ഒരിടത്തൊരു ഗന്ധര്‍വന്‍ റോഷന്‍ വി കെ
വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രം ,ചിലപ്പോള്‍ വറ്റി വരണ്ട പുഴയ്ക്ക് സ്നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം , അതുമല്ലെങ്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു മുറിവ് മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം , അങ്ങിനെ എന്തെക്കൊയോ ആയിരുന്നു മലയാളിക്ക് പദ്മരാജന്‍ സിനിമകള്‍ .സ്നേഹത്തിന്റെ ആഴമളക്കുന്ന ഏകകം , ഒരു അളവുകോല്‍ അതെന്തായാലും പദ്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്ന് തോന്നി പൊവും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചെര്‍ക്കുന്നത് കണ്ടാല്‍ . ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ച്ചപാടുകളുമാണ് ഇവ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് . നിര്‍വച്ചനങ്ങള്‍ക്കപ്പുരതെക്ക് പ്രണയത്തെ അനുഭവിച്ചരിയുംപോഴുണ്ടാവുന്ന ആത്മ നിര്‍വ്രിതികള്‍ മിക്കവാറും രചനകളില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയും . ഓള്‍ ഇന്ത്യ റേഡിയോ യില്‍ ഉദ്യോഗസ്ഥനായിരുന്ന പദ്മരാജന്‍ സിനിമയിലേക്ക് വന്നത് പ്രയാണം എന്നാ ഭരതന്‍ ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടായിരുന്നു .അദ്ദേഹം കൂടുതല്‍ തിരക്കഥകള്‍ എഴുതിയിട്ടിള്ളതും ഭരതന് വേണ്ടി തന്നെയായിരുന്നു .ആ കൂട്ട് കെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളും നമുക്ക് ആസ്വാദനത്തിന്റെ മറ്റൊരു തലം കാട്ടി തന്നു .സെക്സും വയലന്‍സും പ്രണയവും എല്ലാം പ്രത്യേക അനുപാതത്തില്‍ കൂട്ടി ചേര്‍ത്ത് ഉള്ളവയായിരുന്നു ഇവരുടെ മിക്ക പടങ്ങളും . സമാന ചിന്താ ഗതിക്കാരുടെ സ്വാഭാവികമായുള്ള ഒത്തു ചേരല്‍ മാത്രമായിരുന്നില്ല അത് .മറിച്ച് രണ്ടു അപൂര്‍വ പ്രതിഭകളുടെ സിനിമയോടുള്ള ആഴത്തിലുള്ള സമീപനം കൂടിയായിരുന്നു ഇത്തരം സിനിമകളുടെ വിജയ രഹസ്യം . സിനിമ എന്നാ മാധ്യമത്തിന്റെ എല്ലാ സാധ്യതകളും കണ്ടറിഞ്ഞു ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു .
 തൂവാന തുമ്പികള്‍ എന്നാ ഒറ്റ ചിത്രം മതി പദ്മരാജനിലെ സംവിധായക പ്രതിഭയെ മനസിലാക്കാന്‍ .മോഹന്‍ ലാല്‍ അഭിനയിച്ച ജയ കൃഷ്ണന്‍ എന്നാ നായക കഥാ പാത്രവും സുമലതയുടെ ക്ലാരയും ഇന്നും ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാ പെടുന്നു എന്നുള്ളത് തന്നെ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് .കാലം തെറ്റി പെയ്യുന്ന മഴയും പലപ്പോഴും ചിത്രത്തില്‍ ഒരു കഥാ പാത്രമായി മാറുന്നുണ്ട് .ഞാന്‍ ഗന്ധര്‍വന്‍ അദേഹത്തിന്റെ അവസാന ചിത്രമായിരുന്നു .ഗന്ധര്‍വ ലോകത്ത് നിന്നും വന്നു ഭൂമിയില്‍ കഴിയേണ്ടി വന്ന ശപിക്കപെട്ട ഒരു ഗന്ധര്‍വ കുമാരന് , ഭൂമിയിലെ ഒരു സാധാരണ മനുഷ്യ കന്യകയോട് തോനുന്ന പ്രണയം വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത് .ഇങ്ങനെ മിത്തും പ്രകൃതീ ഭാവങ്ങളും എല്ലാം ഇഴുകി ചേര്‍ന്നതാണ് പദ്മരാജന്‍ സിനിമകള്‍ .
