• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

രാജ്യസഭയിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം വേണം: മമതാ ബാനര്‍ജ്ജി 

 ഇന്ത്യന്‍ ബാലന്‍റെ മരണം ഇന്ത്യന്‍ ഡ്രൈവര്‍ കുറ്റമേറ്റു 

കളമശ്ശേരി ബസ് കത്തിയ്ക്കല്‍ സൂഫിയ മദനി ഗൂഢാലോചന നടത്തി:എന്‍ ഐ എ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ഭ്രാന്താലയത്തില്‍നിന്നുള്ള കത്തുകള്‍- പെറി
User Rating: / 2
PoorBest 
Written by സി.പി. അബൂബക്കര്‍   
Thursday, 23 April 2009 22:04

ഭ്രാന്താലയത്തില്‍നിന്നുള്ള കത്തുകള്‍- പെറി


 വിവര്‍ത്തനം- സി.പി. അബൂബക്കര്‍ 

( ഡോക്‌ടര്‍ രതി സാക്‌സേനയുടെ www.kritya.in എന്ന വെബ്‌ മാസികയില്‍നിന്ന്‌ ലഭിച്ചതാണ്‌ ഈ രചന. സാക്‌സേന എഴുതുന്നു:ഡോക്‌ടര്‍മാര്‍ തടഞ്ഞിട്ടും പെറിക്ക്‌ കടലാസും പേനയും നല്‌കിയ നല്ലവളായ ഒരു നഴ്‌സാണ്‌ എനിക്ക്‌ ഭ്രാന്താലയത്തില്‍നിന്നുള്ള ഈ കത്തുകള്‍ അയച്ചുതന്നത്‌. സ്‌നേഹത്തിനും കവിതയ്‌ക്കും കൂട്ടിനും വേണ്ടി ദാഹിക്കുന്ന വിശുദ്ധമായ ഒരാത്മാവിന്റെ വിശുദ്ധമായ വാക്കുകളാണ്‌ ഇവയില്‍ തുടിക്കുന്നത്‌. ഇവകേവലം വൈകാരികപ്രലപനങ്ങളല്ല. ഈ കത്തുകളില്‍ സാമൂഹ്യാചാരങ്ങളും പ്രകൃതിനിയമങ്ങളുമെല്ലാം തികച്ചും വ്യത്യസ്‌തമായ ഒരു മാനത്തിലാണ്‌ പ്രത്യക്ഷമാകുന്നത്‌. ഒരു പക്ഷേ, നാം വായിച്ച ഏറ്റവും ദു:ഖാര്‍ദ്രമായ കത്തുകളാണിവ. വിഭിന്ന സാഹചര്യങ്ങളിലെ ഒരു സ്‌ത്രീയും ഒരു പുരുഷനും. അവര്‍ക്കിടയിലെ പാലം കവിത, കവിതമാത്രം. ദുരന്തമിതായിരുന്നു, അവളുടെ വിശ്വസ്‌തതയില്ലാത്ത കമിതാവ്‌ ഈ മനോഹരമായ പാലം തകര്‍ത്തുകളഞ്ഞു; അയാള്‍ എന്നെന്നേക്കുമായി പോയ്‌ക്കളഞ്ഞു. പെറി എന്നത്‌ അവളുടെ ശരിയായ പേരല്ല. ഒറ്റപ്പെടലിലും ഉന്മാദത്തിലും നൈരാശ്യത്തിലും പെട്ട , ജീവിതത്തിനും, പ്രണയത്തിനും, സ്വാതന്ത്ര്യത്തിനും അനശ്വരത കൈവരുത്തുന്ന ആത്മാര്‍ത്ഥതയുടെ തനതായ ആവിഷ്‌കാരമാണ്‌ ഈ കത്തുകളിലുള്ളത്‌.?
സമാനമായ പതിമൂന്ന്‌ ലഘുഖണ്ഡങ്ങളാണ്‌ ഈ കത്തുകള്‍ക്കുള്ളത്‌



 
അവര്‍ പറയുന്നു, ഞാന്‍ എന്റെ ശിരസ്സ്‌ മതിലില്‍ ഇടിച്ചു കൊണ്ടിരുന്നാല്‍, അവര്‍ എന്നെ കട്ടില്‍ക്കാലുകളില്‍ കെട്ടിയിടുമെന്ന്‌. അവര്‍ മതിലുകളെ സ്‌നേഹിക്കുന്നു. കാറ്റിന്‌ കടന്നു വരാവുന്ന, തുറന്ന ജാലകങ്ങളില്ലാത്ത, അഞ്ച്‌ മതിലുകളുള്ള തണുത്ത്‌ വെളുത്ത ഒരു മുറിയില്‍ അടച്ചിരിക്കുകയാണ്‌ എന്നെ. അവര്‍ ജാലകങ്ങളെ വെറുക്കുന്നു.

