• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ലേഖനം - മനസ്സും പ്രശ്നങ്ങളും ഒരു വീക്ഷണം? II
User Rating: / 0
PoorBest 
Written by നാരായണര്. എന്‍   
Monday, 25 May 2009 21:19

  

ലേഖനം -  മനസ്സും പ്രശ്നങ്ങളും ഒരു വീക്ഷണം? II(രണ്ടാം ഭാഗം)

നാരായണര്. എന്‍

ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കുക
 

മനസ്സിന്റെ പ്രശ്നങ്ങള്‍.


1. ദു:ഖം, വിഷാദം, തുടങ്ങി ആഗ്രഹങ്ങളില്‍ നിന്ന് നിലവില്വരുന്ന അവസ്ഥകള്‍.


ആഗ്രഹങ്ങളും മോഹങ്ങളും നേടാനുള്ള സാദ്ധ്യത കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍,  മനസ്സിന്റെ പ്രവര്ത്തനങ്ങള്‍ മന്ദമാകുന്ന അവസ്ഥയിലാണ് ദു:ഖമായി വിഷാദമായി അനുഭവപ്പെടുന്നത്.  അവ നേടാന്‍ കഴിഞ്ഞാല്‍ സന്തോഷം അനുഭവപ്പെടുന്നു.


2. ആകാംഷ, ആധി തുടങ്ങി, ആവശ്യങ്ങളില്‍ നിന്നുണരുന്ന മാനസീക ഭാവങ്ങള്‍. 


ആവശ്യങ്ങള്‍ നേടാനുള്ള യുക്തി ലഭിക്കാതെ വരുമ്പോള്‍ ആആധിയാണ്(anxiety) അനുഭവപ്പെടാറുള്ളത്. ആവശ്യങ്ങള്‍ ലഭ്യമാകുമ്പോള്‍ മനസ്സിന്റെ തലങ്ങള്‍ ഊഊര്ജ്ജവത്താകുകയും, അത് ഉല്ലാസമായി അനുഭവപ്പെടുകയും ചെയ്യുന്നു. എളുപ്പം പരാജയം സമ്മതിക്കുന്ന വ്യക്തികളിലാവും ദു:ഖവും ആധിയും പ്രശ്നങ്ങളായിത്തീരുന്നത്.


3. ആവശ്യങ്ങളും ആഗ്രഹങ്ങളും നേടാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ നേരിടുന്ന നിരാശയാണ് മറ്റൊരു പ്രശ്നം. 


ശുഭപ്രതീക്ഷ ലഭിയ്ക്കുമ്പോള്‍ ആആനന്ദവും, സ്നേഹവും ഉറവയെടുക്കുന്നു. ഈ ആനന്ദവും സ്നേഹവും, ശാന്തമാകുന്ന അടിസ്ഥാന ബോധത്തില്‍ നിന്നുണരുന്ന അനുഭവമാണെന്നും പറയാം.


മനസ്സിന്റെ സാങ്കേതികത.

അറിയുന്ന  സാങ്കേതികതകളെല്ലാം, അവയുടെ അടിസ്ഥാനങ്ങള്‍ ശാന്തമായിരിക്കുന്ന അവസ്ഥയിലാവും, ശരിയായ രീതിയില്‍ അറിവുകള്‍ സ്വീകരിക്കുക. അതേപോലെ, മനസ്സ് ഏറ്റവും ശാന്തമായിരിക്കുന്ന അവസ്ഥയിലാവും അനുഭവങ്ങള്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നത്. മനസ്സിന്റെ തലങ്ങള്‍ ശാന്തമായിരിക്കുമ്പോള്‍, കുറഞ്ഞ ഊര്ജ്ജം പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ആ നേട്ടം ലഭ്യമാകുന്നതും. ഇവ ഒന്നു ചേര്ന്നാണ് ആനന്ദമായി അനുഭവപ്പെടുന്നത്.


ചുരുക്കത്തില്‍, ഇങ്ങനെ പറയാമെന്ന് തോന്നുന്നു. ...... മനസ്സിന്റെ തലങ്ങള്‍ ഊര്ജ്ജവത്താകുമ്പോള്‍ സന്തോഷവും, ഊര്ജ്ജ ശുന്യമാകുമ്പോള്‍ ദു:ഖവും അനുഭവപ്പെടുന്നു. മനസ്സിന് അടിസ്ഥാനമായിരിക്കുന്ന ബോധം ആര്ജ്ജവത്താവുമ്പോള്‍ ആനന്ദം അനുഭവപ്പെടുന്നു.


