• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. 

 ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ ഭാഗം കേള്‍ക്കണം:സിബിഐ

വനിതാ ബില്‍ രാജ്യസഭയില്‍   ഒന്നിനെതിരെ 186 വോട്ടിന് പാസായി.

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
കവിത-ആസന്ന മരണാവസ്ഥ
User Rating: / 0
PoorBest 
Written by സി പി അബൂബക്കര്‍   
Sunday, 28 June 2009 22:10

ആസന്ന മരണാവസ്ഥ

സി പി അബൂബക്കര്‍


സ്വര്‍ഗ്ഗത്തില്‍നിന്ന്‌
ഊര്‍ന്നിറങ്ങുന്ന
നൂലുകളില്‍
സ്വപ്‌നങ്ങളുടെ
പൂമ്പാറ്റകളുണ്ട്‌
സൂര്യനും ഭൂമിയും
നിബിഡസുഷിരങ്ങളില്‍
സംഗമിക്കുന്നു.

പര്‍വ്വതത്തിന്റെ
മടക്കുകളില്‍
സത്യത്തിന്റേയും
സമത്വത്തിന്റേയും
സൃഷ്ടി തുടങ്ങിയിരിക്കുന്നു.
കളിമണ്‍ കൂനയ്‌ക്കുമുമ്പില്‍
ശില്‌പി ധ്യാനമാരംഭിച്ചിരിക്കുന്നു
പുതിയ സമരതലങ്ങള്‍
ഉരുവപ്പെടുകയാണ്‌.
അലിവും സ്‌നേഹവും
അവിടെ ആയുധങ്ങള്‍.
സ്വര്‍ഗ്ഗത്തിലേക്കുള്ള
വീഥികളിലൂടെ
പ്രണയത്തിന്റെ സൈന്യം
മുന്നേറുന്നകാഴ്‌ചകള്‍.
ആത്മഹര്‍ഷത്തിന്റെ
അവസാനനിമിഷങ്ങള്‍
കാറ്റിലൂടെ
മഴയിലൂടെ
വെയിലിലൂടെ
ഒടുക്കത്തെ ശൂന്യതയില്‍
ലയിക്കും വരെ.

  II

പ്രഭാകരന്

പ്രഭാകരന്‍,
താങ്കള്‍ ഒരുതെറ്റായിരുന്നു
ചരിത്രത്തിലെ തമിഴര്‍
മുഴുവന്‍തെറ്റായിരുന്നു.
യുദ്ധങ്ങളില്ലാത്ത
ലോകം എത്രമനോഹരമായിരിക്കും
പ്രഭാകരന്‍,
പക്ഷേരാജാവ്‌
താങ്കളെ തഥാഗതന്റെ സത്യത്തിലൂടെ
പരാജയപ്പെടുത്തി.
കരുണാനിധിയായ കിഴവന്‍
അഴഗിരിക്കും കനിമൊഴിക്കും
ഒരുപക്ഷേ ദയാനിധിക്കും
മന്ത്രി പദവി നേടിയെടുത്തു.
താങ്കള്‍ തീവ്രവാദിയായിരുന്നു
താങ്കളും കുടുംബവും
വന്യമായ ഏതോ ഭൂമിയില്‍,
കാട്ടില്‍, കടലോരത്ത്‌
രക്തസാക്ഷിയാവാന്‍ ശേഷിയില്ലാതെ
ചുവന്നു ചീഞ്ഞു കിടന്നു.
വംശവൃക്ഷത്തിന്റെ
ശാഖകളില്‍ ഇനിയെന്നാണ്‌
താങ്കള്‍ കായ്‌ചുലയുക?
അനാഥമായ ദ്രാവിഡവംശത്തിന്‌ വേണ്ടി
ഇനിയാരാണ്‌ പോരാടുക?
അഹിംസയുടെ പ്രത്യശാസ്‌ത്രത്തില്‍
ഹിംസയുടെ നികുംഭിലകള്‍
ഒളിച്ചിരിപ്പുണ്ടെന്ന്‌
ഞങ്ങളും അറിയുന്നുണ്ട്‌.
കനിമൊഴിയില്‍കവിതയുണ്ടെന്നും
മതിവദനിയില്‍ ചോരമാത്രമേയുള്ളുവെന്നും
ഞങ്ങള്‍ വിധിയെഴുതി.
വിധിപ്രഖ്യാപനങ്ങള്‍ക്ക്‌
ഞങ്ങള്‍ എപ്പോഴും സന്നദ്ധരാണ്‌ പ്രഭാകരന്‍.
താങ്കള്‍ പുലിമരത്തിലേക്ക്‌
നടന്നുപോയവഴി
മലിനമായിരുന്നു.
യുദ്ധത്തില്‍ ഏത്‌ വഴിയാണ്‌ അസ്വീകാര്യം?
പ്രണയത്തില്‍ ഏത്‌ മൊഴിയാണ്‌
അസ്വീകാര്യം?
എന്റെ പ്രിയപ്പെട്ടചെന്നൈനഗരം ,
ദൈവമേ,
അശാന്തിയില്‍ വെന്തുപോവാതിരിക്കട്ടെ.
തിരുക്കുറളിന്റെ കുളിര്‍മയില്‍
പ്രശാന്തിഅവിടെ വിളഞ്ഞു കുലയ്‌ക്കട്ടെ.