ഒറ്റപ്പെട്ട ഒരിലമാത്രമാണ്‌ ഞാന്‍, ?ഭംഗിയുള്ള ഒരു പച്ചയില. മറ്റിലകളെപ്പോലെ എനിക്കും വേണം ശുദ്ധവായു. എന്നിലെ ഹരിതകത്തെ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോട്ടെ; ഭ്രാന്തിക്കും ആഗ്രഹമുണ്ട്‌,
തന്റെ മുടിയില്‍തലോടാന്‍, കാറ്റിന്റെ പുരുഷഹസ്‌തങ്ങള്‍ വേണമെന്ന്‌. ഇതവര്‍ ഓര്‍ക്കണം. അവര്‍ പറയുന്നു പരാഗണവാതം എന്ന്‌, ജാരനെന്ന്‌. ഈ മുറിയുടെ അഞ്ചാമത്തെ മതില്‍ എന്റെ മോന്തായമാണ്‌. ചലിക്കുന്ന മതിലാണത്‌. അതിന്റെ ?ഭാരം മുഴുവന്‍ എന്റെ ചുമലിലാണ്‌. എന്റെ ഹൃദയത്തില്‍നിന്ന്‌ അതിലേക്കുള്ള അകലം എപ്പോഴും നഷ്‌ടമാവുന്നു, ഓരോ നിമിഷവും. പക്ഷേ, അതൊരിക്കലും തകര്‍ന്നുവീഴുന്നില്ല.
അവരോ, നക്ഷത്രഖചിതമായ ആകാശങ്ങള്‍ക്ക്‌ കീഴെ ജീവിക്കുന്നു. എനിക്കവര്‍സിഗരറ്റ്‌ തരുമത്രേ, അവര്‍പറയുന്നു! ഞാന്‍ ഒരു നല്ല കുട്ടിയാവുകില്‍ മാത്രം, ഞാന്‍ കിടക്കയ്‌ക്കടിയിലിരുന്ന്‌ എന്റെ ഞരമ്പുകള്‍ ഇറുമ്പുകയില്ലെങ്കില്‍ മാത്രം.
ഷോക്ക്‌ ചികിത്സകള്‍ക്ക്‌ മുമ്പേ, അവര്‍ എനിക്കായി ഗുളികകള്‍നിറച്ച താലങ്ങള്‍ കൊണ്ടുവരുന്നു. ങ്‌ആ, നുണകള്‍ അവര്‍ക്ക്‌ സ്വഭാവമായിരിക്കുന്നു! അവര്‍ എന്റെ മസ്‌തിഷ്‌കത്തില്‍നിന്ന്‌സംഗീതവും, ശരീരത്തില്‍നിന്ന്‌നൃത്തവും കവര്‍ന്നെടുത്തിരിക്കുന്നു. പക്ഷേ, അവര്‍ക്കാവില്ലല്ലോ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള പ്രേമം, നിന്റെ സ്‌മരണ, നിന്റെ കവിതകള്‍ എന്റെ മാതൃഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യാനുള്ള എന്റെ അഭിലാഷം കവര്‍ന്നെടുക്കാന്‍! ങ്‌ആ, എന്നെ കൊല്ലുന്നത്‌ അവര്‍ക്ക്‌ സ്വഭാവമായിരിക്കുന്നു!


രണ്ട്‌)

എനിക്ക്‌ സിഗരറ്റ്‌ വേണ്ടാ, സൂര്യപ്രകാശം വേണ്ടാ, സ്വാതന്ത്ര്യവും വേണ്ടാ. അവരോട്‌ പറയൂ എനിക്ക്‌ പേനയും കടലാസും തരാന്‍; എനിക്ക്‌ എന്നോട്‌തന്നെ സംസാരിക്കാമല്ലോ. നോക്കൂ, ഇവിടെ, ഡാക്‌ടര്‍മാരും നഴ്‌സുമാരും എല്ലാവരും ശിരസ്സറ്റ ശരീരങ്ങള്‍മാത്രം! അവരോട്‌ ഞാന്‍ ഈ മുറിയുടെ താക്കോലിന്‌ ഒരിക്കലും ചോദിക്കുകയില്ല, സ്വയം അടച്ചിരുന്ന്‌ ഏകാന്തതയുടെ സ്വാതന്ത്ര്യം തൊട്ടറിയാന്‍! അവരോട്‌ പുണ്യഗ്രന്ഥത്തിനായി ഞാന്‍ ഒരിക്കലും ആവശ്യപ്പെടുകയില്ല; കുമ്പസാരം നടത്തി അവരില്‍ നിന്ന്‌ ശക്തി നേടാന്‍! തുറന്ന ആകാശങ്ങളില്‍ ദൈവം പോലും അടയ്‌ക്കാത്ത വാതിലുള്ളഒരു മുറിയിലെ ഭ്രാന്തിയെപ്പോലെ ആരും ഇത്രമേല്‍ ഏകാകിയല്ല.
അവരോട്‌ പറയൂ, എനിക്കൊരു പേനയും കടലാസും മാത്രം തരാന്‍.പ്രണയം നിറഞ്ഞ ആത്മാവില്‍ന്‌ിന്ന്‌, ഊഷ്‌മളമായ ഒരു പ്രേമകവിത ഞാന്‍ നെയ്‌തെടുക്കട്ടെ. തണുപ്പുകാലം വരികയായി, തണുപ്പുകാലം വരികയായി.