ആവശ്യങ്ങള്‍ ആഗ്രഹങ്ങളായും, മോഹങ്ങളായും മനുഷ്യശ്രദ്ധയെ അതിന്റെ പരിധികളിലേക്ക് നയിക്കുന്നു. ചിറകുകളായ ഹൃദയത്തിനും, ബുദ്ധിക്കും കര്മ്മനിരതമാകേണ്ടിയും വരുന്നു. 


ഇവിടെ ശാന്തതയ്ക്ക് വേണ്ടതെന്താണ്. 


1. ആവശ്യങ്ങള്‍, മോഹങ്ങളായും ആഗ്രഹങ്ങളായും പരിവര്‍ത്തനപ്പെടാതെ കരുതുക.  


2 ഹൃദയ തെളിമയോടെ വിശ്വാസ്യതയും, അതിലൂടെ സ്നേഹവും നേടുക. 


3. വിചാരങ്ങളുടെ ലോകത്ത് യുക്തിസമര്ത്ഥത നിലനിര്ത്തുക. 


പക്ഷെ,....  ഒരു സന്യാസിക്കോ യോഗിക്കൊ മാത്രം കഴിയുന്ന പദ്ധതികളായിത്തീരും അവ.


മറ്റ് ജീവജാലങ്ങള്‍


ഇനി നമ്മോടൊപ്പം ജീവിക്കുന്ന മറ്റ് ജീവജാലങ്ങളെ ശ്രദ്ധിക്കുക. അവയ്ക്കും ആവശ്യങ്ങളും, വൈകാരികതയും, വേണ്ട ബുദ്ധിയുമുണ്ട്. സാഹചര്യാനുസരണം, വേണ്ടസമയത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താനും അവയ്ക്ക് കഴിയുന്നുമുണ്ട്. ആവശ്യങ്ങള്‍ ലഭിക്കാതെ വിഷമിച്ചാലും, അവശത നേരിട്ടാലും, കിട്ടുന്ന സന്ദര്ഭങ്ങള്‍ പൂര്ണ്ണശ്രദ്ധയോടെ പൂര്ണ്ണപരിശ്രമത്തോടെ നേടാന്‍ ശ്രമിക്കുകയാണ് മറ്റ് ജീവജാലങ്ങള്‍ ചെയ്യുന്നത്. മനുഷ്യനാണെങ്കില്‍ ദു:ഖത്തിലേക്കും നിരാശയിലേക്കും വീണ് പരിശ്രമശേഷി നഷ്ടപ്പെടുത്തുന്നു. എല്ലാപേരും അങ്ങനെയല്ല. എന്നാലും, ടെന്ഷന്‍ ബാധിച്ച് സന്തോഷവും, വിശ്രമവും എന്തെന്നറിയാത്ത അവസ്ഥയില്വിലങ്ങിലായിപ്പോകാറുണ്ട്. അവിടെയാണ്, മനസ്സിന്റെ ആവശ്യങ്ങളായ വിശ്വാസം, ബുദ്ധി, ശ്രദ്ധ എന്നിവയ്ക്ക് മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്നത്. 



എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു?


വിചാരങ്ങളില്‍ നിന്നാണ് മാനസീക പ്രശ്നങ്ങളെല്ലാം ആരംഭിക്കുന്നത്. മറ്റ് ജീവജാലങ്ങള്ക്ക് വിചാരങ്ങളില്ല, മാനസീകമായ പ്രശ്നങ്ങളും അവയെ അലട്ടുന്നില്ല. മനുഷ്യനില്‍ വയസ്സിനോടടുപ്പിച്ച് ആരംഭിക്കുന്ന ഭാഷാസ്വാധീനമാണ്, വിചാരങ്ങളെന്ന വിശേഷബുദ്ധിയുടെ അടിസ്ഥാനത്തെ രൂപപ്പെടുത്തുന്നത്. 21 വയസ്സുകൊണ്ട് വിചാരങ്ങള്‍ തനതായ ഒരു രൂപവും ഭാവവും ആര്ജ്ജിച്ചുകഴിഞ്ഞിരിക്കും. ഈ വിചാരങ്ങള്ക്ക് മാനസീകവളര്ച്ചയോടും വ്യക്തിത്വത്തോടും അഭേദ്യമായ ബന്ധവുമുണ്ടായിരിക്കുകയും ചെയ്യും.  വിചാരങ്ങളുടെ താളമാണ്, വ്യക്തിത്വമായി പ്രകടമാകുന്നത്.


