളും പരിശോധനാ വിധേയമാക്കേണ്ടതാണ്. സ്കൂളുകളില്‍ മാനേജ്‌മന്റ് ഈടാക്കുന്ന ഫീസ് നിരക്കുകളും കംപ്യുട്ടെര്‍ ലാബുകളും മറ്റു സയന്‍സ് ലാബുകളും ലൈബരരിയും പരിശോധനയില്‍ ഉള്‍പെടുത്തെണ്ടാതാണ് . ഇസ്ലാമിക സംഘടനകളെന്നു അവകാശപ്പെടുന്നവര്‍ നടത്തുന്ന സമ്മേളന പ്രദര്‍ശന മാമാങ്കങ്ങള്‍ കണ്ടാല്‍ ആരെങ്കിലും പറയുമോ മുസ്ലിം സമൂഹം പിന്നോക്കമാണെന്ന് ? ശീതീകരിച്ച പന്തലുകളില്‍ ചുവപ്പ് പരവതാനി വിരിച്ചും പച്ച പ്പരവതാനി വിരിച്ചും ഇവര്‍ മത്സരിച്ചു കാണിക്കുന്ന ആര്ഭാടത്ത്തിനും ധൂര്‍ത്തിനും ചെലവാകൂന്ന സമ്പത്ത് ഉണ്ടെങ്കില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തെ എന്നെ സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാമായിരുന്നു. ശീതീകരിച്ച പഞ്ച നക്ഷത്ര സ്റ്റില്‍ ഇരുന്നാണ് മുസല്‍മാന്റെ പിന്നോക്കാവസ്ഥയെ പറ്റി പണ്ഡിത കേസരിമാര്‍ വിലപിക്കുന്നത്. മുസ്ലിം സമൂഹം എല്ലാംകൊണ്ടും മുന്പതിയിലാകുവാനാണ് സര്വഷക്തനായ് ദൈവം അവനു പെട്രോ ഡോളറിന്റെ അനുഗ്രഹം നല്‍കിയത് . ആ അനുഗ്രഹം കനിഞ്ഞരുളിയ ദൈവത്തോടെ നന്ദി കാണിച്ചു കൊണ്ട് ധീര്‍ ഘ വീക്ഷണത്തോടെ ക്രിയാത്മക മായി ചെലവഴിച്ചു രാജ്യത്തെയും ജനങ്ങളെയും പുരോഗതിയിലീക്ക് നയിച്ചി രുന്നെങ്കില്‍ ഇന്നീ വിലാപഗാനവും പാടി സര്കരിനു പിന്നില്‍ ഓടണ്ടായിരുന്നു . അതിനു പകരം കഴിയാവുന്നത്ര ആ സമൂഹത്തെയും അത്തരം രാജ്യങ്ങളിലെ ഉദാരമാതികളെയും ഇസ്ലാമിന്റെ പേരും പറഞ്ഞു കോടികള്‍ കൈനീട്ടിവാങ്ങി സ്വന്തം സാമ്രാജ്യങ്ങള്‍ ഉണ്ടാക്കി അതില്‍ പരിലസിക്കുന്നവര്‍ സംവരണ ടഹിണുവേണ്ടി വട്ടിക്കുമ്പോള്‍ അവരോടു പറയുവാനുള്ളത് നിങ്ങള്‍ കൂട്ടിവെച്ച സ്വത്ത് രാജ്യത്ത്തിമ്നും ജനങ്ങള്‍ക്കും വേണ്ടി ചെലവാക്കിയ ശേഷം നിങ്ങള്‍ സമുദായ സംരഷകരുടെ വേഷം അണിയു എന്നാണു. നരേന്ദ്രന്‍ കമ്മീഷനെ ഇഞ്ചിഞ്ചായി മുക്കിക്കൊന്ന ലീഗ് അടുത്തൊരു ഇലെക്ഷന്‍ കാലത്തിന്റെ ആഘോഷത്തിനായി നീതി പീഡത്തിന്റെ വിധിയെ അന്ഗീകരിക്കയും മറുഭാഗത്ത് മുസ്ലിം സമൂഹത്തെ പ്രീനിപ്പിക്കയും ചെയ്യുന്ന ഇരട്ട താപ്പാണ് സ്വീകരിച്ചിരിക്കുന്നത്. സച്ചാര്‍ കമ്മറ്റി രാഷ്ട്രീയ മേലാളന്മാരുടെ തീന്‍ മേശയില്‍ അച്ചാര്‍ ആയി രൂപപ്പെട്ടിട്ടു കാലമേറെയായി . അധികാരത്തിന്റെ പാല്‍പ്പായസം ആവോളം കുടിച്ചു മടുപ്പ് തോന്നുമ്പോള്‍ ഇടക്കീ അച്ചാര്‍ ഒന്ന് നൊട്ടും വീണ്ടും ആവോളം കുടിക്കാനായി. ഈ തീന്‍ മേശക്കു പിന്നീട് അലങ്കാരമായി വന്ന വന്ന പാലൊളി കമ്മറ്റിയുടെ പാലൊളി കരിന്തിരി കത്താന്‍ തുടങ്ങിയിട്ടും നാലെരയായി. ഇടക്കെതന്കിലും കംമുണി സ്ടുകാരന്‍ അതിലിത്തിരി എന്നാ ഇട്തിക്കും. അതൊന്നു മുനിഞ്ഞു കത്തി പഴയ രൂപം പ്രാപിക്കയും ചെയ്യും. ഫലമോ, പിന്നേം ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ!
|
|
Last Updated ( Monday, 01 February 2010 22:08 )
|