 ഭരതന്റെ " രതി നിര്‍വേദം " ഏറെ ചര്‍ച്ച ചെയ്യാ പെട്ടിട്ടുള്ള മറ്റൊരു പദ്മരാജന്‍ തിരക്കഥയാണ്. ഒരു വ്യക്തിക്ക് വിശപ്പും ദാഹവും പോലെ തന്നെയുള്ള മറ്റൊരു വികാരമാണ് ലൈംഗികതയും . ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം തിരിക്കുന്ന , എന്നാല്‍ ഉള്ളു കൊണ്ട അതിനായി ഏറെ ആഗ്രഹിക്കുന്ന സമൂഹത്തിന്റെ കപട മുഖം വലിച്ചു കീറിയ ചിത്രമായിരുന്നു അത് .ഏറെ വിമര്‍ശനങല്കും രതി നിര്‍വേദം ഇടയാക്കിയിരുന്നു .ഇതില്‍ കേവലം രതി ഭാവങ്ങള്‍ മാത്രമല്ല വരച്ചു കാട്ടിയിട്ടുള്ളത് മറിച്ച് കൂട്ടത്തില്‍ നിന്നും ഒറ്റ പെട്ടുപോയാവന്റെ വിവിധ വികാരങ്ങളും ഇതില്‍ കാണാം .സെക്സ് ഒരു സിംബല്‍ അഥവാ അടയാളം മാത്രമാണ് .അതിനെ ഏതു രീതിയില്‍ രേഖപ്പെടുതുന്ന്നു എന്നുള്ളതാണ് പ്രധാനം .പക്ഷെ പലപ്പോഴും അടയാളപെടുതുലുകള്‍ ഇല്ലാതെയാണ് പലരിലൂടെയും സെക്സ് കടന്നു പോവുന്നത് .പരസ്പര സ്നേഹത്തിന്റെ ബഹിര്സ്പുരനമാണ് സെക്സ് .
സ്നേഹത്തെയും രതിയേയും മറ്റൊരു രീതിയില്‍ വരച്ചു കാട്ടിയിട്ടുള്ള ചിത്രമാണ് "ദേശാടനക്കിളി കരയാറില്ല " . സമ പ്രായക്കാരായ രണ്ടു പെണ്‍കുട്ടികളുടെ പരസ്പര പ്രണയമാണ് ഇതിന്റെ ഇതിവൃത്തം .എണ്‍പതുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം നമുക്ക് ശാരി എന്നാ പുതിയ നടിയെയും സമ്മാനിച്ചു .സ്വവര്‍ഗ പ്രണയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും മടിച്ചിരുന്ന ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇത്തരം ഒരു പടം തികച്ചും വിപ്ലവകരമായിരുന്നു . ഇതൊക്കെ കൊണ്ട് തന്നെയാണ് പദ്മരാജന്‍ സിനിമകള്‍ വേറിട്ടൊരു കാഴ്ച ആവശ്യപെടുന്നത് . എന്നാല്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് ഉപരിപ്ലവങ്ങളായ കാര്യങ്ങള്‍ മാത്രമാണ് .ഇത്തരം പടങ്ങളുടെ സാമൂഹിക പ്രതിബധതയെ കുറിച്ച ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട് . 'മലയാള സിനിമ ' പദ്മരാജന് മുമ്പും, പദ്മരാജന് ശേഷവും എന്ന്നു വേര്‍തിരിച്ചുള്ള പഠനങ്ങള്‍ ആണ് ആവശ്യം .പോയ കാലത്തിന്റെ ഇടനാഴികളില്‍ വച്ച് കേട്ട് മറന്ന കഥകളുമായി ഗന്ധര്‍വന്മാര്‍ ഇനിയും വന്നേക്കാം .ഇനിയും തീരാത്ത പ്രയാണത്തില്‍ പെരുവഴിയംബലങ്ങള്‍ നമുക്ക് തുണ നല്കിയേക്കാം .മിത്തുകളും സത്യങ്ങളും മലയാളിക്ക് സമ്മാനിച്ച , പാല മരങ്ങളില്‍ ഇണ ചേരുന്ന സര്‍പ്പങ്ങളുടെ കഥ പറഞ്ഞു തന്ന ഈ ഗന്ധര്വന് കാവല്‍ നില്‍കാന്‍ എന്നും നക്ഷത്രങ്ങള്‍ ഉണ്ടാവും .ഒപ്പം കഥയുടെ മാന്ത്രിക ലോകത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന കുട്ടിയുടെ അഭിനിവേശത്തോടെ നമ്മുടെ മനസും .
|