സാഹചര്യങ്ങള്‍ക്കനുസരണം വളര്‍ന്നു വികസിക്കുന്ന വിചാരങ്ങളുടെ ലോകം യുക്തിബദ്ധമായി അടുക്കപ്പെടണമെന്നില്ല. യുക്തിബദ്ധമായി അടുക്കിയാലെ ഓര്മ്മകളുടെ സഞ്ചയമായ മനസ്സ് സമര്ത്ഥമായ ഉപകരണമായി തീരുകയുള്ളു. ആ പരിശ്രമത്തിന്റെ പാതയില്‍ നിലവിലിരുന്നതാണ് മതങ്ങളും, വിദ്യാഭ്യാസവും അടങ്ങിയ പരിശീലന പദ്ധതികളെല്ലാം. 


ഉണര്ന്നിരിക്കുമ്പോഴും, ഉറക്കത്തിലും പ്രവര്ത്തനനിരതമാകാന്‍ കഴിയുന്ന മനസ്സിന്റെ കര്മ്മനിരതതയ്ക്ക്(വിചാര നിരതതയ്ക്ക്) സ്മുദ്രത്തിലെ ഓളങ്ങളേപ്പോലെ തുടരുന്ന പ്രവണതയുണ്ട്. ആ കര്മ്മനിരതത മുഴുവന്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയുകയാണെങ്കില്‍ അതിശയകരമായ നേട്ടങ്ങള്‍ നേടാനാവണം. ആ കഴിവിന്റെ കുറഞ്ഞ ശതമാനം മാത്രമേ ഭൂരിപക്ഷംപേര്ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്നുള്ളു. 

പ്രജോജനരഹിതമായിപ്പോകുന്ന വിചാരനിരതത പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അത്തരം സാഹചര്യങ്ങളിലാണ് മനസ്സിന്റെ നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത്.


ഉത്തരം കണ്ടെത്താന്‍ കഴിയാതെ, വിചാരങ്ങളിലൂടെ അലയുന്ന അവസ്ഥ ..... തളര്ത്തുന്ന ആകാംഷയ്ക്കോ, മനോമാന്ദ്യത്തിനോ കാരണമാകുന്നു. ഈ  ആകാംഷയും മനോമാന്ദ്യവുമാണ് വിഷാദ അവസ്ഥയിലേക്കും, മനോരോഗങ്ങളിലേക്കും നയിക്കുന്നത്.


ലക്ഷ്യമില്ലാതെയോ, ഒരു ലക്ഷ്യത്തിനായോ, വിചാരങ്ങളിലൂടെ  വ്യാപരിച്ച് മനശക്തി  നഷ്ടപ്പെടാനിടയാകുന്നത് ടെന്ഷനായി അനുഭവപ്പെടുന്നു.  അവിടെ, വിചാരങ്ങളെ സമര്ത്ഥമാക്കാനും, ആവശ്യമില്ലാത്തപ്പോള്‍, ഷുറ്റ് ദൊവന്‍ ചെയ്യാനുമുള്ള സാങ്കേതികത സ്വായത്തമാക്കുകയാണ് വേണ്ടത്.  വിജയിക്കുന്ന ഏത് വ്യക്തികളും ഈ വിചാരങ്ങളുടെ ഷുറ്റ് ദൊവ്ന്‍ അവരവരുടേതായ സാങ്കേതികരീതികള്‍ കണ്ടെത്തിയവരായിരിക്കും.

തുടരും...

Comments
Add New
Narayanaru.N 2009-07-02 17:29:53

"ഷുറ്റ് ദൊവന്‍ " എന്ന് ഈ
പേജിലെ ഒടുവിലത്തെ
പാരഗ്രാഫില്‍ രണ്ടിടത്ത്
വന്നിട്ടുണ്ട്. ഫോണ്ട്
കണ്‍വേര്‍ഷനില്‍ വന്നുപോയ
പിശകായിരിക്കണം. ഷട്ട്ഡൗണ്‍
(shutdown) എന്ന് തിരുത്തിവായിക്കാ
പേക്ഷ.
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Tuesday, 07 July 2009 11:46 )
 
Copy right 2008-2009 kanikkonna.com, All rights reserved