• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
മുംബൈ ജാലകം
User Rating: / 2
PoorBest 
Written by ജ്യോതിര്‍മയി ശങ്കരന്‍   
Thursday, 02 July 2009 21:26

മുംബൈ വര്‍ളി-സീ ലിങ്ക്

ജ്യോതിര്‍മയി ശങ്കരന്‍

ഇതാ....മുംബൈ വര്‍ളി-സീ ലിങ്ക് ഇന്നു ഉദ്ഘാടനം ചെയ്യപ്പെടുകകയാണു.
മഹാനഗരിയുടെ പേടിസ്വപ്നമായ ട്രാഫിക്  ബ്ലോക്ക് കുറയ്ക്കാനായി  ആസൂത്രണം ചെയ്യപ്പെട്ട ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതു. മുംബൈറ്റി ആകാക്ഷയോടെ
കാത്തിരുന്ന  ആ  ദിവസം ഇതാ സമാഗതമായിരിയ്ക്കുന്നു.  ഒരല്‍പ്പംഭേദഗതിയോടെ, ഇലക്ഷനില്‍ ഒരു കണ്ണുമായി വിചാരിച്ചതിലും 6 മാസം മുന്‍പെ തന്നെ. യഥാര്‍ത്ഥ പ്ളാനിലെ 8 ലൈനുകള്‍ക്കു പകരം 4 ലൈനുകള്‍ മാത്രം. 2 കാരിയേജിനു പകരം ഒന്നു മാത്രം.കാത്തിരിപ്പു ഒന്നും രണ്ടും വര്‍ഷമായിരുന്നില്ല കേട്ടോ, നീണ്ട 10 വര്‍ഷം.ഡിസംബര്‍ 2004 ല്‍ ഇതിന്റെ പണി കഴിയേണ്ടതായിരുന്നു. അതു പിന്നീട് ഡിസംബര്‍ 2007, ഡിസംബര്‍ 2008 എന്നിങ്ങനെ നീണ്ടു പോയി. ഇപ്പോളിതാ  ഏപ്രില്‍ 21നു പണി  അവസാനിച്ചു.
ഇന്നു ചൊവ്വാഴ്ച്ച  ജൂണ്‍ 30 നു അര്‍ദ്ധ രാത്രിയ്ക്കു ഇതു പബ്ലിക്കിനായി തുറന്നു കൊടുക്കുകയാണു. കോണ്‍ഗ്രസ്സു പ്രസിഡന്റ് ശ്രീമതി സോണിയാഗാന്ധിയാണു ഉദ്ഘാടനം ചെയ്യുന്നതു. 750 കോടി രൂപ ചെലവു ചെയ്തു തയ്യാറാക്കപ്പെട്ട ഈ സീ ലിങ്കിന്റെ പത്യേകതകളും ഗുണവും എന്തൊക്കെയാണെന്നു പറയാം.

ടൈംസ്  ഓഫ് ഇന്ത്യ  ശേഖരിച്ചിരിയ്ക്കുന്ന ചില രസകരമായ ഡാറ്റകള്‍ നിങ്ങള്‍ക്കു പങ്കു വയ്ക്കാം.സീ ലിങ്കിന്റെ മൊത്തം നീളം 5.6 കിലോമീറ്ററാണു. കേബിളുകളാല്‍ സ്റ്റേ ചെയ്യപ്പെട്ടിരിയ്കുന്ന ഈ പാലത്തിന്റെ നീളം 4.7കിലോ മീറ്റര്‍.(കുത്തബ് മിനാറിന്റെ നീളത്തിന്റെ 63 ഇരട്ടീ).തൂക്കം- 6.7 ലക്ഷം ടണ്‍(50,000 ആഫ്രിക്കന്‍ ആനകള്‍ക്കു തുല്യം). ഉപയോഗിച്ചിരിയ്ക്കുന്ന സ്റ്റീല്‍ കമ്പികളുടെ നീളം- 37,680 കിലോമീറ്റര്‍ (ഏകദേശം ഭൂമിയുടെ  circumference നു തുല്യം) ഉപയോഗിയ്ക്കപ്പെട്ട
കോണ്‍ക്രീറ്റ്- 2.3 ലക്ഷം ക്യുബിക് മീറ്റേര്‍സ്.  മെയിന്‍ ടവറിന്റെ ഉയരം- 43 നില. പൈല്‍ ക്യപ്സ്- 135  . ഇതിന്മേലാണു ബ്രിഡ്ജ് നിലകൊള്ളുന്നതു. അതില്‍  ഏറ്റവും വലുതിന്റെ   നീളം 55 മീറ്ററും വീതി 55 മീറ്ററും.(ഏതാണ്ടു ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെ പകുതി വരും)  ഏറ്റവും അധികം പണിക്കാര്‍- 4000 കൂലിക്കാരും 150 എഞിനീയര്‍മാരും ഒരേ സമയം. ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്ന സിമന്റ്-90,000 ടണ്‍ ഉണ്ടെങ്കില്‍ അഞ്ചു 10 നിലക്കെട്ടിടങ്ങള്‍ ഉണ്ടാക്കാനാവും.

