• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. 

 ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ ഭാഗം കേള്‍ക്കണം:സിബിഐ

വനിതാ ബില്‍ രാജ്യസഭയില്‍   ഒന്നിനെതിരെ 186 വോട്ടിന് പാസായി.

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
വിടവാങ്ങിയ വസന്തം
User Rating: / 2
PoorBest 
Written by ശ്രീഭദ്ര   
Sunday, 28 June 2009 19:23

വിടവാങ്ങിയ വസന്തം

ശ്രീഭദ്ര

 

മലയാളത്തിന്‍റെ പ്രിയ തിരക്കഥാകൃത്ത് ഓര്‍മകളവശേഷിപ്പിച്ചു കൊണ്ട് യാത്രയായി.തനിയാവര്‍ത്തനത്തില്‍ തുടങ്ങിയ ആ സപര്യ,തിരക്കഥാ രചനയില്‍ മാത്രം ഒതുങ്ങിയില്ല.സംവിധാനത്തിന്‍റെ പുതിയ വ്യാഖ്യാനങ്ങള്‍ രചിക്കാനും ലോഹിതദാസ് എന്ന പ്രിയ എഴുത്തുകാരനു കഴിഞ്ഞു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ആ ഇതിഹാസം അവസാനിച്ചത്.ഹൃദയസംബന്ധമായ രോഗങ്ങള്‍ ഏറെക്കാലമായി അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍,എന്തായാലും ആ വേര്‍പാട് മലയാള സിനിമ ലോകത്തിനു തികച്ചും അപ്രതീക്ഷിതമായിരുന്നു.

തനിയാവര്‍ത്തനം,കിരീടം,ചെങ്കോല്‍,സല്ലാപം,പാഥേയം,തുടങ്ങി 44 ചിത്രങ്ങളുടെ രചന അദ്ദേഹത്തിന്‍റേതായുണ്ട്,ഭൂതക്കണ്ണാടി,അരയന്നങ്ങളുടെ വീട്,നിവേദ്യം തുടങ്ങി 12 ചലച്ചിത്രങ്ങള്‍ അദ്ദേഹം സംവിധാനവും ചെയ്തു.ആദ്യസംവിധാന ചിത്രമായ ഭൂതക്കണ്ണാടി അദ്ദേഹത്തിനു നേടിക്കൊടുത്തത് നിസ്സാരമായ നേട്ടമായിരുന്നില്ല,ദേശീയ,സംസ്ഥാന അവാര്‍ഡുകളാണ്, ഈ ചിത്രത്തിനു അദ്ദേഹത്തിനു ലഭിച്ചത്.തനിയാവര്‍ത്തനത്തിനു മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡിനും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.പദ്മരാജനു ശേഷം ഒരു സംവിധായകന്‍റെ പ്രതിഭ മലയാള സിനിമാ ലോകം അറിഞ്ഞത് ലോഹിതദാസിന്‍റെ ചിത്രങ്ങളിലൂടെയായിരുന്നു എന്ന് നിസ്സംശയം പറയാം.

സിബിമലയില്‍-ലോഹിതദാസ് സഖ്യത്തില്‍ പിറവിയെടുത്ത സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരുന്നു എന്നും, ചെറുകഥാകൃത്തായി തുടങ്ങിയ ലോഹിയുടെ ജീവിതം നാടകവേദി കൂടി കഴിഞ്ഞാണ്, സിനിമയിലെത്തിയത്. സംവിധാനവും എഴുത്തും മാത്രമല്ല അഭിനയവും തനിക്ക് വശമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു,വീണ്ടും ചില വീട്ടുകാര്യങ്ങള്‍,ആധാരം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണംലോഹിതദാസിന്‍റെ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ്, മീരാ ജാസ്മിനെ അദ്ദേഹം സിനിമാ രംഗത്ത് എത്തിച്ചത്,അങ്ങനെ എത്രയെത്ര പ്രതിഭകള്‍...,മഞ്ജു വാരിയര്‍ തുടങ്ങി ആ പട്ടിക നീളുന്നു.നിവേദ്യത്തില്‍ വിനു മോഹനേയും ഭാമയും വരെ അദ്ദേഹം പരിചയപ്പെടുത്തിയ പുതുമുഖങ്ങളാണ്.

പ്രശസ്തിയ്ക്കൊപ്പം വിവാദങ്ങളും എഴുത്തുകാരന്‍റെ പിന്നാലെയുണ്ടായിരുന്നു.ഏറ്റവുമൊടുവില്‍ മീരാ ജാസ്മിനുമായുള്ള ബന്ധത്തില്‍ പോലും  ഗോസിപ്പുകള്‍ അദ്ദേഹത്തെ തേടിയെത്തി.പക്ഷേ ഒരു വിവാദത്തിനും ആ പ്രതിഭയെ കെടുത്തുവാന്‍ കഴിവുണ്ടായില്ല.
മണ്‍മറഞ്ഞ ആ സിനിമാ പ്രതിഭ ഒരു നഷ്ടം തന്നെയാണ്,മലയാള ചലച്ചിത്ര ലോകത്തിനു.അപ്രതീക്ഷിതമായ ആ വാര്‍ത്തയില്‍ ഒരു നിമിഷം ചലച്ചിത്ര ലോകം തീര്‍ച്ചയായും സ്തംഭിച്ചിരിക്കണം.

Comments
Add New
good
rakesh 2009-06-28 15:08:45

oru nalla writere namuku nashtamayi
Reply
0 0
Meera 2009-06-28 18:37:49

he was one of the best, a big loss to malayalam filim industry.....
Reply
0 0
http://neermizhippookkal.blogspot.com
ശ്രീ 2009-06-29 03:00:26

തീര്‍ച്ചയായും ലോഹിതദാസിന്റെ
വേര്‍പാട് മലയാള സിനിമയ്ക്ക്
ഒരു തീരാ നഷ്ടം തന്നെ ആണ്.
Reply
0 0
kireedam choodiya kamaladalam
Usman 2009-06-29 06:07:24

katha poley kavitha poley vallatha anubhavamayirunnu
lohiyudey cinimakal.
nalla kathakalum, kavithakalum vayicha pratheethi. cinima kandirangipporumbole
kathayum kathapathrangalum koodey ponnu divasangalolam manassiney veetayadi
lohikkathakal. nammudy oru padu swantham lohyakkaray pachayayi namukku pakarnnu
thannu nammudey lohi.
manassilekku oru puzha ozhuki varunna poley. oru
kadaliramabam thirayadichu kalpathangalil muthi povum poleyokkey
anubhavippicha
kathakaran.
aa kireedavum chenkolum ormayiley kamaladalamayi.
kanneer
poovintey kavilil thalodi namukkum pullorkkudam pley thengam.
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Monday, 13 July 2009 16:10 )
 
Copy right 2008-2009 kanikkonna.com, All rights reserved