(മൂന്ന്‌)

എന്താണ്‌ ഈമതിലുകള്‍ ഇത്ര നഗ്നമായിരിക്കുന്നത്‌? ആള്‍ക്കണ്ണാടിയില്ല, ചിത്രങ്ങളില്ല, പാടുകളൊന്നുമില്ല, കുഞ്ഞുകൈകളുടെ അടയാളമില്ല. ?ഭീതിദമായ ഈ വെളുപ്പ്‌ മാത്രം, ?ഭീതിദമായ ഈ വെളുപ്പ്‌ മാത്രം.
എന്തുകൊണ്ടാണ്‌ ഘടികാരം എന്റെ ഹൃദയത്തിലൊളിച്ചിരിക്കുന്നത്‌? എവിടെയെന്റെ പൂച്ച? വാക്വം ക്ലീനര്‍? കഴുകാത്ത പാത്രങ്ങളുടേയും അലക്കാത്ത വസ്‌ത്രങ്ങളുടെയും പര്‍വ്വതങ്ങള്‍ എവിടെ?
? ഭീതിദമായ ഈ വെളുപ്പ്‌ ലോകാവസാനത്തിന്റെ അടയാളമാണോ? ഇവിടെ എല്ലാ ദിവസങ്ങളും ഇന്നലെയെപ്പോലെതന്നെ, നാളെയില്ല, ആള്‍ക്കണ്ണാടിയില്ല, ഘടികാരസൂചികളില്ല. കെട്ടുപോയമെഴുതിരിപോലെ മതിലില്‍ ഒരു സ്‌ത്രീയുടെ നിഴല്‍മാത്രം. ഈ ലോകത്തില്‍ആരെങ്കിലും കെട്ടുപോയ മെഴുതിരിയെ ഓര്‍മ്മിക്കുമോ?
 
നാല്‌)

സ്‌ത്രീകള്‍ക്ക്‌ വിശ്രമമില്ല, ഭ്രാന്തികള്‍ക്ക്‌ പോലും; പാതിരാത്രികളില്‍ ശിരസ്സറ്റ മനുഷ്യന്‍, വെള്ള മേലങ്കിയണിഞ്ഞ്‌ ഈ മുറിയിലെത്തുന്നു. അയാളുടെ വെളുത്ത ശബ്‌ദം പറയുന്നു: നീ ഇപ്പോഴും സുന്ദരിയാണ്‌. ശബ്‌ദം അവകാശപ്പെടുന്നു: ഞാന്‍ നിന്റെ കാന്തനാണ്‌. അയാള്‍ നുണ പറയുകയാണ്‌, എനിക്കറിയാം; എങ്കിലും എന്റെ ഭര്‍ത്താവിനെപ്പോലെ അയാളും ഒരു ചുംബനം പോലുമില്ലാതെ ആരംഭിക്കുന്നു. എന്റെ ഭര്‍ത്താവിനെപ്പോലെ അയാള്‍ക്കും അറിയില്ല പ്രണയവും ലൈംഗികവൃത്തിയും തമ്മിലുള്ള അന്തരം.
എനിക്ക്‌ ഷോക്ക്‌ തരൂ, എനിക്ക്‌ ഷോക്ക്‌ തരൂ, എനിക്ക്‌ ഷോക്ക്‌ തരൂ, എനിക്ക്‌ ഷോക്ക്‌ തരൂ, എനിക്ക്‌ ഷോക്ക്‌ തരൂ. നേരം വെളുത്താല്‍ സുന്ദരിയായ ഒരു നഴ്‌സിനോടൊപ്പം അയാള്‍ വരുന്നു. `എങ്ങിനെയുണ്ട്‌ നമ്മുടെ കുഞ്ഞുങ്ങള്‍?` ഞാന്‍ ചോദിക്കുന്നു. രോമാവൃതമായ വലിയ കൈത്തലങ്ങള്‍ കൊണ്ട്‌ അയാള്‍ ചിരിക്കുന്നു. പിന്നെഅയാള്‍ പറയുന്നു,
എനിക്കറിയില്ല

Comments
Add New
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Wednesday, 20 May 2009 12:23 )
 
Copy right 2008-2009 kanikkonna.com, All rights reserved