The cost of illuminating the bridge would be Rs 9 crore.ഇത്രയൊക്കെ പറഞ്ഞതു ഈ സീ ലിങ്കിന്റെ ഒരു ഏകദേശരൂപം നിങ്ങള്‍ക്കു തരാനായാണു.ഇപ്പോള്‍
അതിന്റെ ഗാംഭീര്യം ഏതാണ്ടു നിങ്ങള്‍ക്കും മനസ്സിലായിക്കാണുമല്ലോ?തിങ്കളാഴ്ച്ച രാത്രി മുഴുവനും നയനാനന്ദകരമായ വിധത്തില്‍  ബ്രിഡ്ജും  കേബിളുകളും അലങ്കാര ദീപങ്ങളും , ലേസര്‍ ഷോ, മ്യൂസിക് എന്നിവയാലും മുംബൈറ്റിയുടെ  ഹൃദയത്തിനെ കീഴടക്കി. ഇന്നു 3 മണിയ്ക്കൂ ബാന്ദ്ര  രംഗശ്രദ്ധതിയറ്ററിനരികെ Mhada  ground ല്‍
നടത്തുന്ന പൊതു ചടങ്ങിനു ശേഷം സോണിയാഗാന്ധി  ടോള്‍ ബൂത് ഉദ്ഘാടനം ചെയ്തു ബ്രിഡ്ജില്‍ കയറി സവാരി നടത്തും. ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ
എല്ലാവര്‍ക്കും ഫ്രീ ആയി സഞ്ചരിയ്ക്കാം. പിന്നീടു, കാര്‍ തുടങ്ങിയവയ്ക്കു 50 രൂപയും, മിനി ബസ് , മിനി ട്രക് എന്നിവയ്ക്കു 75 രൂപയും  ബസ് , ട്രക് എന്നിവയ്ക്കു 100 രൂപയുമാണു ടോള്‍. ഡെയ് ലി, മന്ത് ലി  പാസ്സുകള്‍ എടുക്കുന്നവര്‍ക്കു നിരക്കു കുറയും. കാഷ് ആയും, സ്വൈയ്പ് കാര്‍ഡു വഴിയും, എലെക്ട്രോണീക് മോഡ്  ആയും  വളരെ എളുപ്പത്തിള്‍ ടോള്‍ കൊടുക്കാം.സ്പീഡ് ലിമിറ്റ് 50 കിലോമീറ്റര്‍ ആണു.

എന്താണീ സീ ലിങ്കു കൊണ്ടുള്ള പ്രയോജനം എന്നറിയേണ്ടേ?  ഐലണ്ടു സിറ്റിയും വെസ്റ്റേണ്‍ സബര്‍ബുമായി ബന്ധിപ്പിയ്ക്കുന്നതു ഇതു വരെ  മാഹിം കൊസ് വേ മാത്രമായിരുന്നു. ഇപ്പോള്‍ ബാന്ദ്ര-വര്‍ളി ലിങ്ക് കൂടി ആയപ്പോള്‍  അകലെ നിന്നും വരുന്ന വാഹനങ്ങള്‍ക്കു  ഈ വഴി വളരെ പ്രയോജനകരമാകും. ഇപ്പോള്‍ എടുക്കുന്ന 40 മിനിറ്റു ദൂരം വളരെ കുറയ്ക്കാം .4.7 കിലോമീറ്റര്‍ ബ്രിഡ്ജ് വെറും 6 മിനിറ്റില്‍ തരണം  ചെയ്തു വര്‍ളിയിലെത്താം. അപ്രോച്ചു റോഡുകളില്‍ തിരക്കൂണ്ടായിക്കൂടെന്നില്ല. എല്ലാം അല്പ ദിവസം കഴിഞ്ഞാലെ ശരിയായി അറിയാനൊക്കൂ. സാധാരണ ഒഫീസ് സമയങ്ങളില്‍ 7000-8000 കാറുകള്‍ ഈ റൂട്ടു ഉപയോഗിയ്ക്കുമെന്നാണു കണക്കുകൂട്ടല്‍.എന്തായാലും മഞ്ഞും മഴയും വെയിലും എല്ലാം മാറി മാറി വന്നു, വര്‍ഷണ്‍ഗ കടന്നു പോയ ശേഷം കിട്ടിയ ഈ സീ ലിങ്ക് എഞിനീറിഗ് രംഗത്തെ ഒരു അദ്ഭുതമായും ആധുനിക മുംബൈയുടെ മുഖമുദ്രയായും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാതിരിയ്ക്കില്ല, തീര്‍ച്ച.

 

Comments
Add New
മുംബൈ വര്‍ളി-സീ ലിങ്ക്
rajeshshiva 2009-07-05 20:30:29

കൊല്‍കത്തയ്ക്ക് ഹൌറ ബ്രിഡ്ജ്
എന്നപോലെ മുംബൈ വാസികള്‍ക്ക്
മുംബൈ വര്‍ളി-സീ ലിങ്ക്
പ്രിയങ്കരം ആകും തീര്‍ച്ച .ഈ
പാലം പണി ഒരിക്കല്‍ ഞാന്‍
ജോഗ്രഫിക് ചാനലില്‍
കണ്ടിരുന്നു . 'അമൈസിംഗ്
സിറ്റീസ്' എന്ന പരിപാടിയില്‍ .
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Sunday, 26 July 2009 14:57 )
 
Copy right 2008-2009 kanikkonna.com, All rights reserved