 

Comments
Add New
അശാന്തിയില്‍ വെന്തുപോവാതിരിക്കട്ടെ.
Manohar Manikkath 2009-06-29 13:00:34

കവിയും, ഈ ഞാനും,
മറ്റുള്ളവരും
നന്ന ായി ഈ
എഴുത്ത്
ശക്തമായ രചന
Reply
0 0
aasannamaranavastha
p.gopinatha Menon 2009-06-29 16:14:14

Suyhruthe, onnu chodichotte....ithu kavithayano...? enkil athinte
gunamilla...oru prasthavanayanenkil.....nannayuirikkunnu....
Reply
0 0
prabhakarannu.
p.gopinatha Menon 2009-06-29 16:16:35

kollaam...kavi thante manassil thonniyathu gadhyakavithayali
avatharippichirikkunnu...good ithu nannaayirikkunnu kettoo....
Reply
0 0
സി.പി. അബൂബക്കര്‍ 2009-06-30 18:46:50

മാഷേ, കവിതയുടെ
വിഷയസ്വഭാവമനുസരി ്ച്
രൂപത്തില്‍മാറ്റമ ണ്ടാവും.
വൃത്തനിയമങ്ങള്‍ ഒട്ടും
ലംഘക്കാതെ കവിതയെഴുതാന്‍
എനിക്ക് കഴിയും. പ്രഭാകരന്
എന്ന കവിത സത്യത്തില്‍ ഒരു
വികാരപ്രകടനം മാത്രമല്ല,
മറിച്ച്, ലോകമെമ്പാടുമുള്ള
തമിഴ് ജനവിഭാഗങ്ങളുടെ
അന്യവത്കരണത്തെ പറ്റിയുള്ള
ഒരു വിലാപമാണ്. ആ നിലയ്ക്ക്
വായിക്കുമ്പോള്‍മ ത്രമേ അത്
ഉള്‍ക്കൊള്ളനാവൂ. ആദ്യത...
Reply
0 0
അഭിപ്രായം
rajesh shiva 2009-08-06 06:31:51

കവിതയ്ക്ക് താളം വേണം അല്ലാതെ
എഴുതുന്നത്‌
ചിന്തകള്‍.ചിന്തകള യ്
നോക്കിയാല്‍ കൊള്ളാം.
വൃത്തത്തില്‍ എഴുതിയാലേ താളം
വരൂ എന്നില്ല .ദയവായി താളത്തെ
,സംഗീതം എന്ന് ധരിച്ചു
വാളെടുക്കരുത് ...
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Thursday, 09 July 2009 14:12 )
 
Copy right 2008-2009 kanikkonna.com, All rights reserved